Connect with us

ദേശീയം

വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

WhatsApp Image 2021 06 10 at 12.37.26 PM

വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുട‍ർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്ഥിരമായി ഡയാലിസിസ് ചെയ്ത് വരികയായിരുന്നുവെന്നും കുടുംബം അറിയിച്ചു. ബുദ്ധദേബിൻറെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ബംഗാളി സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ ചലച്ചിത്രലോകത്തിന് തന്നെ അദ്ദേഹത്തിൻറെ നിര്യാണം വലിയ നഷ്ടമാണെന്നും മമത ട്വീറ്റ് ചെയ്തു.

1980-കളിലും 90-കളിലും ബംഗാളി സമാന്തരസിനിമയുടെ പതാകവാഹകനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്ത. ഗൗതം ഘോഷിൻറെയും അപർണ സെന്നിൻറെയും സമകാലികനായിരുന്ന അദ്ദേഹത്തിൻറെ അ‍ഞ്ച് ചലച്ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 1978-ലെ ദൂരത്വ, ഗൃഹജുദ്ധ (1982), അന്ധി ഗലി (1984) എന്നിവ ബംഗാളിലെ നക്സൽ പ്രസ്ഥാനത്തെക്കുറിച്ചുള്ളതായിരുന്നു.

പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ദർജ (1997), മന്ദോ മയേർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) എന്നിവ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങൾ നേടി. ദൂരത്വ, തഹാദേർ കഥ എന്നിവ മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയവയാണ്. ഉത്തര (2000), സ്വപ്നേർ ദിൻ (2005) എന്നിവ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

മികച്ച കവിയുമായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്ത. സ്യൂട്ട്കേസ്, ഹിംജോഗ്, ഗോവിർ അരാലേ, കൊഫിൻ കിംബാ, ഛാട്ടാ കഹിനി, റോബോട്ടേർ ഗാൻ, ശ്രേഷ്ഠ കൊബിത, ഭംബോലേർ ആശ്ചര്യ കഹിനി ഒ അനന്യ കബിത എന്നിങ്ങനെ നിരവധി പ്രശസ്തമായ കവിതകൾ ആ തൂലികയിൽ നിന്ന് പിറന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യകാലങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്ലാസ് സംവിധായകരിലൊരാൾക്ക് വിട!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ