പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തി. വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. വാഹനത്തിന്റെ ഡോറു തുറന്നാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 320 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...
കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ...
വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ള ഏഴോളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. നാഗർകോവിൽ – കൊച്ചുവേളി സ്പെഷ്യൽ നേമത്ത്...
നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി...
എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ...
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ...
എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഒരിടവേളയ്ക്കു ശേഷം ഇന്നു വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കേസിൽ, ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇരുവരും വാദം കേൾക്കുന്ന നാലാം നമ്പർ കോടതിമുറിയിൽ...
ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും...
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. അതേസമയം, ഡൽഹിയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 948 പുതിയ കൊവിഡ്...
തൃശൂരിൽ ഇന്ന് പൂരം കൊടിയേറും. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂര പതാകകൾ ഉയരുന്നതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയാണ് കൊടിയേറ്റം. പൂജിച്ച...
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ (24.04.2023) ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ...
സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാൻ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂർത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നിർവഹിക്കും. തദ്ദേശ സ്വയംഭരണ, ഏക്സൈസ് വകുപ്പ് മന്ത്രി...
കൊയിലാണ്ടി അരിക്കുളത്ത് 12 വയസ്സുകാരനെ പിതൃസഹോദരി ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സംഭവത്തിന്...
പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായി. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ്...
ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിലൊടുവിലാണ് വയോധികയുടെ മരണം ആത്മഹത്യ ആണെന്ന് തെളിഞ്ഞത്. ഇക്കഴിഞ്ഞ 20...
രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേരളം...
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര് മരിച്ചു. 17 പേർക്ക് പരിക്കേറ്റു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. തമിഴ്നാട്...
സ്വകാര്യ ബസുകളുടെ ദീർഘദൂര പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ രംഗത്ത്. കെഎസ്ആർടിസി നീക്കത്തിൽ സർക്കാർ ഇടപെടണമെന്ന് സ്വകാര്യ ബസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സർക്കാർ നീക്കം...
തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. തൈക്കാട് കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി...
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. പാലക്കാട് ഉയർന്ന താപനില...
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,692 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ...
തിരുവനന്തപുരം ആർസിസിയിൽ ഓട്ടോമേറ്റഡ് സെർവി സ്കാൻ, യൂറോ-ബ്രാക്കി തെറാപ്പി യൂണിറ്റ്, ഗാലിയം ജനറേറ്റർ & ലൂട്ടീഷ്യം ചികിത്സ എന്നിവയുടെ ഉദ്ഘാടനവും പേഷ്യന്റ് വെൽഫെയർ & സർവീസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു. ‘സെർവി സ്കാൻ’ കാൻസർ...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ, ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ ക്ഷോഭത്തിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ്...
ലൈഫ്മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്നാ സുരേഷാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ലൈഫ്മിഷന് കോഴക്കേസില്‍ ഇ ഡി കേസന്വേഷണം...
എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മെയ് 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും...
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി...
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്റ്റേ നേടുന്നതിനായി രാഹുല്‍...
വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി ചത്തു. കിണറ്റിനുള്ളിൽ മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തിൽ മുങ്ങി. മണിക്കൂറുകൾക്കു ശേഷം പുറത്തെടുത്തതെങ്കിലും ചത്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍...
മയക്കുവെടിയേറ്റ് കിണറ്റിൽ മുങ്ങിയ കരടിയെ പുറത്തെത്തിച്ചു. പുറത്തെടുക്കാനായത് ഒന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ, തിരുവനന്തപുരം വെള്ളനാട് കണ്ണമ്പള്ളി സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിൽ വീണ കരടിയാണ് പുറത്തെടുക്കാൻ വനംകുപ്പ് അധികൃതർ മയക്കുവെടിവച്ചതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിപ്പോയത്. രക്ഷപ്പെടുത്താൻ...
സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴയീടാക്കും. മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകള്‍ വഴിയാണ് പിഴയീടാക്കുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രിയാണ്...
ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ. വേനൽ മഴ കൂടി മാറി നിൽക്കെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ്...
അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇടുക്കിക്ക് പുറമെ വയനാട്,...
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന...
സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണ്. സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഓരോ ഫയലും ജീവിതമാണെന്നാണ് സർക്കാർ നയം....
ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരു. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം...
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40...
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.സീരിയൽ നമ്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്,...
ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം സർക്കാർ പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു. വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കെതിരെ ഇതുവരെ നടപടി കൈകൊണ്ടില്ലെന്ന് മാത്രമല്ല കരാർ ലംഘനം നടത്തിയ സോണ്ട ഇൻഫ്രാടെക്ക് ബ്രഹ്മപുരത്ത് ബയോ മൈനിംഗ് തുടരുകയാണ്. ജൈവ...
വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ നിന്ന് തുടക്കം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിൽ കാസര്‍കോട് വരെ പരീക്ഷണ...
വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ട്രെയിനിൻ്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി...
കോട്ടയം മാഞ്ഞൂർ പഞ്ചായത്തിലെ മേമ്മുറിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് വീണ് നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരം. നാലു പേരും പശ്ചിമ...
മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവച്ച് കോൺഗ്രസ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിശദീകരണവുമായി ലോകായുക്ത. പരാതിക്കാരനെതിരായ പേപ്പട്ടി പ്രയോഗം കുപ്രചരണമാണ്. പരാതിക്കാരും സുഹൃത്തുക്കളും ലോകായുക്തയെ അവഹേളിച്ചു. ഉദാഹരണം പറഞ്ഞത് മാത്രമാണ് ചെയ്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്കി സുപ്രിംകോടതി. പിതാവിനെ കാണാന്‍ വരാനാണ് സുപ്രിംകോടതി അനുമതി നല്കി നല്‍കിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തില്‍ തുടരാം. രോഗബാധിതനായ പിതാവിനെ കാണാന്‍...
വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയായി. പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12. 19ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ട്രെയിൻ എത്തിയതോടെ...
പത്താം ക്ലാസിൽ പഠിച്ച അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ വെയിറ്റേജായി നൽകുന്ന രണ്ട് പോയിന്റ് നിറുത്തലാക്കാൻ ആലോചന. ഇത് മെരിറ്റിനെ അട്ടിമറിക്കുമെന്ന, പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച...
ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരയ്ക്കാണ്...
കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. കോഴിക്കോട് മാങ്കാവിൽ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. 8,...