മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 534 ക്യുസെക്സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ആദ്യ രണ്ടു മണിക്കൂറില്‍ 534 ക്യുസെക്സ് വെള്ളമാകും ഒഴുക്കിവിടുക. രണ്ടു മണിക്കൂറിന് ശേഷം പുറത്തേക്ക്...
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴയെന്ന് കണക്കുകള്‍. ജൂലായ് 31 മുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണിത്. ഈ ദിവസങ്ങളില്‍ ശരാശരി പെയ്യേണ്ടിയിരുന്നത് 73.2 മില്ലി മീറ്ററായിരുന്നു. എന്നാല്‍ 157.5 മില്ലീമീറ്റര്‍...
ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ നിന്ന് ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് എസ്എസ്എൽഎസി സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. https://digilocker.gov.in...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത്...
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാം നാളെ തുറന്നേക്കും. ജലനിരപ്പ് റൂള്‍ കര്‍വ് ലെവലില്‍ എത്തിയാല്‍ നാളെ രാവിലെ ഒന്‍പതുമണിക്ക് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ അറിയിച്ചു....
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. 6592 ഘനയടി ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് വെവലായ 137.5 അടിയിലെത്തും. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാവിലെ പത്തുമുതല്‍ വെള്ളം പുറത്തേക്ക്...
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. നാളെയും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എംജി സര്‍വകലാശാല നാളെ (...
കഴിഞ്ഞവര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൊടുങ്ങയിലാണ് ഉരുള്‍പൊട്ടിയത്. പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുന്‍കരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള...
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണമെന്ന് നിര്‍ദേശം. ജില്ലയില്‍ ഇന്ന് ഉച്ചക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്...
വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പകരം പുതിയ ബിൽ കൊണ്ടുവരും. സംയുക്ത പാർലമെന്ററി സമിതി ബില്ലിൽ 81 ഭേദഗതികളും സമഗ്രമായ നിയമനിർമാണത്തിന് 12...
പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തമിഴ്നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. ജലവിഭവ മന്ത്രി...
ആലപ്പുഴ ജില്ലാ കലക്ടറായി വി ആര് കൃഷ്ണതേജ ചുമതലയേറ്റു. ചുമതല കൈമാറ്റത്തിനായി കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് എത്തിയില്ല. പകരം എഡിഎമ്മാണ് പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറിയത്. ആലപ്പുഴ ജില്ലയുടെ 55-മത് കലക്ടറാണ് കൃഷ്ണതേജ. ശ്രീറാമിനെ ചുമതലയേറ്റ്...
നിറപുത്തരി പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. പൂജകൾക്ക് ആവശ്യമായ നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചു. നിറപുത്തിരി പൂജ നാളെ പുലർച്ചെ 5.40നും ആറ് മണിക്കും മധ്യേ തന്ത്രി കണ്ഠര് മഹേഷ്...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എം ജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ...
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,...
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറു മരണം. കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി....
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ജില്ലയില്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍...
നാളെ തിരുവനന്തപുരത്ത് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. സംസ്ഥാനത്തെ അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നാളെ വൈകിട്ട് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ്...
രാജ്യത്ത് മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഡല്‍ഹിയിലാണ് അവസാനമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിശോധനാ കിറ്റും വാക്സിനും വികസിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദൗത്യസംഘത്തിന് രൂപം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. പുതിയ കേസ് റിപ്പോര്‍ട്ട്...
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്കു പുറത്തിറക്കിയ മുന്നറിയിപ്പു പ്രകാരം പത്തു...
സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 30 കാരനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ജൂലൈ 27 നാണ് ഇദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ...
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ പെയ്തത്....
ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ അഞ്ചാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിര്‍ദ്ദേശം. ട്രോളിംഗ് നിരോധനം അവസാനിച്ചതിനാൽ ഇന്നലെ രാതി മുതൽ കടലില്‍...
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്....
സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍...
കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഒരു കിലോമീറ്റര്‍...
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടി നൽകിയിരുന്നത്. ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിച്ചായിരുന്നു നടപടി. ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച്...
സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കാര്യമായി മഴ ലഭിക്കുന്നത്. കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കല്ലാർ മീൻമുട്ടിയിലും സഞ്ചാരികൾ കുടുങ്ങി. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ...
തൃശൂരിൽ മരിച്ച യുവാവിന്റെ മങ്കിപോക്സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വിദേശ രാജ്യത്ത് വച്ച് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നലെയാണ് ബന്ധുക്കൾ തൃശൂരിലെ ആശുപത്രി...
കേരളത്തില്‍ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം ഇല്ലാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശൂരില്‍ ഇരുപത്തിരണ്ടുകാരന് മരിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. വ്യാപനശേഷി...
സംസ്ഥാനതല ഓണം വാരാഘോഷം സെപ്റ്റംബർ ആറ് മുതൽ 12 വരെ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതിനായി 7.47 കോടി രൂപ അനുവദിച്ചു. ഓണം വാരാഘോഷം അവസാനമായി സംഘടിപ്പിച്ചത് 2019ൽ ആയിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട്...
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്കി കാലാവസ്ഥ വിഭാഗം. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പ്രദേശികമായി...
നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേർക്ക് മങ്കിപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവർ ആലുവ ജില്ലാ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന്...
ചാത്തനൂർ ഗവ.എൽ.പി.സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പഠനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായാണ് ചാത്തനൂർ ജി.എൽ.പി. സ്ക്കൂളിനെ അന്താരാഷ്ട്ര നിരലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്....
സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ എ ഹക്കീമിനെ നിയമിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശ ഗവർണർ അംഗീകരിച്ച് ഉത്തരവായി. ഐ ആൻ്റ് പി ആർ ഡി മുൻ...
സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 മണി വരെയാണ് സമയം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി...
കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം...
തൃശൂർ ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. വിദേശത്ത് നിന്ന് എത്തിയ യുവാവിനെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. 22 കാരനായ യുവാവ് യുഎഇ നിന്ന്...
വൈദ്യതി ഉത്പാദന വിതരണ കമ്പനികള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വകുപ്പുകളും നല്‍കാനുള്ള കുടിശിക പണം എത്രയും വേഗം നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ടിപിസിയുടെ വിവിധ ഹരിത ഊര്‍ജ്ജ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രി വൈദ്യുതി മേഖലയില്‍ വിവിധ...
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് മരണം കുറയുന്നില്ല. 24 മണിക്കൂറിനിടെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 1,639 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 430...
മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഉച്ചക്ക് ശേഷമാണ് മഴയോയൊപ്പം മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കോട്ടയം ജില്ലയിലെ എരുമേലിയിലും...
സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 ന് ശേഷം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി. ഓണക്കിറ്റിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. സൗജന്യ ഓണക്കിറ്റിന് 465 കോടി രൂപ ചെലവാകുമെന്നും ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു....
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...
രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗി രോഗമുക്തി നേടി. കൊല്ലം സ്വദേശിയായ രോഗിയാണ് രോഗമുക്തി നേടിയത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രാജ്യത്തെ ആദ്യ കേസായതിനാല്‍ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട്...
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇന്നലെ രാവിലെ എട്ട് മണിയോട് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുവെങ്കിലും രാത്രി വൈകിയും വിദ്യാർത്ഥികൾക്ക് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല....
മങ്കിപോക്സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപു ഗൾഫിൽ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചർമ രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയിരുന്നു....
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണി നല്കിയ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന് സിബിഐ കണ്ടെത്തല്‍ ശരിവച്ചാണ് കോടതി നടപടി. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉണ്ണി മാധ്യമങ്ങളോട്...