രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി ഉയര്‍ന്നു. ഇന്നലെ വൈറസ് ബാധിച്ച് 50 പേരാണ് മരിച്ചത്. രാജ്യത്തെ...
പെഗാസസ് ചാര സോഫ്റ്റ്വെയര് വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര് വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിര്‍ദേശം. സമിതിക്ക് വേണ്ടി വിശദാംശങ്ങള്‍ ആരാഞ്ഞ് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സംസ്ഥാന പൊലീസ്...
ഗുജറാത്ത് ഭരണ നവീകരണ മോഡല്‍ പഠിക്കാന്‍ പോയ ചീഫ് സെക്രട്ടറി വി പി ജോയി കേരളത്തില്‍ തിരിച്ചെത്തി.സന്ദർശനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും. റിപ്പോർട്ടിന്മേൽ സർക്കാർ വിശദമായി ചർച്ച നടത്തും....
സംസ്ഥാനത്തും ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ ഈർപ്പം ഉയർന്നതാണ് മലയാളിയുടെ...
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയോടൊപ്പം...
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥനമടക്കം പത്ത് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്....
രാജ്യം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തിൽ കൽക്കരി എത്തിക്കാൻ നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി വേഗത്തിൽ എത്തിക്കുന്നത് സുഗമമാക്കാൻ രാജ്യത്തൊട്ടാകെ 657 ട്രെയിനുകൾ റദ്ദാക്കി. പാസഞ്ചർ,...
മുഖ്യമന്ത്രിയുടെ ഡാഷ്ബോർഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും വിലയിരുത്തി ചീഫ് സെക്രട്ടറി വിപി ജോയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയാണ് ചീഫ് സെക്രട്ടറി സന്ദർശിച്ചത്. സർക്കാർ ഉത്തരവിൽ...
ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹര്‍ജി മാറ്റിയത്. മെയ് 16നാണ് കോടതിയുടെ വേനലവധി അവസാനിക്കുക. നടിയുമായുള്ള വാട്ട്സ്ആപ്പ്...
സിൽവർലൈനിൽ ഇന്നലെ കെ റെയിൽ കമ്പനി നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെ റെയിൽ എംഡിയെ നേരിട്ട് ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സമിതി ജനറൽ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് കെ റെയിൽ...
ബാസ്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി വിജയന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു. ലിതാരയുടെ മരണം ആത്മഹത്യ അല്ലെന്ന ബന്ധുക്കളുടെ നിലപാട്...
പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ മറ്റ് 10 പ്രതികളുടെ...
കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്മാന്. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമര്‍ശനം. ചെയര്‍മാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്റെ പ്രസിഡന്റ്...
ഹയർ സെക്കണ്ടറി മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നും ഒരു വിഭാഗം അധ്യാപകർക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്. ഉത്തരസൂചികയിൽ കുഴപ്പമൊന്നുമില്ലെന്നാണ്...
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി. വൈകുന്നേരം 6:30നും 11നുമിടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും നിയന്ത്രണം ഉണ്ടാവില്ല. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കൽക്കരി ക്ഷാമത്തെ തുടർന്നാണ്...
ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ്...
ഇന്തോനേഷ്യ പാമോയിൽ കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെയും മറ്റ് നിത്യോപയോഗ വസ്തുക്കളുടെയും വില വർധിക്കാൻ സാധ്യത. സോപ്പ്, ഷാംപൂ മുതൽ നൂഡിൽസ്, ബിസ്ക്കറ്റ്, ചോക്ലേറ്റുകൾ തുടങ്ങി നിരവധി സാധനങ്ങള്‍ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണ്...
കൊമ്പന് തിരുവമ്പാടി കുട്ടിശങ്കരന് വിടവാങ്ങി. തൃശൂര്‍ പൂരമടക്കം കേരളത്തിലെ ഉല്‍സവ പറമ്പുകളിലെ നിറസാനിധ്യമായിരുന്നു കുട്ടിശങ്കരന്. ഒന്നര വര്‍ഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരില്‍ തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു. തിരുവമ്പാടി കുട്ടിശങ്കരന് എന്നാണ് പേരെങ്കിലും ആനപ്രേമി...
ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി, മൂന്ന് പേർ ചളിയിൽപ്പെട്ടു....
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഒന്‍പത് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ...
സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കപ്പെടുന്നതാണെന്ന് സുപ്രീം കോടതി. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് നീതിപൂർവ്വവും, സുതാര്യവുമായാണ് സർക്കാർ നിയമന നടപടികൾ നടത്തേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. പതിനൊന്നായിരത്തോളം പാർട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ലൈഫ്...
ഷിഗല്ലെ രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് എരഞ്ഞിക്കല്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലയില്‍ നിലവില്‍ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്...
ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഐ എ എസും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...
പാലക്കാട് പന്നിയങ്കരയിൽ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട്സ്വ കാര്യ ബസുടമകൾഇന്ന് പ്രത്യക്ഷ സമരത്തിൽ. തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. പ്രതിമാസം പതിനായിരം രൂപാ ടോൾ നൽകാനാവില്ലെന്നാണ് ബസ്സുടമകളുടെ വാദം. ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന...
കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദം ഇന്ന്. രാവിലെ 11ന് തിരുവനന്തപുരത്തുളള ഹോട്ടൽ താജ് വിവാന്തയിലാണ് സംവാദ പരിപാടി. പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന പാനലിൽ ഒരാളുമാണ് ഉള്ളത്. ഡോ...
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ...
ചെറുവണ്ണൂരിൽ പോക്സോ കേസിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ പോസ്റ്റ് മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. ജിഷ്ണുവിന് തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതിന്റെ കാരണം വ്യക്തമാകാൻ ജിഷ്ണു വീണ്...
മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്ക്കരിച്ച ‘ഓപ്പറേഷന് മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 93 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയുടെ ഭാഗമായി 13 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന...
ഗുരുവായൂര്‍ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രില്‍ 30 ശനിയാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് ദേവസ്വം തെക്കേനട പ്രത്യേക വേദിയില്‍ ചേരുന്ന സമ്മേളനത്തില്‍ ചെയര്മാന് ഡോ. വികെ വിജയന്...
പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. മുളത്തൂർ സ്വദേശിയായ അപ്പുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 72 വയസ്സുണ്ട്. കഴിഞ്ഞ വർഷമാണ് കേസിന്...
സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം കാര്യക്ഷമമാക്കാനുള്ള ഭരണ പരിഷ്ക്കരണ തീരുമാനത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം. അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറിവരെയുള്ള തട്ടിലാണ് മാറ്റം. അണ്ടർ സെക്രട്ടറി കാണുന്ന ഫയൽ പിന്നീട് അതിന് മുകളിലുള്ള ഒരു...
തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് ചൂണ്ടിക്കാട്ടുന്ന...
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍...
ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘം ഇന്ന് ഗുജറാത്തിലേക്ക് പോകും. ഇ ഗവേണന്‍സിനായി നടപ്പിലാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘം പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ...
ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണം ഒളിച്ചുകടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. സിനിമാ നിർമ്മാതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകനും ഇയാളും...
സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാന്‍ ഡയറക്ടര്‍ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം...
കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർ തയ്യാറാകണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സർവ്വീസ് വർധിപ്പിക്കാൻ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം. അധികസർവ്വീസ് നടത്തിയാൽ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. രാവിലെ 7...
തൃശൂര്‍ പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി പൊലീസ്. 5000 പൊലീസുകാരെ പൂര നാളുകളില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാൻ പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമായി. മുൻവര്‍ഷങ്ങളിൽ പൂര നാളുകളില്‍ ഏതാണ്ട് 10 ലക്ഷം ആളുകളാണ്...
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നല്കിയ ഹര്‍ജിയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ എ റഹിമിനു അറസ്റ്റ് വാറന്റ്. എസ്എഫ്ഐ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും...
12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്സ് , കാഡില്ല ഹെൽത്ത്...
രാജ്യത്ത് ആറു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്റെ കോവാക്സിന് നല്കാന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി. എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവില്‍ പ്രായപൂര്‍ത്തിയാവാത്ത...
ഒരു വ്യക്തിയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്നതിനോ, കമ്പ്യൂട്ടറുകളിൽ ആക്രമണകാരികളായ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യൽ എൻജിനിയറിംഗ് രീതിയാണ് ഫിഷിംഗ്. ഇത്തരം തട്ടിപ്പുകൾ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകി,...
പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ നാലു പേരെക്കൂടി അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി. വിജയ് സാഖറേ.കൊലയാളി സംഘത്തിലുണ്ടായിരുന്ന ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ , ഫിറോസ് , കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം...
സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കുറവ്. 440 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,760 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്. 4845 രൂപയാണ് ഒരു ഗ്രാം...
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം, പട്ടാമ്പിയിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ്...
പൊലീസുകാരുടെ ശമ്പളത്തിൽ നിന്നും വായ്പ തിരിച്ചടവും മറ്റ് ആനുകൂല്യങ്ങളും സ്വകാര്യ ബാങ്ക് വഴി തിരിച്ചുപിടിക്കാനുള്ള നീക്കം തൽക്കാലം നിർത്തിവച്ചു. സ്വകാര്യ ബാങ്കിലേക്ക് വിവരങ്ങള്‍ നൽകാൻ പൊലീസുകാരോട് സമ്മതപത്രം ആവശ്യപ്പെട്ടുവെങ്കിലും എല്ലാവരും നൽകിയില്ല. ഇതാണ് ഉന്നത ഉദ്യോഗസ്ഥരുടെ...
യുക്രൈയ്നില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും തുടര്‍ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു. ഏപ്രില്‍ 30ന് ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം...
തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തി, കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ ഹർജി തള്ളി സുപ്രീംകോടതി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് നിഷാമിൻ്റെ ആവശ്യവും സുപ്രീംകോടതി തള്ളി. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു...