ആരോഗ്യം
ആഴ്ചയിൽ ഒരിക്കൽ ബെഡ് ഷീറ്റുകൾ മാറ്റണം, അതിന് പിന്നിൽ ഒരു കാരണമുണ്ട്
കിടക്കയിൽ വിരിക്കുന്ന ബെഡ് ഷീറ്റുകൾ എത്ര ദിവസം കൂടുമ്പോഴാണ് ഓരോരുത്തരും മാറ്റുന്നത് എന്നത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ ഇത് മാറ്റേണ്ടത് വളരെ പ്രധാനമാണ്. എല്ലാ ദിവസവും രാത്രി കിടന്ന് ഉറങ്ങുന്ന ബെഡ് ഷീറ്റിനും ജീവിതത്തിൽ വലിയ പങ്കുണ്ട്. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുന്നവർ ഉറപ്പായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്. മണിക്കൂറുകളോളമാണ് രാത്രിയിൽ കട്ടിലിൽ കിടന്ന് ഉറങ്ങുന്നത്. വീട് വ്യത്തിയാക്കുന്നത് പോലെ പ്രധാനമാണ് ബെഡ് ഷീറ്റ് വ്യത്തിയാക്കുന്നതും.
ശരീരത്തിലെ അഴുക്ക്, എണ്ണമയം എന്നിവയെല്ലാം കട്ടിലിൽ വിരിച്ചിരിക്കുന്ന ബെഡ് ഷീറ്റിലും വരാം. ഇതു കൂടാതെ മറ്റ് അഴുക്കും പൊടിയുമൊക്കെ ബെഡ് ഷീറ്റിലുണ്ടാകാറുണ്ട്. എപ്പോഴും ഷീറ്റുകൾ കഴുകുന്നത് അതിൻ്റെ വ്യത്തിയില്ലാതാക്കുമെങ്കിലും ഷീറ്റ് നശിച്ച് പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പലരും ചിന്തിക്കുന്നത്. അങ്ങനെ കഴുകാൻ പറ്റില്ലെങ്കിൽ തീർച്ചയായും ആഴ്ചയിൽ ഒരിക്കൽ ഷീറ്റ് മാറ്റാൻ എങ്കിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
മനുഷ്യരുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത അഴുക്കായിരിക്കും ചിലപ്പോൾ ബെഡ് ഷീറ്റിലുള്ളത്. അതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരിക്കൽ കഴുകി വ്യത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. പല ആരോഗ്യ വിദഗ്ധരും ഇത് അഭിപ്രായപ്പെടുന്നുണ്ട്. ജീവിതത്തിലെ മൂന്നിൽ ഒരു ഭാഗം കട്ടിലിലാണ് ഓരോ വ്യക്തിയും ചിലവഴിക്കുന്നതെന്ന് എന്ന് ഓർത്താൽ മതി എത്ര തിരക്കാണെങ്കിലും ബെഡ് ഷീറ്റ് മാറ്റാൻ എല്ലാവരും തയാറാകും.
മറ്റ് തുണികൾക്കൊപ്പം കഴുകാൻ ഇടുന്നതിന് മുൻപ് ബെഡ് ഷീറ്റിലുള്ള അഴുക്ക് വ്യത്തിയാക്കേണ്ടത് ഏറെ പ്രധാനമാണ്. വീട്ടിൽ തന്നെ ചെറിയ പൊടികൈകൾ ഉപയോഗിച്ച് ഇത്തരം കറകളെ മാറ്റാൻ സാധിക്കും. വിനാഗിരിയും ബേക്കിംഗ് സോഡയും അത്തരമൊരു പ്രയോഗമാണ്. ഇത്തരത്തിൽ കറകൾ നീക്കിയില്ലെങ്കിൽ അത് പലപ്പോഴും ഷീറ്റിൻ്റെ മറ്റ് ഭാഗത്തേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. കറ മാറ്റാൻ ഒരു രാത്രി മുഴുവൻ സോപ്പ് പൊടിയിലോ മറ്റോ മുക്കി വയ്ക്കുന്നതും ഏറെ നല്ലതാണ്. കറ പോകുന്നത് വരെ ഇത് ചെയ്യുന്നതും ഗുണം ചെയ്യും.
മെഷീനിലാണ് തുണി കഴുകുന്നതെങ്കിൽ കുറഞ്ഞ ചൂടിൽ കഴുകാൻ മറക്കരുത്. ഷീറ്റുകളുടെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. കാപ്പി, ചായ പോലെയുള്ള കറകൾ മാറ്റാൻ വേണെങ്കിൽ ചെറിയ ചൂട് വെള്ളത്തിൽ കഴുകാവുന്നതാണ്.
കറകൾ കളയാൻ ബെഡ് ഷീറ്റിലിടാൻ ഷീറ്റിൻ്റെ കളർ പോകാത്ത ബ്ലീച്ചുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കളർ മങ്ങി പോകുന്ന പ്രശ്നമുള്ളവർ വെള്ള ഷീറ്റുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. പുതിയ ഷീറ്റുകൾ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് ഒക്കെ ചില സമയത്ത് ഷീറ്റുകൾ ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ വരാൻ സാധ്യതയുണ്ട്. ഇത് മാറ്റാൻ തുണി കഴുകുമ്പോൾ അതിൽ വിനാഗിരി ഒഴിക്കുന്നത് ഗുണം ചെയ്യും.
ഫാബ്രിക് സോഫ്‌റ്റനറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. എല്ലാ തവണ തുണി കഴുകുമ്പോഴും അത് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. സോഫ്‌റ്റനറുകൾ ഒരു അവശിഷ്ടം ഉപേക്ഷിക്കുന്നു, ഇത് തുണിയുടെ ശ്വസനക്ഷമതയും ആഗിരണം ചെയ്യലും കുറയ്ക്കുന്നു. കാലക്രമേണ ആ അവശിഷ്ടം അടിഞ്ഞുകൂടുകയാണെങ്കിൽ, നിങ്ങളുടെ ഷീറ്റുകളിൽ അമിതമായി ചൂടായതായി നിങ്ങൾക്ക് അനുഭവപ്പെടാം. ഇത് മാത്രമല്ല, അമിതമായ ചൂടിൽ ഷീറ്റുകൾ ഉണക്കാതിരിക്കാനും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്.