Connect with us

ദേശീയം

ഭാര്യ ഒരു സ്വകാര്യ വസ്തുവല്ല: ബോംബെ കോടതി

Published

on

n2573403584042fd34a6f4731ff454b137d49388c74fab5d4ac0600abd7063a7f1bf0507f1

വിവാഹം എന്നത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും ബോംബെ ഹൈക്കോടതി.

ചായ ഇട്ടു നല്കാത്തതിന് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

‘ഭാര്യ ഒരു സ്വകാര്യ വസ്തുവല്ല. സമത്വം അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് ദാമ്ബത്യം. പലപ്പോഴും അതില്‍ നിന്ന് വളരെ അകലെയാണ്. ഇതുപോലുള്ള കേസുകള്‍ അസാധാരണമല്ല. അത്തരം കേസുകള്‍ പുരുഷാധിപത്യത്തിന്റെ അസന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു’ – ജസ്റ്റിസ് രേവതി മോഹിത് ദേരെ പ്രസ്താവിച്ചു.

‘ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥ നിലവിലുണ്ട്.

വീട്ടമ്മയെന്ന നിലയില്‍ ഭാര്യ തന്നെ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. ‘ ജസ്റ്റിസ് മോഹിത് ദേര പറഞ്ഞു.

2013ലാണ് കേസിനാസ്പദമായ സംഭവം. രാവിലെ ചായ നല്‍കിയില്ലെന്ന് പറഞ്ഞാണ് പ്രതിയായ സന്തോഷ് അത്കാര്‍ (35) ഭാര്യയെ കൊന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി പ്രതി തറ വൃത്തിയാക്കുകയും ഭാര്യയെ കുളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെല്ലാം സാക്ഷിയായ ദമ്ബതികളുടെ ആറുവയസുകാരിയായ മകള്‍ മൊഴി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.ഭാര്യ ചായ നല്‍കാത്തതില്‍ പ്രകോപിതനായി കൊലപാതകം നടത്തിയതാണെന്ന് പ്രതി വാദിച്ചു. 2016ല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ കീഴ്‌കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ഈ നടപടിയാണ് ഹൈക്കോടതി ശരിവച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ