വിനോദ സഞ്ചാരത്തിനായി വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദന് ഓഡിറ്റോറിയത്തില്‍ വാഹനീയം 2022 ജില്ലാതല പരാതി പരിഹാര അദാലത്ത്...
അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്തു നിന്ന് എത്തിയത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം....
കെഎസ്ആര്‍ടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായ സംഭവത്തില്‍ സൂപ്രണ്ട് ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട് കെ സുരേഷ് കുമാർ, ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരായ ടി ടി സുരേഷ് കുമാര്‍, കെ...
കേരള സർവകലാശാല വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞ സംഭവത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ ഗവർണർ...
ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു. സ്ഥലത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന മൂന്ന് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ആയുധങ്ങളിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന...
ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ,...
നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും ഷാഫിയേയും തെളിവെടുപ്പിനായി ഇലന്തൂരിലെത്തിച്ചു. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു. മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്ക്കളേ...
എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, പ്രാദേശിക പ്രവര്‍ത്തക നവ്യ എന്നിവരാണ് പ്രതികള്‍. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇരുവരും...
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായി. ദിവസ വരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാനില്ല. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയിൽ,...
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന അഭയകിരണം 2022-23 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയിൽ ആദ്യ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് 960 രൂപയുടെ...
തിരുവനന്തപുരം ബാലരാമപുരം വെങ്ങാനൂരിൽ വിദ്യാര്‍ത്ഥിക്ക് ടൂട്ടോറിയൽ അധ്യാപകന്റെ മര്‍ദ്ദനം. വെങ്ങാനൂര്‍ ചാവടിനട സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവദത്തിനാണ് മര്‍ദ്ദനമേറ്റത്. വെങ്ങാനൂരിലെ യൂണിയൻ ടൂട്ടോറിയൽ അധ്യാപകനും സിപിഎം വെങ്ങാനൂര്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ്...
ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കൂടുതൽ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും...
പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് കെപിസിസിയുടെ അന്ത്യശാസനം. കെപിസിസി നല്കിയ നോട്ടീസില്‍ ഈ മാസം 20 നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവര്‍ത്തകന്റെ പേരില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉണ്ടായിട്ടുള്ളത്. ആരോപണങ്ങളില്‍ സത്യസന്ധമായ...
വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ...
കോവിഡ് കാലത്ത് അധികവിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് അയച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ലോകായുക്തയുടെ നടപടി. കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ്...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം...
ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഏറ്റവും സമ്പന്നന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35ാം സ്ഥാനത്താണ് യൂസഫലി. 32,400...
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിക്കായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. അതേസമയം, എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി...
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തേക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന പിടിഎ എക്സിക്യൂട്ടീവ് യോഗം അന്തിമ...
ഇരട്ട നരബലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നതിനിടെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു മരണത്തിലും ദുരൂഹത വര്‍ധിക്കുന്നു. ഇലവുംതിട്ട പൈവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സരോജിനിയുടെ ശരീരത്തില്‍ 27 മുറിവുകളാണ് ഉണ്ടായിരുന്നത്. 2014 സെപ്റ്റംബര്‍...
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ മിന്നൽ പരിശോധനയുമായി പൊലീസ്. ലഹരി ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക, വിദ്യാർത്ഥികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ സമാധാനന്തരീക്ഷം ഉറപ്പാക്കുക...
എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക്. ഡപ്യൂട്ടേഷനിലാണ് നിയമനം. സംസ്ഥാനത്തെ ചുമതലകളിൽ നിന്ന് ഇദ്ദേഹത്തിന് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിലവിൽ കേരളാ പൊലീസിന്റെ ക്രമസമാധാന...
കൊലപാതകം നടത്തി ഒളിവില്‍പോയ അന്യസംസ്ഥാനത്തൊഴിലാളിയെ ആറ് വര്‍ഷം നിരന്തരമായി അന്വേഷിച്ച് പിടികൂടി മാള പോലീസ് തൃശൂര്‍ മാള പുത്തന്‍ചിറ പിണ്ടാണിയിലെ പുരുഷോത്തമന് എന്നയാളുടെ വീട്ടില്‍ ജോലിക്കായി എത്തിയ അസം സ്വദേശികളായിരുന്നു ഉമാനന്ദ് നാഥ്, മനോജ് ബോറ...
വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തുനല്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മതം പരിശോധിക്കാതെ തന്നെ എല്ലാ...
റോഡ് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കും നിലംതൊടാതെ പായുന്നവർക്കും മോട്ടോർ വാഹന വകുപ്പിന്റെ മൂക്കുകയർ. പിടികൂടി പിഴയിട്ടും താക്കീതും നൽകി വിടുകയും ഹ്രസ്വകാലത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് പകരം കുറ്റം ചെയ്തവർക്കെതിരെ കടുത്ത നടപടിയാണ് മോട്ടോർ വാഹനവകുപ്പ്...
ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. ‘ശ്രീദേവി’ എന്ന പേരിലുള്ള വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് വീണ്ടെടുത്തത്. മൂന്ന് വര്‍ഷത്തെ ചാറ്റുകള്‍ കണ്ടെടുത്തു. നൂറിലേറെ പേജുകള്‍ വരുന്ന...
ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതിയിൽ നിന്ന് ഭിന്നവിധി വന്നതോടെ കേസിലെ തീർപ്പ് ഇനിയും നീളും. ഡിവിഷൻ ബഞ്ചിലെ ജഡ്ജിമാരിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവെച്ചപ്പോൾ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാൻഷു...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി 960 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്....
പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽ തുടരുന്നു. അതിനിടെ എംഎൽഎയ്ക്കെതിരെ നടപടി കടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. എംഎൽഎയെ അറസ്റ്റ് ചെയ്യാനും പൊലീസ്...
പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി. കൊല്ലം- എറണാകുളം ജങ്ഷൻ മെമു (06778) സർവീസിനൊപ്പം എറണാകുളം ജങ്ഷൻ-കൊല്ലം മെമു സ്പെഷ്യലും (06441) ഈ മാസം 15 മുതൽ 21 വരെ റദ്ദാക്കി....
ഇലന്തൂര്‍ നരബലിയുടെ പൈശാചികത വിവരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്. ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്ലിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം...
എൽദോസ് കുന്നപ്പിള്ളിലിനെതിരെ പീഡന പരാതിയുന്നയിച്ച അധ്യാപികക്കെതിരെ ഭാര്യ രംഗത്ത്. പരാതിക്കാരിയായ സ്ത്രീ എൽദോസിന്റെ ഫോൺ മോഷ്ടിച്ചുവെന്നും ഈ ഫോൺ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നുമാണ് ഭാര്യയുടെ പരാതി. പെരുമ്പാവൂർ കുറുപ്പംപടി പൊലീസിലാണ് ഭാര്യ പരാതി നൽകിയത്. അപകീർത്തികരമായ...
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിച്ച കൊച്ചുവേളി സ്വദേശി 22 കാരിയ്ക്ക് എത്രയും വേഗം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തി മാതൃകയായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയ്ക്കായി അതിവേഗം മള്‍ട്ടി...
വയനാട് ചീരാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ ഉത്തരവ്. പ്രദേശത്ത് കൂടുതൽ കുടുകൾ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമയി മുണ്ടക്കൊല്ലി, വല്ലത്തൂർ, കരിവള്ളി പ്രദേശങ്ങളിൽ കടുവ ഏഴ്...
കാണാതായ വയനാട് പനമരം സ്റ്റേഷൻ ഹൌസ് ഓഫിസറായ സിഐ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തുനിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായത്. എലിസബത്തിനെ തിരുവനന്തപുരത്തെ സുഹൃത്ത് റിട്ട. വനിതാ എസ്...
കാല് ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തും.കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്.ആധാര്‍ അധിഷ്ടിതമായ പഞ്ചിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നത്.എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും.കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് ശേഖരിച്ച്...
വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ഒരു കെ.എസ്.ആർ.ടി.സി ബസും ഒരു സ്വകാര്യ ബസും ഉൾപ്പെടെയാണ് നിയമ നടപടി...
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരിയായി യുവതി. കേസ് പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിരവധിപേർ ഒത്തുതീർപ്പിനായി ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എൽദോസ് ഹണിട്രാപ്പിൽപ്പെടുത്തുമെന്ന്...
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിന് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ വാദത്തിന് കൂടുതൽ സമയം വേണമെന്നതിനാൽ നാളെത്തേക്ക് കേസ് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു....
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു, സ്ത്രീത്വത്തെ ഹനിക്കുന്ന...
ഇലന്തൂരിൽ ധനസമ്പാദത്തിനായി കൊന്നു കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യന് ഭഗവൽ സിങ്ങിന്റെ വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഫൊറൻസിക്...
പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ...
കേരളത്തെ ഞെട്ടിച്ച നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോട്ടറി വിൽപ്പന തൊഴിലാളികളും നിർധനരുമായ സ്ത്രീകൾക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത്...
കോഴിക്കോട് അരീക്കാട് നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. പുലർച്ചെ അഞ്ചുമണിയോടെയാണ്...
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം...
എൽദോസ് കുന്നപ്പിളിൽ എംഎൽഎക്കെതിരായ പരാതിയിൽ മൊഴി നൽകാൻ യുവതി എത്തി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്ട്രേറ്റിനും യുവതി...
തിരുവല്ലയിലെ ദമ്പതികൾക്കായി നടത്തിയ നരബലി മൂന്നു ജില്ലാ പൊലീസ് മേധാവിമാർ സംയുക്തമായി അന്വേഷിക്കും. തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്....
പത്തനംതിട്ടയിലെ തിരുവല്ലയില്‍ നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കടവന്ത്രയില്‍ ഒരു സ്ത്രീയെ...
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സംസ്ഥാനത്ത് ഒക്ടോബർ ഒന്നു മുതൽ പൂർണമായും നിരോധിച്ചു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സ്ഥാപനങ്ങളിൽനിന്ന് പിടിച്ചെടുക്കാനും പിഴ ചുമത്താനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിൽ ഒറ്റത്തവണ...