കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍...
കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒട്ടുമിക്ക ആളുകളും വാക്സിന് സ്വീകരിച്ചവരാണ് എന്നതാണ് ഒന്നും രണ്ടും തരംഗങ്ങളില്‍ സ്വീകരിച്ച പ്രതിരോധ തന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായത് കൈക്കൊള്ളാന്‍ കാരണമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട്...
കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതുമൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു...
കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാലു കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയിൽ നിന്നാണ് നാലു കുട്ടികളെ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം പെൺകുട്ടികൾ പാലക്കാടെത്തി. ഇവിടെ നിന്നും ബസിൽ മലപ്പുറം...
സംസ്ഥാനത്ത് സര്‍വയലന്‍സിന്റെ ഭാഗമായി കോവിഡ് രോഗികളുടെ സാമ്പിള്‍ പരിശോധനയില്‍ 94 ശതമാനവും ഒമിക്രോണ്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് ശതമാനം ആളുകളിലാണ് ഡെല്‍റ്റ കണ്ടെത്തിയത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയവരില്‍ നടത്തിയ...
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. സ്ഥലമേറ്റെടുക്കലിന്റെ അമ്പത്...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്കാന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ക്യാമ്പുകളും ഭവനസന്ദര്‍ശനങ്ങളും നടത്തി തുക കൈമാറാനാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. 36,000 പേരാണ് 50000 രൂപയുടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്....
കോവിഡ് വാക്സിനുകള്‍ക്ക് ഡ്രഗ്സ് കണ്ട്രോളര് വാണിജ്യാനുമതി നല്കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ഉപാധികളോടെ ഡിസിജിഐ വാണിജ്യാനുമതി നല്‍കിയത്. വാണിജ്യാനുമതി നല്കി എന്നത് കൊണ്ട് കടകളില്‍ ഇവ ഉടന്‍ തന്നെ ലഭ്യമാകുമെന്ന്...
കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. എട്ടു മുതല്‍ പന്ത്രണ്ടു വരെ ജി സ്യൂട്ട് വഴി ക്ലാസ് നടത്താനാണ്...
ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിനു കൈമാറുന്ന നടപടി പൂര്‍ത്തിയായി. 18,000 കോടി രൂപയ്ക്കാണ് ടാറ്റ എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്...
കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീൽ ഹർജിയും, എൻ ഐ എ ഹർജിയും വാദം കേട്ട ശേഷമാണ് കോടതി വിധി...
സംസ്ഥാനത്ത് 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് സമയം നീട്ടി നൽകി. ഫെബ്രുവരി ഒന്നുമുതൽ 20 വരെയാണ് സമയം അനുവദിച്ചത്. അർഹതയുള്ളവർ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന...
കോവിഡ് കാലത്തെ അധ്യയനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലയോഗം നാളെ ചേരും. രാവിലെ 11നാണ് യോഗം. ഓണ്‍ലൈന്‍ യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ തലത്തിലെ...
കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി...
സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി ടാറ്റാ സൺസിന് കൈമാറുന്ന നടപടി അവസാനഘട്ടത്തിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ടാറ്റ സൺസ് നാളെ വിമാനക്കമ്പനി ഏറ്റെടുക്കും. കഴിഞ്ഞ ഒക്ടോബറിൽ എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി...
റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടം സ്തുത്യര്‍ഹമാണ്. അടിസ്ഥാന വികസനത്തില്‍ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണ്. വാക്സിനേഷനിലും കേരള രാജ്യത്തിന്...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റും. കേസില്‍ ഹാജറാവുന്നതില്‍ നിന്നും തുടര്‍ച്ചയായി വിട്ടുനിന്ന നടപടിക്ക് പിന്നാലെ കോടതിയുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. താല്പര്യമുള്ള മൂന്ന്...
കാസർകോട് റിപ്പബ്ലിക് ദിന പരിപാടിയിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി എന്ന...
രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനമാകുന്നതായി സൂചന. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും മൂന്നു ലക്ഷത്തില്‍ താഴെയാണ്. ഇന്നലെ 2,85,914 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം മരണസംഖ്യ വീണ്ടും ഉയര്‍ന്ന് 500 ന് മുകളിലെത്തിയത് ആശങ്കയായി....
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില വർധിച്ചു. ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 4575 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 4590 രൂപയാണ് ഒരു ഗ്രാം...
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്ത് 939 ഉദ്യോഗസ്ഥർ പൊലീസ് മെഡലിന് അർഹരായി. സംസ്ഥാനത്തുനിന്ന് ഐജി സി നാഗരാജു ഉൾപ്പെടെ പത്തു പേർ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്...
കനത്തസുരക്ഷയിൽ രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ. 75 വിമാനവും ഹെലികോപ്റ്ററുകളും അണിനിരത്തി വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്ലൈപാസ്റ്റാകും മുഖ്യ ആകർഷണം. ഇത്തവണയും വിഷിഷ്ടാതിഥി ഉണ്ടാവില്ല....
കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി...
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി ജി ഹരീന്ദ്രനാഥ് അറിയിച്ചു. പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തില്‍, ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം അനുവദിക്കും. രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളില്‍ ആചാരം നടത്തുന്നതിനായി മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാം. ഇതിനായി തൃശൂര്‍...
കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഫോട്ടോ പതിക്കുന്നത്...
കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്സംഘടിപ്പിക്കുന്നു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍...
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലെ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. ഒന്ന് മുതൽ ഒൻപത് വരെയുള്ള...
ദളിത് ക്രിസ്ത്യൻ, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിൽ കേസ് വന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. 1950 ലെ ഉത്തരവ്...
ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന ഔഷധ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ...
ലോകായുക്ത ഭേദഗതി ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു. അഴിമതി തെളിഞ്ഞാൽ...
രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 2,55,874 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ദിവസത്തെ കേസുകളെ അപേക്ഷിച്ച് 50,000 കേസുകളുടെ കുറവാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 614...
ഇടുക്കി അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്....
മുന്നറിയിപ്പിൻ്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ജില്ലയിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും...
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും...
സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു....
കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ജില്ലയെ ‘സി’ കാറ്റഗറിയില്‍ ഉള്‍പെടുത്തി. കൊല്ലം , തൃശ്ശൂര്‍ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നി എട്ടു ജില്ലകളെ ബി...
കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സർവീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 19 വരെ നിശ്ചയിച്ച...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ കത്ത്. സെക്രട്ടേറിയറ്റേറ്റ് ക്യാമ്പസില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള...
രാജ്യത്ത് കൊവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ. ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണം കുറയുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി പറയുന്നു. ചില മെട്രോ നഗരങ്ങളിൽ കേസുകൾ കുറഞ്ഞു...
സംസ്ഥാനത്തെ കോളേജുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ പരീക്ഷകള്‍ മാറ്റിവെക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോളേജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്താലും പരീക്ഷകള്‍ മാറ്റി വയ്ക്കാനോ കോളേജ്...
സംസ്ഥാനത്ത് കോവിഡ് ചികില്‍സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മെഡിക്കല്‍ കോളജിലും കോവിഡ് മൂലം ചികിത്സകള്‍ക്ക് പ്രതിസന്ധി ഉണ്ടായിട്ടില്ല. ആശുപത്രികളില്‍ ഐസിയു കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്. ഒരിടത്തും മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍...
സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും ഓൺലൈനായി പങ്കെടുക്കും. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ...
കൊവിഡ് വ്യാപനത്തിനിടയില്‍ ജലദോഷപ്പനിയും വ്യാപകമായതോടെ സംസ്ഥാനത്ത് മരുന്ന് വില്‍പ്പന കുത്തനെ കൂടി. ലക്ഷണം പറഞ്ഞ് കടകളില്‍ സ്വന്തമായി മരുന്ന് വാങ്ങി കഴിക്കുന്നവരുടെ എണ്ണം മൂന്നാഴ്ചക്കുള്ളില്‍ കൂടി. കൊവിഡ് പരിശോധന ഒഴിവാക്കാന്‍ വേണ്ടിയാണ് പലരും പനി വരുമ്ബോള്‍...
രാജ്യത്ത് ഇന്നലെ 3,06,064 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 27,469 കേസുകള്‍ കുറവാണിത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ഇന്നലത്തെ ടിപിആര്‍. നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കോവിഡ്...
രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ നടത്തിയ സർവേയിലാണ് 71 ശതമാനം പിന്തുണയോടെ പട്നായിക് ഒന്നാമത് എത്തിയത്....
കോവിഡ് വ്യാപനസാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയിലേക്ക് വന്നേക്കാം. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളോ കാര്യമായോ ഇളവുകളോ...
ആശുപത്രികളിലെ കൊവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ്...