Connect with us

ദേശീയം

ഇക്കൊല്ലത്തെ ദീപാവലി വ്യാപാരത്തില്‍ വന്‍ വര്‍ധന; രാജ്യത്തുടനീളം വിറ്റത് 72,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍

Published

on

palakkad peoples

ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്‌കരണം രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തില്‍ 10.8 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

ഏഴ് കോടിയോളം വ്യാപാരികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മയാണ് സിഎഐടി. ചെറുകിട വ്യാപാരികളുടേയും തൊഴില്‍ സംരംഭങ്ങളുടേയും മുന്‍കിട വക്താവ് കൂടിയാണ് സിഎഐടി.

ലഖ്‌നൗ, നാഗ്പുര്‍, അഹമ്മദാബാദ്, ജമ്മു, ജയ്പുര്‍ തുടങ്ങിയ മെട്രോ നഗരങ്ങളുള്‍പ്പെടെ ഇരുപത് നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎടി രാജ്യത്ത് ദീപാവലി ത്സവത്തോടനുബന്ധിച്ച് നടന്ന മൊത്തവില്‍പനയുടെ കണക്ക് ശേഖരിച്ചത്.

ഡല്‍ഹി, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ, രാജസ്ഥാന്‍ കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലേയും വില്‍പന നിരോധനം പടക്കവ്യാപാരികള്‍ക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്.

കളിപ്പാട്ടങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പാത്രങ്ങള്‍, മധുരപലഹാരങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പൂജാവസ്തുക്കള്‍ തുടങ്ങിയവയുടെ റെക്കോഡ് വില്‍പനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version