Connect with us

കേരളം

CAA; പാകിസ്താനി ഹിന്ദുക്കള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആര്‍എസ്എസ് പോഷക സംഘടന

t 3

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് രാജസ്ഥാനിലെ ആര്‍എസ്എസ് പോഷക സംഘടന. സീമാജന്‍ കല്യാണ്‍ സമിതിയുടെ ജോധ്പൂര്‍ യൂണിറ്റാണ് പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദു കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ പോഷക സംഘടനയാണ് സീമാജന്‍ കല്യാണ്‍ സമിതി. പൗരത്വത്തിനായി അപേക്ഷിക്കാന്‍ പാകിസ്താനില്‍ നിന്നുമുള്ള ഹിന്ദു വിഭാഗത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഈ സംഘടനയാണ്. പാകിസ്താന്‍ ബോര്‍ഡറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടന, ഇതിനോടകം ജയ്‌സാല്‍മീര്‍, ബാര്‍മെര്‍, ജോധ്പൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള 330 പേര്‍ക്ക് ആഭ്യന്തര മന്ത്രാലയം നല്‍കിയ വെബ്‌സൈറ്റിലൂടെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സഹായം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.രജിസ്റ്റര്‍ ചെയ്ത സംഘടനയായതിനാല്‍ സമിതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അര്‍ഹതയുണ്ടെന്നും സമിതിയിലെ ഉദ്യോഗസ്ഥനായ ത്രിഭുവന്‍ സിംഗ് ആണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടുന്നതെന്നും അഭിഭാഷകനും സംഘാംഗവുമായ വിക്രം സിംഗ് രാജ്പുരോഹിത് എഎന്‍ഐയോട് പറഞ്ഞു. പൗരത്വം തേടുന്നവര്‍ ഏത് മതത്തില്‍പ്പെട്ടയാളാണെന്ന് തെളിയിക്കാന്‍ പ്രാദേശിക മതപുരോഹിതനും സര്‍ട്ടിഫിക്കറ്റ് നല്‍കാം. ജയ്‌സാല്‍മീറില്‍ പൗരത്വ അപേക്ഷയ്ക്കായി സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്ന വിവരം സമിതിയുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാമ്പ് നടത്തുന്ന മുറിയില്‍ ആര്‍എസ്എസ് മുന്‍ ചീഫ് കെ ബി ഹെഗ്‌ഡേവാറിന്റെയും ഗോള്‍വാക്കറിന്റെയും ചിത്രങ്ങളുമുണ്ട്.

Also Read:  തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം

‘2010ന് മുന്‍പ് ഇന്ത്യയില്‍ വന്ന, പൗരത്വമില്ലാത്ത നൂറുകണക്കിന് പേര്‍ രാജ്യത്തുണ്ട്. 1998ല്‍ ഇവിടെ വന്ന ഒരു സ്ത്രീയെ എനിക്കറിയാം, അവര്‍ക്കിപ്പോഴും പൗരത്വം ലഭിച്ചിട്ടില്ല. ജോധ്പൂരില്‍ മാത്രം 5000ത്തിനും 6000നും ഇടയില്‍ പൗരത്വം കിട്ടാത്ത ആളുകളുണ്ട്. ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ബികാനെര്‍, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പാകിസ്താനില്‍ നിന്നുള്ള നാനൂറോളം ഹിന്ദു അഭയാര്‍ത്ഥികളുണ്ട്. പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ ഇന്ത്യയിലെത്തിയത് തീര്‍ത്ഥാടന വിസയിലോ ടൂറിസ്റ്റ് വിസയിലോ ആണ്. 1955ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് സെക്ഷന്‍ 5,6 പ്രകാരം ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് സമിതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാദം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240718 162102.jpg 20240718 162102.jpg
കേരളം3 mins ago

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും; കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

cleaning amayizhanjan canal.jpg cleaning amayizhanjan canal.jpg
കേരളം1 hour ago

റെയിൽവേയുടെ ഭാഗം റെയിൽവേ തന്നെ വൃത്തിയാക്കും; ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി

port to bsnl port to bsnl
കേരളം4 hours ago

BSNL ലേക്ക് തകൃതിയായി പോർട്ടിം​ഗ്; ഒരാഴ്ചയ്‌ക്കിടെ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

trv airport.jpeg trv airport.jpeg
കേരളം7 hours ago

റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

1721271602075.jpg 1721271602075.jpg
കേരളം8 hours ago

പടക്ക വില്‍പനശാലയിലെ അപകടം; പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു

dr valyathan.jpg dr valyathan.jpg
കേരളം8 hours ago

ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

oommen chandy 1st anni.jpeg oommen chandy 1st anni.jpeg
കേരളം9 hours ago

കേരളത്തിന്റെ പ്രിയൻ; ഉമ്മൻചാണ്ടിയുടെ വേർപാടിന്‌ ഇന്ന്‌ ഒരാണ്ട്‌

yogam 1 768x403.jpg yogam 1 768x403.jpg
കേരളം1 day ago

മരണപ്പെട്ട ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം

bsnl1707.jpeg bsnl1707.jpeg
കേരളം1 day ago

4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ

explosion tvm.jpg explosion tvm.jpg
കേരളം1 day ago

തിരുവനന്തപുരത്ത് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ