കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിപ്പിച്ച് മന്ത്രവാദത്തിന് ഇരയാക്കിയെന്ന് പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം ചടയമംഗലം പൊലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു....
സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കാസര്‍കോട് ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഉച്ചയോടെ ഉപജില്ല ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം. ഇന്നലെയും ഇന്നുമായാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. ശാസ്ത്രമേളയുടെ അവസാന ദിവസമായ ഇന്ന്...
തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽകാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്....
കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവർ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി കോടതി പരിഗണിക്കും. അതേസമയം സെനറ്റിൽ നിന്ന് ഗവർണർ...
മത്സ്യത്തൊഴിലാളിക്ക് നാവികസേനയുടെ വെടിയേറ്റു. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെട്ടു, തൊഴിലാളികൾ നിർത്താതെ പോയി. തുടർന്ന് നാവികസേനാംഗങ്ങൾ ബോട്ടിനുനേരെ നിറയൊഴിച്ചു. വീരവേൽ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും...
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 37,000 രൂപയും, ഒരു ഗ്രാമിന് 4665 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിൽ ഒക്ടോബർ...
എകെജി സെന്റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു....
ദീപാവലിയോടനുബന്ധിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഭവന വായ്പാനിരക്ക് കുറച്ചു. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പാനിരക്കില്‍ കാല്‍ശതമാനത്തിന്റെ വരെ കുറവാണ് പ്രഖ്യാപിച്ചത്. പലിശനിരക്ക് 8.40 ശതമാനത്തില്‍ തുടങ്ങുന്ന ഭവനവായ്പകള്‍ക്കാണ് ഈ ആനുകൂല്യം...
എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. വിശദമായ വാദം കേള്‍ക്കേണ്ട ഹര്‍ജിയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജികള്‍ ഇനി...
മധു കൊലക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ പരാതിയെ തുടര്‍ന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തത്. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്. എല്ലാ...
ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുൻകൂർ ജാമ്യം. 11 ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, ഒക്ടോബർ 22നും നവംബർ 1നും ഇടയില്‍...
തിരുവനന്തപുരം കമലേശ്വരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലെയ്ന്‍ ക്രസന്റ് അപ്പാര്‍ട്ട്മെന്റില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നീം(42) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഉച്ചയ്ക്കാണ്...
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നാട്ടുകാർ അടിച്ചു കൊന്ന തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. മൃഗസ്നേഹികൾ കോടതിയെ സമീപിച്ചതിനാലായിരുന്നു ജഡം പുറത്തെടുത്തുള്ള പോസ്റ്റ്മോർട്ടം. നായയെ അടിച്ചു കൊന്ന സംഭവത്തിൽ...
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ്...
പത്തനംതിട്ട മലയാലപ്പുഴ മന്ത്രവാദ കേസിൽ പ്രതികൾക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികളായ ശോഭനയ്ക്കും ഉണ്ണി കൃഷ്ണനും പത്തനംതിട്ട ജുഡീഷ്യസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി...
വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനായി പൊലീസ് ജോമോന്റെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37080...
സംസ്ഥാനത്ത് ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും. സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, കെടിയുസി...
വിദ്യാലയങ്ങളിലെ വിനോദയാത്രകൾ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വിഭാഗം മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിർദ്ദേശം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ...
പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തുന്നത്...
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസ്സങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി. റോഡുകളിലെ തടസ്സങ്ങളടക്കം മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി കർശന...
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറിൽ...
എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പിലേക്ക്. നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ദയാബായി. നിലവിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നു. എയിംസ് അടക്കമുള്ള വിഷയങ്ങളിലും...
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍...
കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസില്‍ മണിച്ചന് മോചനം. ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ നിലപാട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ ഉടനടി മോചിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്....
മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി. പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി...
പോളിടെക്നിക് കോളജുകളിലെ ഒഴിവുകളിലേക്ക് സ്ഥാപന അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷന് ഇന്നു മുതല്‍. ഈ മാസം 22 വരെയാണ് സ്പോട്ട് അഡ്മിഷന്. അഡ്മിഷന് ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പുതുതായി അഡ്മിഷന് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും...
കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു ഇന്ന് ഉത്തരവ് ഇറക്കണമെന്നാണ് നിർദേശം. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്ട്ട്പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മൂന്നു ദിവസം കൂടി...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വർണവിലയിൽ 440 രൂപയുടെ...
പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റി വെച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 18,19,20,21 തീയ്യതികളിലായി നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് പരീക്ഷ മാറ്റി വെച്ചത്....
കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം തള്ളി വിസി മഹാദേവന് പിള്ള. തീരുമാനം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ്...
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയൽ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര് തകരാറിന് ഒടുവിൽ പരിഹാരം. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ഇ ഓഫീസ് സോഫ്റ്റ്വെയര് പ്രവര്‍ത്തന സജ്ജമായത്. അത്യാവശ്യ ഫയലുകൾ കൈകാര്യം ചെയ്യാൻ പോലും കഴിഞ്ഞ അഞ്ച് ദിവസമായി...
പത്തനംതിട്ട അടൂര്‍ കിളിവയലില്‍ ഇന്ധന ടാങ്കര്‍ വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ടാങ്കറില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്ധന...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. അതിശക്തമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്,...
ഇലന്തൂര്‍ നരബലിക്കേസില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. വളരെ വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം എടുക്കുന്നത്. ഒരു വീട്ടില്‍ വെച്ച്, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അത് എടുക്കാനാവില്ല. എന്നാല്‍...
നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്‍ എത്തും. കെ രാജന്, ജിആര്‍.അനില്‍, പിപ്രസാദ്, ജെ ചിഞ്ചുറാണി എന്നീ മന്ത്രിമാര്‍ക്കു പുറമേ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി...
5ജി മുന്നേറ്റത്തിൽ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി അറിയിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ ഹുവായ്...
ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം രേഖപ്പെടുത്തി, യുക്തിവാദി സംഘത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തിലാണ് മന്ത്രവാദവും ആഭിചാരവും...
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന് കോടതി നിര്‍ദേശിച്ച പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പത് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമെന്ന് കേരളം. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്....
ഗവർണർക്ക് എതിരെ കോടതിയിലേക്ക് നീങ്ങാൻ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ ആണ് നീക്കം. ഇതിനുമുന്നോടിയായി കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി . സെനറ്റ് അംഗങ്ങളെ...
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷത്തെ മേല്‍ശാന്തി നിയമനം പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്കനുസരിച്ച് ആയിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് മേല്‍ശാന്തി നറുക്കെടുപ്പ്. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ തന്നേക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി...
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 17) നടത്താനിരുന്ന റോഡ് ഉപരോധനത്തിന് വിലക്ക്. മുല്ലൂർ, വിഴിഞ്ഞം ജംങ്ഷൻ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടര്‍...
ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്കുന്ന നടപടികളിലേക്ക് കടക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിടും. പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി മേഖലയ്ക്കും...
ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തി. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് മന്ത്രിമാരായ ആര്. ബിന്ദുവും വീണാ ജോര്‍ജും അറിയിച്ചു. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍...
അമുല്‍ പാലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. ഫുള്‍ ക്രീം മില്‍ക്കിന്റെ വില ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായാണ് വര്‍ധിപ്പിച്ചത്. ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പുതുക്കിയ വിലയാണ് ഈടാക്കുക. ഏരുമ പാലിന്റെ...
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. അരിവില പിടിച്ചുനിര്‍ത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു....
ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ബച്ച് നാലുപ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ബെല്ലാരി ടൗണിലൂടെ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയും മറ്റുനേതാക്കളും...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ് നേതൃത്വം നല്കുന്ന സംഘമാണ് അന്വേഷണം...