കേരളം
കണ്ണൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം
കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.
ബോംബ് നിർമ്മിച്ചതും പൊട്ടിത്തെറിയിൽ കൈകാലുകൾ നഷ്ടപ്പെട്ടതും ഉൾപെടെ കഴിഞ്ഞ 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനക്കേസുകള്‍. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മമാർ, പറമ്പിൽ കളിക്കുന്ന കുട്ടികൾ ഇങ്ങനെ നിസ്സഹയരായ മനുഷ്യരാണ് ബോംബ് സ്ഫോടനത്തിന് ഇരകളാക്കപ്പെടുന്നത്.
അയൽവീട്ടിൽ ബോംബാക്രമണം കണ്ട് അങ്ങോട്ടേക്ക് ഓടിയെത്തിയ ഇരിട്ടി പടിക്കച്ചാലിലെ ശ്രീധരന് നഷ്ടമായത് വലതുകാലാണ്.