ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. കോവിഡ് അവലോകന യോഗമാണ് ഈ തീരുമാനമെടുത്തത്. ഈ മാസം...
കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59,...
ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കുന്നു. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി...
സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഈ മാസം 30 ന് ഓട്ടോ- ടാക്സി തൊഴിലാളികള്‍ പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ഓട്ടോ ടാക്സി തൊഴിലാളികൾ...
കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ജനുവരി ഒന്നുമുതല്‍. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോവിന്‍ പ്ലാറ്റ്ഫോം...
കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളായ ഇതരസംസ്ഥാനക്കാര്‍ പൊലീസിന് നേര്‍ക്ക് അക്രമം നടത്തിയ സംഭവത്തില്‍ ലേബര്‍ കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്താനും, എത്രയും...
എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അൽപ്പസമയത്തിനുള്ളിൽ പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഘർഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ...
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22...
ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, രണ്ടാം വർഷ വിഎച്ച് എസ്ഇ പരീക്ഷാ തിയ്യതികൾ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനത്തിൽ ഷെഡ്യൂൾ പ്രഖ്യാപിക്കും. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ...
രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. ഇതുവരെയായി ഇന്ത്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. മധ്യപ്രദേശില്‍ ആദ്യമായി പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും രോഗം കണ്ടെത്തി. രാജ്യത്തെ വടക്ക്, പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ കോവിഡ്...
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70,...
കെ.എസ്.ആര്.ടി.സി ബസില്‍ ദീര്‍ഘദൂര യാത്രനടത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനും, ടിക്കറ്റ് ക്യാന്‍സലേഷനും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കോര്പ്പറേഷന്. നിലവില്‍ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിനുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയാണ്. ഇത് 10 രൂപയായി...
ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും കരുതൽ ഡോസ് എന്ന പേരിൽ ബൂസ്റ്റർ ഡോസ് നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐഎംഎ (IMA). ബൂസ്റ്റർ ഡോസിനായി വ്യത്യസ്ത വാക്സീൻ കുത്തിവെക്കാനാണ് തീരുമാനം എങ്കിൽ കൊവാക്സീന് കൂടുതലായി ലഭ്യമാക്കണമെന്നും ഐഎംഎ...
വര്‍ണവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ്. 1980 കളില്‍ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984ലാണ്...
ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ് സി പരീക്ഷാ തീയതികള്‍ നാളെ അറിയാം. പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനം ഉണ്ടായി....
രാജ്യത്ത് കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ, ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി പേര്‍ക്ക്. 2011ലെ സെന്‍സെസ് പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള 13.79 കോടി ജനങ്ങള്‍ രാജ്യത്തുണ്ട്. ഇതില്‍...
രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. ഇതുവരെ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഇന്നലെ 6,987 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 7,091 പേര് രോഗമുക്തി നേടി. ഇരുപത്തിനാല് മണിക്കൂറിനിടെ 162 പേര് മരിച്ചു. രാജ്യത്ത്...
കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പൊലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ രണ്ട് പൊലീസ് ജീപ്പ് കത്തിച്ചു. നിരവധി പേരെ ആക്രമിക്കുകയും ചെയ്തു....
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ദർശനപുണ്യത്തിനായി ആയിരക്കണക്കിന് അയ്യപ്പ തീർത്ഥാടകരാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. ഇന്നലെയാണ് തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലയിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11.50-നും 1.15നും മധ്യേയുള്ള മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ...
രാജ്യത്ത് കുട്ടികൾക്കു കോവിഡ് വാക്സീന് അനുമതിയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കു വാക്സീൻ നൽകാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കു ബൂസ്റ്റർ...
കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93,...
പത്തനംതിട്ടയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് ആക്രമണം. എസ്ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയിലെ പന്തളം കുളനടയ്ക്ക് സമീപം മാന്തുകയിലാണ് സംഭവം. അതിരു തർക്കത്തെത്തുടർന്ന് വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു...
പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷാ സമർപ്പണം ആരംഭിച്ചു. വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം. 2117 ഒഴിവുകളുണ്ട്....
മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങി. 2200കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.. ഇടതുസർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്ന്. കോഴിക്കോട്ടു നിന്ന് ചുരം കയറാതെ, വെറും എട്ടുകിലോമീറ്റർ യാത്രകൊണ്ട്...
രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുകയാണ്. അത് രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെയാണ് ബാധിക്കുന്നതെന്നും സുരേഷ് ഗോപി...
ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ കേരളം അടക്കം 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘമെത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കോവിഡ് വ്യാപനം വര്‍ധിച്ചതും,...
രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 400 കടന്നു. ഇന്ത്യയില്‍ ഇതുവരെ 415 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍...
ശബരിമലയിൽ മണ്ഡലപൂജക്ക് മുന്നോടിയായുള്ള തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും...
തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന...
കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101,...
ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി. ജി. ആര്. അനില്‍. അണ്ടൂര്‍ക്കോണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരംഭിച്ച ഫിസിയോതെറാപ്പി ക്ലിനിക് ഉദ്ഘാടനം...
ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണ കാലയളവില്‍ വീടുകളില്‍ കഴിയാന്‍ ശ്രദ്ധിക്കണം. കെ എസ് ആര് ടി സി ബസില്‍ കോഴിക്കോട്ടെത്തിയ ഒമിക്രോണ്‍ ബാധിതന്റെ സമ്പര്‍ക്ക പട്ടിക...
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ അല്ലെങ്കിൽ എസ്എസ്സി സിജിഎൽ റിക്രൂട്ട്മെന്റ് 2021-22 ടയർ 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ ഗ്രൂപ്പ് ബി, സി സർക്കാർ ജോലികൾക്കായിട്ടാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക്...
പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി ആര് അനില്‍. പൊലീസ് ജാഗ്രതയോടെ നീങ്ങണമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ആവശ്യപ്പെട്ടു. പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. പോത്തന്‍കോട് ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍...
ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതിയെ സ്വീകരിച്ച ശേഷം പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനം കയറ്റുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന...
ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ അദ്ദേഹം നിർദേശം നൽകി. വാറന്റ്...
സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 മുതൽ അഡീഷണൽ ലേബർ...
മലയാളത്തിന്റെ വിഖ്യാത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്നു പുലർച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഓടയിൽ നിന്ന്, യക്ഷി ഉൾപ്പടെയുള്ള നിരവധി ക്ലാസിക് സിനിമകളുടെ...
കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111,...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ വധഭീഷണി. മാവോയിസ്റ്റ് കബനീദളത്തിന്റേതാണ് ഭീഷണി. തപാല്‍വഴിയാണ് വിസിയുടെ ഓഫീസില്‍ ഭീഷണിക്കത്ത് ലഭിച്ചത്. വൈസ് ചാന്‍സലറുടെ ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്ന് കത്തില്‍ പറയുന്നു....
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്...
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് പെന്ഷന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ 146 കോടി രൂപ അനുവദിച്ചു. പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ കൂടി അനുവദിക്കാനും ധനവകുപ്പ് തീരുമാനിച്ചു. നവംബര്‍ മാസത്തിലെ പെന്ഷന് ഉടന്‍...
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28,...
തൃശ്ശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം കനാലിൽ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം...
വര്‍ക്കല എസ്എന്‍ കോളജിലെ വിദ്യാര്‍ഥി റോഡില്‍ അപകടകരമായ രീതിയില്‍ കാറോടിച്ചു. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അതേ കോളജിലെ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയെ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച...
തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോൾ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 34 ആയി. ചെന്നൈയിൽ മാത്രം 26 കേസുകളാണ്...
തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശി ഷായ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച കേസിലുള്‍പ്പെട്ട പ്രതിയും...
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടുദിവസം കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,280 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി...
രാജ്യത്തെ ഒമൈക്രോൺ വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും....
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. തിരുവനനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്യും. പത്മനാഭ സ്വാമിക്ഷേത്രത്തിലും ദർശനം നടത്തും. നാല്...