കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത കറി...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37360 രൂപയായി. ഇന്നലെ...
എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ളവര് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂണ്‍ അഞ്ചിന് മുമ്പ് പേര്...
കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മലബാറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തില്‍. ഇന്ന് മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ...
പാലക്കാട് മുട്ടിക്കുളങ്ങരയില്‍ വയലില്‍ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാര്‍ക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പൊലീസുകാർ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം....
രാജ്യത്തെ വാക്സീനേഷൻ പുരോഗതി വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി. വിവിധ സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വിലയിരുത്താനാണ് യോഗം. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര വാക്സീൻ നയത്തിൽ നേരത്തെ സുപ്രീംകോടതി ഇടപെട്ടിരുന്നു....
ഡീസലിന്റെ അധികവില സംബന്ധിച്ച നിയമതർക്കത്തിൽ കെഎസ്ആർടിസിക്ക് ഭാഗിക ആശ്വാസം. ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിലനിർണ്ണയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കെഎസ്ആർടിസി...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. മാനേജ്മെന്റ് വിചാരിച്ചാല്‍ മാത്രം ശമ്പളം കൊടുക്കാനാവില്ലെന്നും, അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ...
പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപ നൽകണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപ കൂടിയതോടെ 19 ഗ്രാം...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാം തുറക്കാൻ സാധ്യത. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് തൃശൂർ കളക്ടർ അറിയിച്ചു....
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍വന്നു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനന്റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന്...
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും സീറ്റുകൾ ആവശ്യമില്ലെന്ന് ജനം കരുതിയെന്നും അദ്ദേഹം...
ചാലക്കുടി മലക്കപ്പാറയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ അമ്മ അറസ്റ്റില്‍. ബിരുദവിദ്യാര്‍ഥിനിയായ ചാലക്കുടി മലക്കപ്പാറ സ്വദേശിയാണ് അറസ്റ്റിലായത് ആദിവാസി കോളനിയിലെ അവിവാഹിതയായ ആദിവാസി പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ നവജാത...
ഓടിക്കൊണ്ടിരിക്കേ, എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ എന്ജിന് ബോഗിയില്‍ നിന്ന് വേര്‍പെട്ടു. വേര്‍പെട്ട എന്ജിന് ഏതാനും മീറ്ററുകള്‍ ഓടി. എന്ജിന് വേര്‍പ്പെട്ട കാര്യം ഉടന്‍ ശ്രദ്ധിച്ച ലോകോ പൈലറ്റ് എന്ജിന് നിര്‍ത്തുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ്...
തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ എംപി ബിനോയ് വിശ്വം അറസ്റ്റില്‍. സുബദാരി പൊലീസ് ആണ് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി നടത്തുന്ന ഭൂസമരത്തില്‍...
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 42 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. 24 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. 12 സീറ്റുകള്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയം നേടി. മുമ്പത്തെ 20 സീറ്റ് നേട്ടം എല്‍ഡിഎഫ്...
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും...
സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും...
മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ഔട്ട്ലെറ്റുകള് തുറക്കാൻ ബെവ്കോ. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തേ പൂട്ടിയ 68 ഔട്ട്ലെറ്റുകൾ വീണ്ടും തുറക്കും. മദ്യഷാപ്പുകളിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ...
കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിലേയും ഫലമറിഞ്ഞു. ആറിൽ അഞ്ചും എൽഡിഎഫ് നേടി. എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒരും വാർഡും പിടിച്ചെടുത്തു. യുഡിഎഫ് എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചെടുത്തു. കൊല്ലം...
ഊട്ടിക്കും ചെന്നൈക്കും ഇനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര പോകാം. തിരുവനന്തപുരത്തു നിന്നും ഊട്ടിക്കും എറണാകുളത്തു നിന്ന് ചെന്നൈക്കുമാണ് സ്വിഫ്റ്റ് ബസുകൾ ഓടുക. സർവീസ് ഇന്നു മുതൽ ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന് രണ്ട് നോൺ എസി...
സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ്...
സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ...
കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പറിനെ ചൊല്ലി വിവാദം. ആറാം സെമസ്റ്റര്‍ ഫിസിക്സ് ബിരുദ പരീക്ഷയുടെ ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്ന് ചോദിച്ചതായാണ് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഉയര്‍ന്ന പരാതി. ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയല്‍ സയന്‍സ്,...
പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി. സ്കൂള്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍...
കൂളിമാട് കടവ് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണമുൾപ്പടെ പിഡബ്ല്യുഡി വിജിലൻസ് വിഭാഗം പരിശോധിക്കും. റോഡ്...
സിൽവർ ലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന. കേസുകളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസിന്റെ നിലപാട്. രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപത്രം നൽകും. സര്‍ക്കാരിന്റെ നിലപാടറിയാതെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ്...
ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് ബസ് യാത്രികരായ 5 പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേയ്ക്ക് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ഒരു മണിക്കൂറോളം...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പരീക്ഷണവുമായി കെഎസ്ആര്‍ടിസി. പൊളിക്കാന്‍ വെച്ച കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊളിക്കാന്‍ വെച്ച ബസുകള്‍ പല വകുപ്പുകള്‍ക്കും നല്‍കുന്നുണ്ട്....
ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച 20808 വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധന. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന വില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 37,240 രൂപ. ഗ്രാമിന് 30...
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്....
സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും....
നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതക കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. മുഖ്യപ്രതി ഷൈബിന് അഷ്റഫ്, നിഷാദ് ശിഹാബുദ്ദീന് എന്നിവരെ കസ്റ്റഡിയില്‍...
സംസ്ഥാനത്ത് മഴ ആരംഭിച്ച സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മഴക്കാല രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണം. വരുന്ന നാല് മാസം ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കി. ഡെങ്കിപ്പനി...
പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്നു പത്തരലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്റിന്റെ പക്കല്‍ നിന്ന് 2. 4ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസന്‍സികളുടെ പക്കല്‍ നിന്ന് ആറ് ലക്ഷവും കണ്ടെടുത്തു. കള്ള് ഷാപ്പ്...
പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനിയായ ബയോളജിക്കല്‍ ഇ കോവിഡ് വാക്സിന്റെ വില കുറച്ചു. കോര്‍ബെവാക്സിന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചതായി കമ്പനി അറിയിച്ചു. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിന്ന് ഈടാക്കുന്ന വിലയാണിത്. ജിഎസ്ടി...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ പ്രവചിച്ചിരുന്നത്. അതേസമയം കേരളത്തില്‍...
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ 25 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി...
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കി. കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സര്‍വെകള്‍ക്ക് ഇനി ജിയോ...
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടയ്ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തല്‍. വിദേശ കമ്പനിയടക്കം നാലിടങ്ങളില്‍ നിര്‍മിച്ച വെടിയുണ്ടകള്‍ വിതരണം ചെയ്തത് ആര്‍ക്കൊക്കെയെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങി. കേരളത്തിന് പുറമെ കര്ണാകടയിലേക്കും അന്വേഷണം...
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം. രാജ്യത്തിന്റെ 25-ാമത് ചീഫ് ഇലക്ഷൻ കമ്മീഷണറാണ് രാജീവ് കുമാർ. 1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ്...
സംസ്ഥാനത്ത് വ്യാഴാഴ്ചവരെ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
ശ്രീനിവാസൻ കൊലക്കേസിൽ പ്രതികൾക്ക് അകമ്പടിപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ ആസൂത്രകന്റേത് എന്ന് സംശയിക്കുന്ന ഫോൺ കാറിൽ നിന്ന് പൊലീസിന് കിട്ടി. മൊബൈൽ ഫോണിന് പുറമെ എസ്ഡിപിഐയുടെ കൊടി, ആയുധം വയ്ക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചാക്ക്,...
ഗൂഗിള്‍ പേയുടെ മാതൃകയില്‍ എല്ലാവര്ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലുള്ള ഓണ്‍ലൈന്‍ ഇടപാട് സംവിധാനം ഒരുക്കാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. യോനോ 2.0 എന്ന പേരില്‍ പുതിയ സംവിധാനം ഒരുക്കാനാണ് പദ്ധതി. നിലവില്‍ എസ്ബിഐയുടെ...
കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പനമ്പള്ളിനഗര്‍ റോഡ്, എംജി റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷന് പരിസരങ്ങള്‍, മറൈന്‍ െ്രെഡവ്, ഉദയാനഗര്‍...
ഡിവൈഎഫ്ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറൽസെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ്സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ദേശീയ സമ്മേളനമാണ്പു തിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്....
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തി. വിശുദ്ധ പദവിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ അല്മായ രക്തസാക്ഷിയാണ്. വിശുദ്ധ പദവിലേക്ക് ഉയര്‍ത്തിയത് ദേവസഹായം പിള്ള ഉള്‍പ്പെടെ 10പേരെയാണ്. ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി...
രാജ്യത്ത് സിഎൻജിയുടെ വില കൂട്ടി. ഡൽഹിയിൽ കിലോഗ്രാമിന് രണ്ടുരൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി. സമീപ നഗരങ്ങളായ നോയിഡയിൽ 76.17 രൂപയാണ് ഒരു കിലോ സിഎൻജിയുടെ വില. ഗുരുഗ്രാമിൽ 81...
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...