Connect with us

ദേശീയം

വാഹന വായ്​പ ക്രമക്കേട്​; HDFC ബാങ്കിന്​ 10 കോടി പിഴയിട്ട് റിസർവ് ബാങ്ക്

Published

on

rbi

സ്വകാര്യ ബാങ്കായ HDFC ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി RBI. ബാങ്കിങ് നിയമത്തിന്റെ ലംഘനത്തെ തുടർന്നാണ് പിഴ ചുമത്തിയത്. നിയമത്തിലെ സെക്ഷൻ 6 (2), സെക്ഷൻ 8 എന്നിവ ലംഘിച്ചെന്നാണ് പരാതി.

ബാങ്കിന്റെ വാഹന വായ്​പ ക്രമക്കേടുമായി ബന്ധപ്പെട്ടാണ്​ പിഴ. പരാതിയെ തുടർന്ന്​​ കഴിഞ്ഞവർഷം HDFC ആറു ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വാഹന വായ്പ വകുപ്പിലെ ചില ജീവനക്കാർ കാർ വായ്പകളുമായി ബന്ധപ്പെട്ട GPS ഉപകരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിച്ചുവെന്ന് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

വായ്പ രേഖകൾ പരിശോധിക്കുന്നതുവരെ ചില ഉപഭോക്താക്കൾക്ക് അത്തരമൊരു ഉൽപ്പന്നം വാങ്ങുന്നതിനെക്കുറിച്ച് പോലും അറിയില്ലായിരുന്നുവെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ബാങ്കിന്റെ വാഹന വായ്​പ മേധാവി അശോക്​ ഖന്ന സ്ഥാനമൊഴിയുകയും ചെയ്തു. റിസർവ്​ ബാങ്കിന്​ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കി​ന്റെ വാഹന വായ്പ പോർട്ട്​ഫോളിയോയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്​ വിവിധ രേഖകൾ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു.

മാർക്കറ്റിങ്​ രേഖകളും ഉപഭോക്താക്കളുടെ തേർഡ്​ പാർട്ടി സാമ്പത്തികയിതര ഉൽപ്പന്നങ്ങളുടെ രേഖകളുമാണ്​ പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ്​ പിഴയിട്ടത്​. ബാങ്കിന്​ റിസർവ്​ ബാങ്കിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും അത് അനുസരിക്കുമെന്നും HDFC വക്താവ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version