Connect with us

ദേശീയം

ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് വിലക്കുമായി കൂടുതൽ ബാങ്കുകൾ

Published

on

cryptocurrency

ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകളുമായി ബാങ്കുകൾ. വിർച്വൽ കറൻസിയിൽ ഇടപാടുകൾ തുടർന്നാൽ അക്കൗണ്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടിയുണ്ടാകുമെന്നുകാട്ടിയാണ് അറിയിപ്പ്.

എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ. എന്നിവ ഉൾപ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് റിസർവ് ബാങ്കിന്റെ 2018 – ലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയിൽ വഴി അറിയിപ്പുനൽകിയിരിക്കുന്നത്.

വിർച്വൽ കറൻസി ഇടപാടുകൾ ആർ.ബി.ഐ. അടുത്തുള്ള ബാങ്ക് ശാഖയിൽ എത്തി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാണ് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ നിർദേശം. ഇതിൽ വീഴ്ചയുണ്ടായാൽ അക്കൗണ്ടിലെ ഇടപാടുകൾ നിയന്ത്രിക്കുമെന്നും പറയുന്നു.

വിർച്വൽ കറൻസി ഇടപാടിലെ വെല്ലുവിളികളിൽ കരുതലുണ്ടാകണമെന്ന് നിർദേശിച്ചാണ് എസ്.ബി.ഐ.യുടെ അറിയിപ്പ്. വിർച്വൽ കറൻസി പ്ലാറ്റ്ഫോമുകളിൽ എസ്.ബി.ഐ. കാർഡ് ഉപയോഗിച്ചാൽ കാർഡ് റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റിസർവ് ബാങ്ക് ഉത്തരവ് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ആർ.ബി.ഐ. പുതിയ ഉത്തരവിറക്കുകയോ നിലവിലുള്ളത് പരിഷ്കരിക്കുകയോ ചെയ്തിട്ടില്ല‍. ഇതുമൂലമുള്ള അവ്യക്തത നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെ നിയമസാധുതയില്ലാത്ത ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങളിൽനിന്നു വിട്ടുനിൽക്കാനാണ് ബാങ്കുകളുടെ തീരുമാനം.

ഇന്ത്യയിലെ പ്രധാന ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് നൽകിയിരുന്ന സേവനങ്ങൾ പിൻവലിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഉപഭോക്താക്കൾക്ക് അറിയിപ്പു നൽകിയിരിക്കുന്നത്. ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശങ്ങളാണ് സുപ്രധാനമെന്നും സുപ്രീംകോടതി വിധി വന്നെങ്കിലും ആർ.ബി.ഐ. ഉത്തരവ് തിരുത്തിയിട്ടില്ലെന്നും ബാങ്കധികൃതർ ചൂണ്ടിക്കാട്ടുന്നു. ആർ.ബി.ഐ. ഉത്തരവിൽ മാറ്റം വരുത്തുന്നതുവരെ അത് പിന്തുടരാനാണ് ബാങ്കുകളുടെ തീരുമാനമെന്നറിയുന്നു.

എന്താണ് ക്രിപ്‌റ്റോകറൻസി?

ക്രിപ്‌റ്റോകറൻസി ഒരു വിർച്വൽ കറൻസിയാണ്. ഇന്ന് നിലവിലുള്ളതിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്‌കോയിൻ. ക്രിപ്‌റ്റോകറൻസിയുടെ ഒരു യൂണിറ്റ് യഥാർത്ഥത്തിൽ സങ്കീർണ്ണമായ കമ്പ്യൂട്ടറൈസ്ഡ് കോഡാണ്. സാധാരണ കറൻസികൾ ധാരാളം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളാണ് ആ രാജ്യത്തെ കറൻസികൾ നിയന്ത്രിക്കുന്നത്. വിനിമയ നിരക്ക് നിയന്ത്രിക്കുന്നതും ഫോറെക്സ് മാർക്കറ്റുകളെ നിയന്ത്രിക്കുന്നതും എത്ര പണം അച്ചടിക്കണം എന്ന് തീരുമാനിക്കുന്നതുമൊക്കെ അതത് സെൻട്രൽ ബാങ്കുകളാണ്.

രൂപയ്ക്ക് പകരം ക്രിപ്‌റ്റോകറൻസി?

രൂപയ്ക്ക് പകരം ബിറ്റ്കോയിൻ ഉപയോഗിക്കുക എന്നത് അത്ര വേഗം നടക്കുന്ന ഒരു കാര്യമല്ല. ബിറ്റ്‌കോയിൻ ഉപയോഗിച്ച് ചരക്കുകളും സേവനങ്ങളും വാങ്ങാൻ സാധിക്കുമെങ്കിലും ക്രിപ്റ്റോകറൻസികൾക്ക് ഇതുവരെ നിയമ സാധുതയില്ല. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം നിയമവിധേയമാക്കിയിട്ടില്ല.

ബിറ്റ്‌കോയിൻ വില ഉയരാൻ കാരണം

2018 ഏപ്രിലിൽ റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികളെ നിരോധിക്കുകയും ബാങ്കുകൾ പോലുള്ള എല്ലാ സ്ഥാപനങ്ങളെയും ക്രിപ്റ്റോകറൻസിയിൽ വ്യാപാരം നടത്തുന്നതിൽ നിന്ന് പിൻതിരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിറ്റ്‌കോയിൻ അല്ലെങ്കിൽ മറ്റേതെങ്കിലും ക്രിപ്റ്റോകറൻസി വാങ്ങുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈനായി ഒരു ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിലേക്ക് ഫണ്ട് കൈമാറാൻ കഴിയില്ല. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് 2020 മാർച്ചിൽ സുപ്രീം കോടതി വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ ഉയർന്ന ഡിമാൻഡും കുറഞ്ഞ വിതരണവുമാണ് ബിറ്റ്‌കോയിനെ ഉയർന്ന വിലയിലേക്ക് നയിച്ചത്.

ക്രിപ്റ്റോകറൻസികൾക്ക് നിരോധനം എന്തുകൊണ്ട്?

ഡിജിറ്റൽ കറൻസികൾക്ക് പ്രചാരം ഏറുന്നത് ബാങ്കിങ് സംവിധാനം ദുർബലമാക്കിയേക്കാം എന്നതാണ് നിരോധനം കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന പ്രധാന വാദം. കള്ളപ്പണമൊഴുക്ക് കൂടും എന്നും സാമ്പത്തിക ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും ഇടയുണ്ടെന്നതും ഇപ്പോഴും ക്രിപ്റ്റോ കറൻസികളിൽ നിന്ന് ഭരണകൂടങ്ങളെ അകറ്റി നിർത്തുന്നു. ഇതേ കാരണം തന്നെയാണ് ഇന്ത്യയിൽ കേന്ദ്ര ബാങ്കും ചൂണ്ടിക്കാട്ടിയിരുന്നത്?

ക്രിപ്റ്റോ കറൻസികൾക്ക് മറ്റു രാജ്യങ്ങളിൽ നിരോധനമുണ്ടോ?

ഉണ്ട്. ഇന്ത്യയ്ക്ക് പുറമേ ചൈന, നേപ്പാൾ, റഷ്യ, വിയറ്റ്നാം, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളും ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾ നിരോധിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version