ലോകായുക്തയുടെ വിധി അതേപടി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമല്ലെന്ന, നിയമഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. സിപിഐയുടെ എതിര്‍പ്പിനിടെയാണ്, ഓര്‍ഡിനന്‍സ് പുതുക്കാനുളള തീരുമാനം. ഓര്‍ഡിനന്‍സ് പുതുക്കുന്നതില്‍ സിപിഐയ്ക്ക് ഭിന്ന അഭിപ്രായമാണുള്ളതെന്ന് മന്ത്രി കെ രാജന് യോഗത്തില്‍ അറിയിച്ചു....
പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്ടപ്പെടും. ഡയസ്നോണിനു പകരം അവധി അനുവദിക്കാൻ സർക്കാരിന് നിയമ തടസ്സമുള്ളതിനെ തുടർന്നാണ് ഇത്. സർക്കാർ ഡയസ്നോൺ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിക്കണം എന്നാണ് ചട്ടം. പലപ്പോഴും...
സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ ഇന്ന് തുടങ്ങും. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. ആകെ 4,33,325 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍...
അരനാട്ടുക്കര വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച വിരുതന്മാര് പിടിയില്‍. തിങ്കളാഴ്ച രാത്രിയാണ് ഗേറ്റ് മോഷണം പോയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സംഭവവുമായി...
വർക്കലയിൽ അഞ്ചംഗ കുടുംബത്തിൻ്റെ മരണത്തിനിടയാക്കിയത് കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ സ്പാർക്കെന്ന് ഫിർഫോഴ്സ്. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയതെന്നും ഫിർഫോഴ്സ്...
കൊല്ലം ജില്ലയിലെ കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. അധ്യാപകർക്കുനേരെ അസഭ്യവർഷവും നടത്തി. പിടിഎ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ്...
കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട്...
ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം. ദേവികുളം എംഎല്‍എ എ രാജയ്ക്ക് പരിക്ക്. എംഎല്‍എ മര്‍ദിച്ചത് പൊലീസാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി. സമര വേദിയില്‍ എംഎല്‍എ സംസാരിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടഞ്ഞു....
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപരമല്ലെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. കെ റെയില്‍ പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ പദ്ധതിക്കായി...
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. പണിമുടക്കിന്റെ ആദ്യ...
സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരുദിവസം കഴിയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ...
ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച്...
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകരുത് എന്ന ഹൈക്കോടതി ഉത്തരവിന് എതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. പണിമുടക്ക് തടയാന്‍ കോടതിക്കാവില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമുണ്ട്. ജീവനക്കാര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാമെന്നും വിജയരാഘവന് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ...
ജീവനക്കാരുടെ പണിമുടക്കു വിലക്കി ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപദേശം അനുസരിച്ച് തുടര്‍നടപടിയെടുത്താല്‍ മതിയെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ. ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ പങ്കെടുക്കാന്‍...
സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി. അവസാന ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നേരത്തെ മാര്‍ച്ച് 31 വരെ നീട്ടി...
കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട്...
കേന്ദ്രസര്‍ക്കാരിന് എതിരായ പൊതുപണിമുടക്കിന്റെ ആദ്യ ദിനം സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില കുറവ്. 32പേരാണ് ഇന്ന് ജോലിക്കെത്തിയത്. ആകെ 4828പേരാണ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാലാണ് ഹാജര്‍ നില...
ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്....
ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം. വിന്‍ഡോസ്, ലിനക്സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഗൂഗിള്‍ ക്രോമിന് അപകടസാധ്യത നിലനില്‍ക്കുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ടാണ് ഗൂഗിള്‍ ക്രോം...
സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ...
മൂന്നാറിലെ ഹൈഡൽ പാര്‍ക്ക് നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച് റവന്യൂവകുപ്പ്. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള കോടതി ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ എൻഒസി നൽകാനാവില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി...
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,360 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. ഞായറാഴ്ച അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രിവരെ തുടരും. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ്...
പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് നല്കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെന്ഷന് 3500 രൂപയായും 1ബി/2എ...
വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് അർദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ്...
2021-2022 സാമ്പത്തികവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സാമ്പത്തികവർഷം പൂർത്തിയാകുന്നതിന് മുൻപ് നികുതിദായകരും സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരും ചിലത് ചെയ്ത തീർക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചില സേവനങ്ങൾ ഭാവിയിൽ നഷ്ടപ്പെടാം. മാർച്ച് 31നകം ചെയ്ത് തീർക്കേണ്ട...
പാലക്കാട് മണ്ണാര്‍കാട് ആനമൂളിയിലെ ആദിവാസി യുവാവ് ബാലന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളന്‍ കുന്ന് വനത്തോട് ചേര്‍ന്ന പുഴയില്‍ ബാലന്റെ മൃതദേഹം...
കേരളത്തില്‍ 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ...
മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം....
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റെഗുലർ വിഭാഗത്തിൽ മാത്രം 4,26, 999 വിദ്യാർത്ഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962 സെന്ററുകളാണ്...
ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ ഇടപാടുകാർ അറിയാതെ പണയംവച്ച ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. മണപ്പുറം ഫൈനാൻസ് ബ്രാഞ്ച് മാനേജർ രാഖിയെയാണ് (33) അറസ്റ്റ് ചെയ്തത്. ഇടപാടുകാർ ലോക്കറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ആഭരണങ്ങൾ കൂടുതൽ തുകക്ക് പണയം വെച്ച്...
മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരൾ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ആരോഗ്യനില വഷളായത്. മാതൃഭൂമി, ഇന്ത്യാവിഷൻ, മനോരമ മീഡിയ സ്കൂൾ എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചിരുന്നു....
നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്ന രാവിലെ ബസ് ഉടമകള്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു സംയ്കുത സമരസമിതിയിലെ ആറ് പേരാണ്...
സ്വകാര്യ ബസ് സമരം ഇന്ന് പിൻവലിച്ചേക്കും. ബസ് ഉടമകൾ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സമരം തുടങ്ങി നാലാം ദിവസത്തിലാണ് ബസ് ഉടമകളുമായി മുഖ്യമന്ത്രി ചർച്ചനടത്തിയത്. സംയ്കുത സമരസമിതിയിലെ ആറ് പേരാണ് ചർച്ചയിൽ പങ്കെടുത്തത്. മുഖ്യമന്ത്രി...
വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈന്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തുന്നതാണ്. 181...
റേഷൻ കടകൾ ഞായറാഴ്ച (മാർച്ച് 27 ) തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ...
ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ചേരാനല്ലൂർ പാർത്ഥസാരഥ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് വെള്ളം കുടിക്കാനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാറാടി അയ്യപ്പൻ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്....
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം...
ദേശീയ പണിമുടക്കില്‍ സിനിമാ മേഖലയ്ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്. പണിമുടക്ക് ഒരുവര്‍ഷം മുന്നേ പ്രഖ്യാപിച്ചതാണ്. അതുകൊണ്ടുതന്നെ സിനിമാ മേഖലയ്ക്ക് മാത്രം ഇളവ് നല്‍കാനാകില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി. 28ന് ആരംഭിക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍...
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗികാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഡിപിആര്‍ അപൂര്‍ണമാണ്. സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിഗണിച്ചേ അംഗീകരിക്കുവെന്ന് അശ്വനി വൈഷ്ണവ് അടൂര്‍പ്രകാശിന് രേഖാമൂലം മറുപടി നല്കി. ഈ പദ്ധതിക്കായി കേരളം സമര്‍പ്പിച്ച...
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാൻസ് ജെൻഡർ വനിത തെരഞ്ഞെടുക്കപ്പെട്ടു. ലയ മരിയ ജയ്സൻ ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്....
നട്ടാശേരിയില്‍ സില്‍വര്‍ലൈന്‍ കല്ലിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കെ റെയില്‍ സ്ഥാപിച്ച 12 അതിരടയാളക്കല്ലുകളില് പത്ത് എണ്ണവും നാട്ടുകാര്‍ പിഴുതുമാറ്റി കല്ല് കൊണ്ടുവന്ന വാഹനത്തില്‍ തന്നെ തിരികെയിട്ടു. ബാക്കിയുള്ള രണ്ട് കല്ലുകള്‍ പ്രതിഷേധ സൂചകമായി പെരുമ്പായിക്കാട്...
രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്തില്‍ കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായാണ് ലോകാരോഗ്യ...
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ നികുതി...
തുടർച്ചയായ നാലാം ദിവസും പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വർദ്ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ...
രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തീയേറ്ററുകൾ അടച്ചിടുന്നത്...
സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ്...
സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയുഷ് ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ഡോക്ടര്‍മാര്‍ക്കു തുല്യമായ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ശമ്പളത്തിലെ വിവേചനം ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. ആയുഷ് (ആയുര്‍വേദ, യോഗ, നാച്യുറോപ്പതി,...
വ്യാജ രേഖകള്‍ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ അന്വേഷണം കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. കേസിന്റെ രേഖകൾ കൈമാറാൻ ക്രൈംബ്രാഞ്ച്...
നമ്പർ 18 പോക്സോ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സുപ്രിം കോടതി വരെ മുൻകൂർ ജാമ്യം നിഷേധിച്ച പ്രതികൾക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പോക്സോ...