കഴിഞ്ഞ 17 ന് പത്തംതിട്ട – ബാഗ്ലൂർ സർവ്വീസിൽ യാത്ര ചെയ്ത യാത്രക്കാരിയോട് അപമര്യാതയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പി.എ ഷാജഹാനെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം...
കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് പതിനെട്ട് വയസുള്ള പെൺകുട്ടികൾ ഒരുമിച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ...
യാത്രാനിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുകയും വിമാന സർവീസുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷം ഏപ്രിലിൽ 67919 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തതെങ്കിൽ മാർച്ചിൽ...
കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നെടുവത്തൂർ സ്വദേശി രാജനാണ് ഭാര്യ രമയെ കൊന്നത്. ആക്രമണത്തിനിടയിൽ രമയുടെ സഹോദരി രതിയുടെ കൈ വെട്ടിമാറ്റി. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. അടുത്ത ബന്ധു മരിച്ചതിനെത്തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കായി...
പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസ് പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികൾ ഉടൻ തന്നെ പിടിയിലാവുമെന്നും വിജയ് സാഖറെ പറഞ്ഞു. കൊലപാതകങ്ങളുടെ...
കെഎസ്ആർടിസി ദീർഘ ദൂര ബസ്സുകളുടെ നിരക്കിൽ കുറവ് വരും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് നിരക്ക് വർദ്ധന കെഎസ്ആർടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാൻ ആണിത്. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഇന്ന്...
തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി. ലോറിയുമായി ഇടിച്ച കാറിലാണ് വടിവാള്‍ കണ്ടെത്തിയത്. വെങ്ങിണിശ്ശേരിയില്‍ രാവിലെ ഏഴു മണിക്കായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നാലുപേര്‍ തൊട്ടു പിന്നാലെയെത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു....
മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ നിന്നും പുത്തലത്ത് ദിനേശൻ ഒഴിഞ്ഞതിന് പിന്നാലെയാണ് പി ശശിയെത്തുന്നത്. പുത്തലത്ത് ദിനേശന് ദേശാഭിമാനി പത്രാധിപരാവും. തോമസ് ഐസക്ക് ചിന്ത പത്രാധിപരാവും....
എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ തീരുമാനമായി. വൈകിട്ട് ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേയ്ക്കും തിരിച്ച് രാവിലെ 8.40ന് കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കുമുള്ള പാസഞ്ചർ ട്രെയിനുകൾ ഈ ആഴ്ച തന്നെ പുനരാരംഭിക്കാൻ റെയിൽവെ ബോർഡ് തീരുമാനിക്കുകയായിരുന്നു. എ...
എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകരായ രമേശ്, അറുമുഖന്, ശരവണന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എഡിജിപി...
കൊവിഡ് കണക്ക് നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു. പൊതുജനങ്ങൾ അറിയാൻ കൊവിഡ്...
സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ സീറ്റുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നുണ്ട് എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സംവിധാനത്തിനെതിരെ ഉദ്യോഗസ്ഥരും സംഘടനകളും. അക്സസ് കണ്ട്രോള് സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക. ഏഴു മണിക്കൂറും ജീവനക്കാര്‍ സീറ്റിലുണ്ട് എന്നുറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം....
വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. പത്തനംതിട്ട പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന് എബ്രഹാമിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട സജിയും പ്രതി...
പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു. സിബിഐയുടെ അന്വേഷണ റിപ്പോർട്ട് ശരിവച്ച വനം വകുപ്പ്, ഏഴ് ഉദ്യോഗസ്ഥരെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി. സിബിഐ അന്വേഷണത്തിൽ...
കെ റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുമ്പോൾ എൽ ഡി എഫിന്റെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും...
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രപ്രദേശ്- വടക്കൻ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി...
പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളിൽ നിർണായക തെളിവ് പുറത്ത്. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി...
കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികൾ...
വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വാഹനങ്ങളില്‍ സണ്‍ ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍...
വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയർമാൻ. നാളത്തെ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു. സ്ഥലം മാറ്റം പിൻവലിക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും സംഘടനാ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ കഴിയില്ലെന്നും...
കേരളം പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ...
പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ് എന്നിവർ ആണ് പിടിയിൽ...
വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
ഇ.പി.ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന് സിപിഐഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ്...
1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന് പുതുക്കാന്‍ ഏപ്രില്‍ 30 വരെ അവസരം. ഈ...
കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ...
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കോഴിക്കോട് മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ...
സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സിബിഎസ്ഇ വെബ്സൈറ്റിൽ ലഭ്യമാകും. പത്താം...
ഇന്നു മുതൽ മെയ് 1 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. തൃശൂരിലും എറണാകുളം ടൗൺ സ്റ്റേഷനിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എറണാകുളം–ഷൊർണൂർ മെമു (18,20,22,25 തിയതികളിൽ), എറണാകുളം– ഗുരുവായൂർ എക്സ്പ്രസ് (22,23,25,29 മെയ്...
പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പോപ്പുലർ...
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി. പൊലീസ് വീഴ്ച യോഗത്തില്‍ തുറന്നുകാട്ടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു. നാളെ വൈകുന്നേരം 3.30ന് കലക്ടറേറ്റ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്...
മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക് നിര്‍ദേശം നല്കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍...
തൃശൂര്‍ പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യംചെയ്യുന്നു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. എന്നാല്‍ ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം...
കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ജോയ്സ്നയെ മറ്റന്നാള്‍ ഹാജരാക്കാനാണ് കോടതി കോടഞ്ചേരി പൊലീസിനോട് നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് ജോര്‍ജ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഷെജിന്‍...
പരീക്ഷാരീതിയെ വിമർശിച്ചതിന്റെ പേരിൽ സർക്കാർ വിശദീകരണം തേടിയ അധ്യാപകനെതിരെ തുടർനടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകനെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിറങ്ങി. നടപടിയുണ്ടാവില്ലെന്ന് അധ്യാപക സംഘടനകൾക്ക് നൽകിയ ഉറപ്പ് നിലനിൽക്കെയാണ് പ്രതികാരനടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്....
അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ്...
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ കല്ലുരുണ്ടു വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ബാബുവിന്റെ മകന് അഭിനവ്(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ്(26) ചികിത്സയിലാണ്. താമരശ്ശേരി ചുരം ആറാം...
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 20വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ്...
കോട്ടയം പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന് പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്. അറയ്ക്കപ്പറമ്പില്‍ ശരത്, സുനിത ദമ്പതികളുടെ മകനാണ് മാധവ്. ബന്ധുവീട്ടിലേക്ക് കൊണ്ടുപോയില്ലെന്ന പേരിലാണ് മാധവ്...
പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ്...
ഇന്നലെ കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ...
പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലെ കടയിൽ കയറിയാണ് ശ്രീനിവാസനെ ആക്രമിച്ചത്. ഉടൻ ആശുപത്രിയിൽ...
പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റതായാണ് ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നവര്‍...
കോഴിക്കോട് വിലങ്ങാടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഹൃദ്വിന്‍ (22), ആഷ്മിന് (14) എന്നീവരാണ് മരിച്ചത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാദാപുരം വിലങ്ങാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയവരാണ്...
വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. കോഴിക്കോട് വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ...
എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സുബൈറിനെയാണ് വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ...
പോക്സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കൊല്ലം അഞ്ചല്‍ സ്വദേശി മണിരാജനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇന്നു രാവിലെ കിളിമാനൂര്‍ അടയം വെയിറ്റിങ് ഷെഡ്ഡിന് സമീപമുള്ള...
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ തുടര്‍ച്ചയായ അപകടങ്ങളില്‍ ഉത്തരവാദിത്തം കെഎസ്ആര്‍ടിസി മാനേജ്മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് നിയമിച്ചത്. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിട്ടും എടുത്തില്ല. അപകടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കെഎസ്ആര്‍ടിഇഎ ( സിഐടിയു) വര്‍ക്കിങ് പ്രസിഡന്റ്...
പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....