Connect with us

കേരളം

ഇഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുന്നു, ഒരിഞ്ച് വിട്ടുകൊടുക്കില്ല, ശക്തമായി ഏറ്റുമുട്ടും’: ഐസക്ക്

Screenshot 2024 04 05 190407

മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരായ ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് പിന്നാലെ ശക്തമായ പ്രതികരിച്ച് മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ തോമസ് ഐസക്ക് രംഗത്ത്.  ഇ ഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുകയാണെന്നും ഇ ഡി യോട് ശക്തമായി ഏറ്റുമുട്ടുമെന്നുമാണ് ഐസക്ക് പ്രതികരിച്ചത്. ഒരു ഇഞ്ച് പോലും ഇ ഡിക്ക് വഴങ്ങില്ലെന്നും ബി ജെ പിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ് ഇ ഡിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി ജെ പിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇ ഡി. അത്തരത്തിലുള്ള അന്വേഷണ ഏജൻസിയുടെ ഭീഷണിക്ക് താൻ വഴങ്ങില്ലെന്നും ഐസക്ക് പറഞ്ഞു. മസാല ബോണ്ട് കേസിൽ തനിക്കെതിരെ തെളിവുണ്ടെങ്കിൽ ആ തെളിവുമായി ഇ ഡി കോടതിയിൽ വരട്ടെ. നിയമലംഘനം ഉണ്ടെകിൽ കേസ് എടുക്കണം. അല്ലാതെ വെറുതെ വിരട്ടാൻ നോക്കണ്ടെന്നും ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ കാണാമെന്നും ഇ ഡിയെ ഐസക്ക് വെല്ലുവിളിച്ചു.

Also Read:  'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പുതിയ പദ്ധതിയല്ല അത്'; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്

മസാല ബോണ്ട് കേസിലെ ഐസക്കിന്‍റെ ഉപഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് ഇ ഡിക്കെതിരെ ഹൈക്കോടതി ചോദ്യം ഉയർത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് ഇഡിയോട് ഹൈക്കോടതി പറഞ്ഞത്. എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശേഷം കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതുവരെ ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി ആര്‍ രവി  വ്യക്തമാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cochin shipyard.jpeg cochin shipyard.jpeg
കേരളം1 hour ago

540 കോടിയുടെ കരാര്‍; ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനിക്ക് വേണ്ടി ഹൈബ്രിഡ് വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്‍യാര്‍ഡ്

New Cyclone In Odisha And Heavy Rain alert In Kerala New Cyclone In Odisha And Heavy Rain alert In Kerala
കേരളം3 hours ago

കേരളതീരത്ത് കാലവര്‍ഷം നാളെയെത്തും

images (1) images (1)
കേരളം4 hours ago

സംസ്ഥാനത്ത് 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍

20240529 134200.jpg 20240529 134200.jpg
കേരളം5 hours ago

KSRTC ശൗചാലയങ്ങള്‍ വൃത്തിഹീനം; കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

manjjummal .jpeg manjjummal .jpeg
കേരളം5 hours ago

ആസൂത്രിത തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

kseb kseb
കേരളം24 hours ago

കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

ganesh kumar ganesh kumar
കേരളം1 day ago

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

kochi kochi
കേരളം1 day ago

വെള്ളത്തില്‍ മുങ്ങി കൊച്ചി

20240527 165311.jpg 20240527 165311.jpg
കേരളം2 days ago

പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

driving test vehicle .jpeg driving test vehicle .jpeg
കേരളം2 days ago

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

വിനോദം

പ്രവാസി വാർത്തകൾ