കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് (മലപ്പുറം കുഴിമന്തി) ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചു നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പാർക്ക്...
കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും ശരീരത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടം പ്രാഥാമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്പി വൈഭവ് സക്സേനയുടെ പ്രതികരണം. ചില പ്രാഥമിക...
കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വതിയുടെ യുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥാമിക നിഗമനം. അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് നിഗമനം. മരണത്തില്‍ വ്യക്തത വരുത്താന്‍, കൂടുതല്‍ പരിശോധന...
പത്തനംതിട്ടയിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ചന്ദനപ്പിള്ളി റോയ് ഡെയ്ല്‍ സ്കൂളിലെ 13 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ചിക്കന്‍ ബിരിയാണി നല്‍കിയിരുന്നു. ഇതു കഴിച്ചവര്‍ക്കാണ് ശാരിരികാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ഇവരെ...
നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി. വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു. ലോബിയിംഗിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന്...
പക്ഷിപ്പനിയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത...
ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ പത്തു മണിക്കാണ് യോഗം. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന്...
തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 17ാം വാർഡിൽ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നൂറുകണക്കിന് താറാവും കോഴിയും ഇവിടെ...
കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വിധി നിർണയത്തിൽ അടക്കം ഒരു പരാതിയും കിട്ടിയില്ല. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും...
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി...
ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും...
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിലാണ്...
സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം. കാസർഗോഡ് പെൺകുട്ടി മരിച്ചതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ...
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നാണ് മിശ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടര്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ (എയര്‍പോര്‍ട്ട്) രവികുമാര്‍ സിങ് പറഞ്ഞു. കഴിഞ്ഞ...
ആലപ്പുഴ നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാർഡ് രത്നാലയത്തിൽ എ.ആർ. ശിവദാസന്റെ 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിൽ നിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ...
അഞ്ച് ദിവസം നീണ്ട കലാമാമാങ്കത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് സംസ്ഥാന സ്കൂള്‍ കലോത്സവം കൊടിയിറക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിൽ ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിനായി...
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ...
ബഫർ സോൺ പ്രശ്നത്തിൽ പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലുമുള്ള പരാതികൾ ഇന്ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന്...
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണകപ്പിനായുള്ള നിര്‍ണ്ണായക പോരില്‍ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നില്‍. 808 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 802 പോയിന്റാണ്. ചാംപ്യന്‍ പട്ടത്തിനായുള്ള സ്കൂളുകളുടെ പോരാട്ടത്തില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിനെ...
സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടുത്തിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മിന്നല്‍ പരിശോധന...
കൊച്ചി മെറിഡിയന് കണ്വെന്ഷന് സെന്ററിൽ നടന്ന മിസ് കേരള 2022ൽ വിജയ് ആയി ലിസ് ജയ്മോൻ ജേക്കബ്. കെ സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ പോൾ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അന്തിമ ഘട്ടത്തിൽ 24...
യേൽ, ഓക്സ്ഫോർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രമുഖ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആദ്യമായി രാജ്യത്ത് സ്ഥാപിക്കുന്നതിന് അനുവാദം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായാണ് ഈ ചുവടുവയ്പ്പ്. ഇതുമായി...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ മത്സര ഫലങ്ങൾ തടഞ്ഞു. 94 ഫലങ്ങളാണ് സംഘാടകർ തടഞ്ഞതെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. എന്നാൽ വിദ്യാഭ്യാസ വകുപ്പുവഴി അപ്പീലുമായി എത്തിവരുടെ...
കാട്ടാന സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് അവധി. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തെ ടൗണില്‍ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ ഈ വാര്‍ഡുകളില്‍ സബ് കലക്ടര്‍ ആര് ശ്രീലക്ഷ്മി...
കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35...
ന്യൂയോർക്ക് – ഡൽഹി വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാല് വിമാന ജീവനക്കാരുടെ മൊഴിയെടുത്തു. കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വ്യാജ മേല്‍വിലാസമാണ്...
കേരളത്തിലെ മൂന്ന് ഗവണ്മെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്റ്...
സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നല 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു...
ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി. നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളുൾപ്പെടെ സുരക്ഷാ...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചനിലയില്‍. കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പടിഞ്ഞാറ്റുമുക്ക് രമേശന് (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കഠിനംകുളത്താണ് സംഭവം.രമേശന്...
മാർച്ച് മാസത്തിൽ തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്. രണ്ട് വർഷം കൊണ്ട്...
വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്. വര്‍ക്കല എംഎല്‍എയാണ് വി ജോയ്. ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ്...
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകുന്നതിലൂടെ പണിമുടക്ക് പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിഷയത്തിൽ സർക്കാർ...
ഭരണഘടനയെ അവഹേളിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തടസ്സഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസിന്റെ...
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23 ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. സജി ചെറിയാനെ...
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം. നിലവില്‍ ചിന്തയുടെ ശമ്പളം 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കാനാണ് ധനവകുപ്പിന്റെ നീക്കം. അന്‍പതിനായിരം...
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു...
കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാൻ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കും. നാലുദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ...
സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു....
സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചു. സജി ചെറിയാന് നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക....
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,360 രൂപയാണ്. ഒരു...
അറുപത്തൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. 24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട്...
സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം കർശനമാകുന്നു. കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. അതോടൊപ്പം ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുകയും...
ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചത്. ഇതിന്റെ പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചിത്. രണ്ട്...
പുതുവത്സര ദിനത്തിൽ കേരളത്തിൽ റിക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിറ്റുവരവിൽ 600...
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു...
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കോഴിക്കോട്ട് നഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകൾക്ക് ഇളവ്...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 40,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 40,480...
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് മുതൽ ഏഴ് വരെയാണ് കലോത്സവം. മോഡൽ സ്കൂളിൽ രാവിലെ 10ന് മന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനംചെയ്യും. മന്ത്രി...