Connect with us

ദേശീയം

എന്‍ഐഎ വാദം തള്ളി; ഭീമാ കോറെഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം

Published

on

ഭീമാ കോറെഗാവ് കേസില്‍ തെലുഗു കവി വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങളാണ് സ്ഥിരം ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. നിലവില്‍ ഇടക്കാല ജാമ്യത്തിലാണ് വരവര റാവു.

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്ന്, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. സ്ഥിരം ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരയാണ്, എണ്‍പത്തിരണ്ടുകാരനായ വരവര റാവു സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥിരം ജാമ്യം നല്‍കുന്നതിനെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തിരുന്നു.

2017 ഡിസംബര്‍ 13ന് പൂനെയിലെ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വരവര റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രസംഗം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതാണെന്നായിരുന്നു കേസ്.

പിറ്റേന്ന് ഭീമാ കോറെഗാവില്‍ നടന്ന അക്രമത്തിന് പ്രസംഗം കാരണമായതായും പൊലീസ് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് സമ്മേളനം സംഘടിപ്പിച്ചത് എന്നാണ് പൂനെ പൊലീസിന്റെ കേസ്. ഇതു പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഹൈദരാബാദിലെ വീട്ടില്‍നിന്ന് 2018 ഓഗസ്റ്റിലാണ് വരവര റാവുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version