ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്....
തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്ഡന് അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലുള്ള അഞ്ച് കുട്ടികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികവർഗ വകുപ്പാണ്...
പ്രമാദമായ മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷ. എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-82 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http:// എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന...
‘ഭാരത് ജോഡോ ന്യായ് യാത്ര’ റാലിക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർന്നു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. ആവേശഭരിതരായ ജനക്കൂട്ടം വാഹനത്തിന് മുകളിൽ കയറിയതോടെയാണ് പിൻവശത്തെ ഗ്ലാസ് തകർന്നത്. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന്...
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. 14 സൈനികർക്ക് പരിക്കേറ്റു. ബീജാപൂർ-സുക്മ അതിർത്തിയോട് ചേർന്ന മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിആർപിഎഫ് ജവാൻമാർക്ക് നേരെയായിരുന്നു ആക്രമണം. തെക്കൽഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...
ജനങ്ങൾ പൊലീസിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സർക്കുലർ. ദൃശ്യവും ശബ്ദവും ജനങ്ങൾക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്....
യുപിയിൽ ജീവന് സംരക്ഷണം ആവശ്യപ്പെട്ട 8 മുസ്ലിം- ഹിന്ദു ദമ്പതികളുടെ അപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. വിവാഹത്തിൽ സംസ്ഥാനത്തെ മതം മാറ്റ നിയമം പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിവിധ ഹർജികളിലൂടെയാണ് ദമ്പതികൾ ഹൈക്കോടതിയെ...
മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരാണ് മരിച്ചത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും, അമ്മ ശാന്തയെ...
തൃശൂരിലെ ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ്...
സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ഒടുവിൽ ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം തള്ളി. സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഡി സതീശൻ ധനമന്ത്രിയെ പരാജയമെന്ന്...
എറണാകുളം നഗരത്തിലെ കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണക്കെണ്ടെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. അഭിഭാഷക അസോസിയേഷനുമായി ആലോചിക്കാതെയാണ് ഔദ്യോഗിക തലത്തിൽ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിമർശനം....
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. എം എം മാത്യു മഞ്ചാടിയിൽ, സിലി എന്നിവരെ കൊലപെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകൾ ഹൈദരാബാദ്...
കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്ക് ജാമ്യം ലഭിച്ചു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ 12 പേർക്കും ജാമ്യം ലഭിച്ചു. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ...
രൺജീത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ്...
കൊലക്കേസിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡിന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ച കേസിലാണ് ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യനടക്കം അഞ്ചുപേരെ അമ്പലപ്പുഴ...
മെഡിക്കൽ കോളേജ് അധ്യാപകരുടെ കൂട്ടസ്ഥലമാറ്റം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് മുമ്പായി കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളിലേക്കാണ് അധ്യാപകരെ സ്ഥലം മാറ്റിയത്. കോന്നിയിലേക്ക് 33 പേരെയും ഇടുക്കിയിലേക്ക് 28 പേരെയുമാണ് സ്ഥലം മാറ്റിയത്. കൂട്ടസ്ഥലമാറ്റത്തില്...
തൃശൂർ പേരാമംഗലം മനപ്പടിയിൽ ഇരുമ്പ് വിൽപ്പനശാലയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മെട്രോ സ്റ്റീൽ ട്രേഡിങ്ങ് എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ ഓടീഷ സ്വദേശിയായ ദേപരാജ്മജി എന്നയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് ശനിയാഴ്ച രാത്രി സ്ഥാപനമടച്ചു പോകുമ്പോൾ...
സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര ഉപയോഗിച്ചുള്ള ദൗത്യമാണ് ഫലം കണ്ടത്. അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇറാനിയൻ മത്സ്യബന്ധന...
മലപ്പുറം നിലമ്പൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും തനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവാവ് വിഡിയോയില്‍ ആരോപിച്ചു. ഈ വിഡിയോ...
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-754 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന...
ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, മറിച്ച് കേന്ദ്രസർക്കാരാണെന്ന് കേരളം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. സംവരണത്തിന് ആർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സത്യവാങ്മൂലം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ്...
അയോധ്യയിൽ റിസോർട്ട് നിർമ്മിക്കുന്നതിനായി അമേരിക്കൻ സ്ഥാപനമായ അഞ്ജലി ഇൻവെസ്റ്റ്മെൻ്റ് എൽഎൽസിയുമായി കരാർ ഒപ്പിട്ട ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. 100 മുറികളുള്ള റിസോർട്ട് നിർമ്മിക്കാനാണ് പദ്ധതി. ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് എത്തുന്ന ഭക്തരുടെയും വിനോദസഞ്ചാരികളുടെയും...
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളമനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും...
ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ആനകളുടെ എണ്ണം കുറച്ചതെന്ന്...
ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്....
റിപ്പബ്ലിക് ദിന പരേഡില്‍ ദില്ലി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായ ഇരിങ്ങാലക്കുട സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ശ്വേത കെ. സുഗതനെ അഭിനന്ദിച്ച് മന്ത്രി ആര് ബിന്ദു. രാജ്യമനസിലും പുതു ചരിത്രത്തിലേക്കുമാണ് ശ്വേത മാര്‍ച്ചു ചെയ്തതെന്നും...
ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 285 പേർ അറസ്റ്റിൽ. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പേരിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിൻ്റെ ഭാഗമായി 1820 പേരെയാണ് പരിശോധിച്ചത്. ആകെ 281 കേസുകൾ...
: ഇലക്ട്രിക് ബസ് നഷ്ടമെന്ന മന്ത്രി ഗണേഷ്കുമാറിന്റെ വാദത്തെ പിന്തുണച്ച് കെഎസ്ആർടിസിയിലെ കോൺഗ്രസ് തൊഴിലാളി സംഘടന ടിഡിഎഫ് രംഗത്ത്.ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റാണ് .ഒരു ഇലക്ട്രിക് ബസിന്റെ വില 94ലക്ഷം വരും .15വർഷം കൊണ്ട്...
ഉത്തർപ്രദേശ് കാൺപൂരിലെ ‘രാം ജാനകി’ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്ര മതിലുകളിൽ അജ്ഞാതർ ഭീഷണി പോസ്റ്ററുകൾ പതിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവം. രാവിലെ...
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ്...
ഗുണ്ടൽപ്പേട്ടിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാമുള്ള സൂര്യകാന്തി കൃഷി എറണാകുളത്തും പരീക്ഷിച്ച് വിജയം കൊയ്യുകയാണ് കാക്കനാടുള്ള ഒരു കർഷക കുടുംബം. കർഷകനായ വിജയന്റെ വീടിനോട് ചേർന്നുള്ള 40 സെന്റ് സ്ഥലത്താണ് സൂര്യകാന്തികള്‍ പൂത്ത് നിൽക്കുന്നത്. ഗുണ്ടൽപ്പേട്ടിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാമുള്ള സൂര്യകാന്തി പാടങ്ങള്‍...
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്ത് നൽകിയ കൈത്തറി നെയ്ത്ത് തൊഴിലാളികൾക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നേരത്തെ 53 കോടി നൽകിയിരുന്നു. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം...
നെടുങ്കണ്ടം കാരിത്തോട്ടിലെ യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് നിഗമനത്തില്‍ പൊലീസ്. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണിനെയാണ് രാവിലെ കുത്തേറ്റ നിലയില്‍ വീടിന് സമീപത്ത് കണ്ടെത്തിയത്. ‘കാരിത്തോട്ടിലെ വീടിന് മുമ്പിലാണ് കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ പ്രവീണിനെ പിതാവ് ഔസേപ്പച്ചന്...
അയോധ്യ പ്രാണപ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭ. 1974ല്‍ രാജ്യത്തിന്റെ ശരീരത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജനുവരി 22നാണ് രാജ്യത്തിന്റെ ആത്മാവിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് മന്ത്രിസഭാ പ്രമേയത്തിലുണ്ട്. ജനുവരി 22ന് രാജ്യത്തെ എല്ലാവരും...
പോക്സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍...
കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണ്. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുന്നു. പ്രതിപക്ഷം കേന്ദത്തിന് കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വായ്പാ പരിധി വെട്ടിക്കുറച്ചു. ആറായിരം കോടിയുടെ കുറവ്...
വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ്...
കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ്...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 638 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
തിരുവനന്തപുരം നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. സംഭവത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. മുഖം മൂടി വച്ച രണ്ട് പേരാണ് മോഷണം...
തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19)...
വയനാട്ടിലെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ ഒരാൾ പിടിയിൽ. ആലപ്പുഴ സ്വദേശി ആദിത്യനാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴയിലെ കണിച്ചുകുളങ്ങര സ്വദേശിയാണ് പ്രതി ആദിത്യൻ. സാമൂഹിക മാധ്യമങ്ങൾ വഴി...
16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. ഇതില്‍ ഉത്തർപ്രദേശിൻ്റെ ടാബ്ലോ ശ്രദ്ധ നേടി. അയോധ്യയും രാമക്ഷേത്രവുമാണ് ഈ ടാബ്ലോയുടെ പ്രമേയം. ശ്രീരാമൻ്റെ ബാലരൂപമായ രാംലല്ലയെ മുൻനിരയില്‍ കാണിച്ചിരിക്കുന്നു. ഋഷിമാർ പുറകില്‍...
ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നതായി പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ നിര്‍ണായകമാണെന്ന് ഹൈന്ദവ പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന് വിഷ്ണു ശങ്കര്‍ പറഞ്ഞു. മുന്‍പ് ക്ഷേത്രമിരുന്ന സ്ഥലത്താണ് ഗ്യാന്‍വാപി പുനര്‍നിര്‍മിച്ചതെന്ന്...
ഹരിയാനയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ ചിത്രവും. ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ചിത്രം കണ്ടയുടനെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കാലിൽ വീണ് തൊഴുതു. മുഖ്യമന്ത്രി തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ‘ ശ്രീരാമചന്ദ്രൻ...
ക്ഷേമ പെന്ഷന് മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് കെ സുധാകരന്. മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സിപിഐഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന...
മലപ്പുറം അകമ്പാടത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണപുഴയില്‍ വീണാണ് അപകടം. അകമ്പാടം ബാബു – നസീറ ദമ്പതികളുടെ മക്കള്‍ റിന്‍ഷാദ്(14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ്...