Technology
10 മാസത്തെ വിലക്കിനൊടുവില്‍ BIGMI ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; സ്ഥിരീകരിച്ച് ക്രാഫ്റ്റണ്‍
ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ (Battlegrounds Mobile India –BGMI) രാജ്യത്ത് വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ മൂന്ന് മാസത്തോളം ലഭ്യമാകും. ഈ കാലയളവിൽ ഗെയിം ആപ് ഇന്ത്യയുടെ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് അധികാരികൾ പരിശോധിക്കും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട നൂറ് കണക്കിന് ആപ്പുകളില്‍ നിരോധനം നീങ്ങി തിരികെയെത്തുന്ന ആദ്യ ആപ്ലിക്കേഷനാണ് ബിഗ്മി.അതേസമയം മൂന്ന് മാസത്തേക്ക് മാത്രമാണ് ബിഗ്മി തിരികെ എത്തുക എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാലയളവില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ഈ ആപ്ലിക്കേഷനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചാണോ ബിഗ്മി ആപ്പിന്റെ പ്രവര്‍ത്തനം എന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ നിരോധനം വീണ്ടും വന്നേക്കും.സര്‍ക്കാര്‍ ആവശ്യപ്പെട്ട നിരവധി മാറ്റങ്ങളുമായാവും ഗെയിം തിരികെയെത്തുക. ഇതിന്റെ ഭാഗമായി ഗെയിമര്‍മാരെ 24 മണിക്കൂറും ഗെയിമില്‍ ചിലവഴിക്കാന്‍ അനുവദിക്കില്ല. ഗെയിമിലെ ചോരപ്പാടുകളുടെ നിറം മാറ്റും.