കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ നാലു പേര് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷ് (44), ഭാര്യ അബിത (39), മക്കളായ അനഘ (17), അപര്‍ണ (13) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ്...
സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കറായിരിക്കും ചുമതലകൾ നിർവഹിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് എം...
തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. കണ്ണിലടക്കം കടിയേറ്റ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്....
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമായ ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഫ്യുവൽ...
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസും അഡ്വാൻസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്യും. ബില്ലുകൾ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ പ്രവർത്തിക്കും. 4,000 രൂപയുടെ ഓണം ബോണസാണ് സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ കാറ്റ്...
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ്...
നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു. കേസില്‍ സാങ്കേതിക വാദങ്ങള്‍...
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഉത്തരവിന്റെ ഭാഗമായാണ് ഇക്കാര്യം ഉൾപെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി നിർദ്ദേശം...
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ...
കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാനൊരുങ്ങി സംസ്ഥാന സർക്കാർ. വിവിധ ജില്ലകളിൽ പഠനം നടത്തുന്ന ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറൽ റവന്യൂവകുപ്പിന് നിയമോപദേശം നൽകി. ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം...
വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പാലക്കാട് പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പാലക്കാട്, പാമ്പാംപള്ളം കല്ലംകാട്...
രാജ്യത്തിനും നാവികസേനക്കും ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത് , പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു. കൊച്ചി കപ്പൽശാലയിലായിരുന്നു ചടങ്ങ്.രാജ്യത്തിൻറെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പ്രധാനമന്ത്രി പറഞ്ഞു.വിക്രാന്ത്...
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 680 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി...
മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ ബർ ഉൾപ്പെട്ട കൃഷി ഭൂമി നശിച്ചു. ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. ജില്ലയിൽ...
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ...
സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന്...
കായംകുളം – എറണാകുളം എക്സ്പ്രസിന്റെ പ്രതിദിന സർവീസ് നാളെ മുതൽ ആരംഭിക്കും. കായംകുളത്തു നിന്നു ഉച്ചയ്ക്കു മൂന്നിനു പുറപ്പെടുന്ന ട്രെയിൻ (16310) വൈകീട്ട് 5.50ന് എറണാകുളത്ത് എത്തും. ചെങ്ങന്നൂർ–3.20, തിരുവല്ല–3.31, ചങ്ങനാശേരി–3.41, കോട്ടയം–4.00, പിറവം റോഡ്–4.35...
കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശിച്ചു. ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച്...
സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്സിനുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( ക്യുഎച്ച്പിവി) വാക്സിന് ഏതാനും മാസങ്ങള്‍ക്കകം വിപണിയില്‍ ലഭ്യമാകും. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത്. സാധാരണക്കാര്‍ക്ക്...
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള നിയമം നിയമസഭ റദ്ദാക്കി. നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് റദ്ദാക്കിയത്. ഇതിനു പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വഖഫ് ബോര്‍ഡുമായി...
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലെ തകരാര്‍ കാരണമാണ് പരീക്ഷകള്‍ മാറ്റിയത്. ചെയര്‍സൈഡ്, അസിസ്റ്റന്റ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകളാണ് മാറ്റിയത്. മാറ്റിയ പരീക്ഷകള്‍...
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. പത്തു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാലു ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്...
വിവാഹ മോചനത്തിനെതിരെ കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വളരുകയാണെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞു....
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. തമിഴ്നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തി നിലനില്ക്കുന്നു. കേരള...
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച 4,000 രൂപയുടെ ഓണം ബോണസ് ലഭിക്കുക 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്ക്. കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരായിരിക്കണം. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടിയിലെയും ബാലവാടിയിലെയും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ...
ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സെപ്റ്റംബർ ഒന്നിന് മുൻപ്...
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ...
പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് കൂടും. 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുന്നത്. ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് 80 രൂപയായിരുന്നത്...
കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാവും മഴ...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോട്ടയം, എറണാകുളം...
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബർ ഡോമിന് കീഴിൽ രൂപീകരിച്ച CCSE (Counter Child Sexual Exploitation) ടീമിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 15...
കാസര്‍കോട് തൃക്കരിപ്പൂരില്‍ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം. തൃക്കരിപ്പൂര്‍ നഗരത്തിനടുത്തെ ചൊവ്വേരി മുഹ്യുദ്ദീന്‍ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്താണ് പണം കവര്‍ന്നത്. ഇന്ന് രാവിലെ ആറിനും പന്ത്രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. പള്ളി പുതുക്കി പണിത ശേഷം പള്ളിക്കകത്ത്...
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ...
എറണാകുളത്ത് സിഗ്നല്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചില വണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്റ്റേഷന് വിടേണ്ട തിരുവനന്തപുരം ജനശതാബ്ദി മണിക്കൂറുകള്‍ പിടിച്ചിട്ടു. ആലപ്പുഴ...
വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കണമെന്ന ഒരു വിഭാഗം ആളുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയോട് മൂന്ന്...
അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ നാളെ അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വര്‍ണക്കാഴ്ചകളുമായി നഗരം ചുറ്റുന്ന പ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് തൃപ്പൂണിത്തുറ ഒരുങ്ങി കഴിഞ്ഞു.ഘോഷയാത്രയുടെ...
എംവി ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ പുതിയ മന്ത്രിയാരെന്ന ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരന്നവരെ പരിഗണിക്കേണ്ടെന്നാണ് പാര്‍ട്ടി...
കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം വീണ്ടും തുറക്കുന്നു. വൈകീട്ട് നാലുമണിക്ക് രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. പെരിയാറിന്റെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് പ്രകാരം...
സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ മുന്നറിയില്‍ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചു. ഇത്തവണയും നാലായിരം രൂപ തന്നെയായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവ...
മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയി. എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്കു പോയത്. പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ ചെന്നൈയിലേക്കു പോയി. ഭാര്യ...
മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കേരളാ ഹൈക്കോടതി. തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും കോടതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം...
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് നാളെ ചികിത്സയ്ക്ക് വേണ്ടി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകും. ആശുപത്രി അധികൃതര്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വിമാന മാര്‍ഗമാകും കോടിയേരി ചെന്നൈയിലേക്ക് പോവുക. നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി...
വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേരളത്തിൽ വർധിക്കുകയാണ്. ദിവസേനെ കോടികൾ വിലവരുന്ന കിലോ കണക്കിന് സ്വർണ്ണമാണ് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി പിടികൂടുന്നത്. സ്വർണ്ണക്കടത്ത് കൂടുതൽ സജീവമായ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും കോടികളുടെ സ്വർണ്ണവേട്ടയുണ്ടായി. അനധികൃതമായി കടത്തിയ...
സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട,കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. കിഴക്കൻ മേഖലകളിൽ...
മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എം.വി.ഗോവിന്ദന് പുതിയ സെക്രട്ടറിയാകും. ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ ചെന്നൈ അപ്പോളോ...
വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവ ഇറങ്ങി. മൈലമ്പാടി പുല്ലുമലയിലാണ് കടുവ ഇറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മഞ്ചേരി ജോസഫ് എന്നയാളുടെ പശുക്കിടാവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒട്ടുമിക്ക ദിവസങ്ങളിലും മീനങ്ങാടി പഞ്ചായത്തിന്റെ...