Connect with us

ദേശീയം

ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു

black fungus e1623407078530

ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് കുട്ടികൾക്ക് ബ്ലാക്ക് ഫം​ഗസ് ബാധിച്ചതിനെ തുടർന്ന് കണ്ണുകൾ നീക്കം ചെയ്തത്. 4,6,14 പ്രായമുള്ള കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്ന് പേരുടെയും ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്ന് പേരിൽ നാല് വയസും ആറ് വയസുമുള്ള കുട്ടികൾ പ്രമേഹബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്.

16 വയസള്ള പ്രമേഹബാധിതയായ മറ്റൊരു പെൺകുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. കോവിഡ് മുക്തയായതിനു ശേഷമാണ് ഈ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്. വയറിന്റെ ഒരുഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും വയറിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയ പതിനാറുകാരിക്കും കോവിഡ് രണ്ടാം തരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്.

ആശുപത്രിയിലെത്തി 48- മണിക്കൂറിനുള്ളിൽ 14കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ജേസൽ ഷേത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് തലച്ചോറിൽ എത്തിയിരുന്നില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അവൾക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേർത്തു.

നാലും ആറും വയസുള്ള കുട്ടികളെ കെബിഎച്ച് ബചുവാലി ഒഫ്താൽമിക് ആൻഡ് ഇഎൻടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവർ രണ്ട് പേരും കോവിഡ് ബാധിതരായിരുന്നു. കുട്ടികളുടെ കണ്ണിൽ ബ്ലാക്ക് ഫംഗസ് പടർന്നിരുന്നുവെന്ന് ഡോ. പ്രീതേഷ് ഷെട്ടി പ്രതികരിച്ചു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കിൽ അവരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version