സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ...
സപ്ലൈകോ നൽകുന്ന സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ലെന്ന് ഭക്ഷ്യ മന്ത്രി അഡ്വ. ജിആർ അനിൽ. കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിവാര ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു...
സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിനേഷന് യജ്ഞം നടത്തും. ഇതിന്റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന് വര്‍ദ്ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്...
മാനസ കൊലക്കേസില്‍ ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി രഖിലിനെ തോക്ക് വില്‍ക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. രഖിലിന്...
എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നും പുറത്താക്കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിസ്മയക്ക്...
രാജ്യത്തെ കോവിഡ് രോഗ വ്യാപനത്തോത് ( ആര് – വാല്യു) ഉയരുന്നു. കഴിഞ്ഞമാസം ഇത് 0.93 ആയിരുന്നു. ഇപ്പോള്‍ ഇത് 1.01 ആയി ഉയര്‍ന്നു. രോഗവ്യാപനതോത് കൂടുതലായ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് ആരോഗ്യ...
വാക്സിന് എടുത്തശേഷം കോവിഡ് വന്നതുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ നടത്തിയ പഠനം അനുസരിച്ച് രണ്ടു ഡോസ് വാക്സിന് എടുത്ത് രണ്ടാഴ്ച കഴിഞ്ഞ 258 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്....
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി ജോലിചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി,...
ഡെന്റൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ച് കൊന്ന കേസിലെ പ്രതി രഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബിഹാറിലെത്തി സോനുവിനെ പിടികൂടുകയായിരുന്നു....
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 38,628 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 617 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 40,017 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,18,95,385...
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 600 രൂപയാണ് താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,080 രൂപ. ഗ്രാം വില 75 രൂപ കുറഞ്ഞ് 4385 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്നു മണി ക്കൂറിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു....
കോട്ടയത്ത് ലോക്ഡൗണ്‍ ദിനത്തില്‍ യാത്ര ചെയ്തതിന് അഞ്ചംഗ കുടുബത്തിന് 17500 രൂപ പിഴ. കഴിഞ്ഞ ശനിയാഴ്ച ക്ഷേത്ര ദര്‍ശനത്തിനായി കാറില്‍ നെടുങ്കണ്ടത്തേക്കു യാത്ര ചെയ്ത കൊക്കയാര്‍ കൊടികുത്തി എസ്റ്റേറ്റിലെ തൊഴിലാളി മാന്തറയില്‍ മോഹനനും കുടുംബത്തിനുമാണ് പൊലീസ്...
സംസ്ഥാനത്ത് ഇന്ന് മദ്യ വിൽപ്പന ശാലകൾ തുറക്കും. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചതോടെയാണ് മദ്യശാലകൾ തുറക്കുന്നത്. രാവിലെ 9 മുതൽ വെെകീട്ട് 7 മണി വരെയായിരിക്കും പ്രവർത്തനം. ബാറുകൾ , ബിവറേജുകൾ, കൺസ്യൂമർഫെഡ്...
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾ യോഗത്തിൽ ചർച്ചയാകും. അതേസമയം മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും...
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കോവിഡ് ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസലേഷൻ പത്തു ദിവസമാക്കി കുറച്ചു. കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെയുള്ള...
നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന...
നാളെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും, ആഗസ്റ്റ് 8 ഞാറാഴ്ച തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി...
വിസ്മയ കേസ് പ്രതി കിരൺകുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ ഉടൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും എന്ന് അഭിഭാഷകൻ. പിരിച്ചു വിട്ട നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം ആണ്. കേസിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. കിരണിന്റെ...
കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963,...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം. സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത്...
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി...
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു. വകുപ്പ്...
കേരളത്തില്‍നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വന്ന 38 നഴ്സിങ് വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ എത്തിയതിനു ശേഷം നടത്തിയ പരിശോധനയില്‍ പോസിറ്റിവ്. ഇതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ഥികളെയും പരിശോധനയ്ക്കു വിധേയമാക്കാന്‍ ഹാസന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഒരാഴ്ച...
സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയും എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം...
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന അവാര്‍ഡ് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്തു. നിലവില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രധാനമന്ത്രി...
സംസ്ഥാനത്ത് കോവിഡ് രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചിട്ടും രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. പത്തനംതിട്ട ജില്ലയില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച 7000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിദഗ്ധ സംഘം കണ്ടെത്തിയെന്ന് എക്കണോമിക്സ് ടൈംസ്...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തുടർച്ചയായ ഏഴാമത്തെ യോഗത്തിന് ശേഷവും പ്രധാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചു. ആർബിഐയുടെ ധനനയ നിലപാട് അക്കോമൊഡേറ്റീവ് ആയി തുടരും. കൊറോണ വൈറസുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾക്കിടയിൽ സമ്പദ്...
കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചു. രണ്ടാം തവണയാണ് മുരളീധരന് സംസ്ഥാന കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷനാകുന്നത്. നേരത്തെ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് കെ മുരളീധരനെ...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടയില്‍ പോകാന്‍ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല. സംസ്ഥാനത്ത് രോഗവ്യാപനഭീതി നിലനില്‍ക്കുന്നുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ഇളവുകള്‍ നല്‍കിയത്. ഇളവുകളുടെ ദുരുപയോഗം തടയേണ്ടത്...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 ആയി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ല്‍ എത്തി. സ്വര്‍ണ വില കുറച്ചു ദിവസങ്ങളായി താഴേക്കു വരുന്ന പ്രവണതയാണ് കാണുന്നത്....
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 44,643 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 464 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 41,096 പേർ കൂടി...
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികൾ. വരി നിൽക്കാൻ തയാറാകാതിരുന്ന ഇവർ ചികിത്സ...
പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി (41) അന്തരിച്ചു. കോവിഡാനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. പാട്ടുകാരൻ എന്നീ നിലയിലും...
സംസ്ഥാനത്ത് ലോകഡൗണിൽ കൂടുതൽ ഇളവുകളോടെ ഓണവിപണി തുറന്നെങ്കിലും പ്രതീക്ഷിക്കുന്ന കച്ചവടം നിയന്ത്രണങ്ങൾ കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. പുതിയ ഉത്തരവു പ്രകാരം വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലം നെഗറ്റീവ് ആയവർക്കും കൊവിഡ് രോഗമുക്തി...
പഠനകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി നടപ്പാക്കുമ്പോള്‍ അതത് സ്കൂളുകളിലെ ആണ് കുട്ടികളിലും, ആര്‍ത്തവം എന്നത് സ്വാഭാവികവും ജൈവികവുമായ ഒരു പ്രക്രിയയാണെന്ന ബോധം...
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതോടെ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. വെള്ളിയാഴ്ച മുതൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. ആദ്യദിനം...
45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക്, കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ഡോസുകൾ തമ്മിലുള്ള ഇടവേളയുടെ കാര്യത്തിൽ 14...
സംസ്ഥാനത്തെ കൊവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കൊവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍....
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പരസ്യ പ്രതിഷേധവുമായി നാട്ടുകാര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ കേസിലെ പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ആറ് പ്രതികളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സഹിതമാണ്...
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077,...
പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. തുടക്കത്തില്‍ റഷ്യന്‍ കരുത്തിലെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട്...
നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ 162 മാനേജര്‍ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. 155 ഒഴിവുകളാണ് അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുള്ളത്. അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്)-2:...
നികുതി നല്‍കാത്തതിന് നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. പാല്‍ക്കാരനും കൂലിപ്പണിക്കാരനും ഒരു മടിയുമില്ലാതെ നികുതി കൊടുക്കുമ്പോള്‍ സിനിമാക്കാര് അതു ചെയ്യുന്നില്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ബ്രിട്ടനില്‍നിന്ന് റോള്‍സ് റോയ്സ് കാര്‍ ഇറക്കുമതിക്ക് നികുതി ഇളവു...
കേരളത്തിൽ നാലേമുക്കാൽ ലക്ഷം കുട്ടികൾ ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്ത്. സർക്കാർ പുറത്തുവിട്ട കണക്കുകളിലാണ് ഇത്രയേറെ കുട്ടികൾ പഠനസൗകര്യമില്ലെന്ന് വ്യക്തമായത്. ഡിജിറ്റൽ ക്ലാസുകൾ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സർക്കാർ ഔദ്യോഗികമായി പുറത്തു വിടുന്നത്....
വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെണ്‍കുട്ടി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന പ്ലസ് ടൂ വിദ്യാര്‍ഥിനി ഐറിന് ജോയ് ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. സഹോദരന് ഒപ്പം ഫ്ളാറ്റിന്...
കടകളിൽ പോകാൻ കർശന നിബന്ധന വെച്ച സർക്കാർ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്സിൻരേഖ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, കൊവിഡ് മുക്തിരേഖ എന്നിവയുള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ അനുമതിയുള്ളൂ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന്...
കടകളും മറ്റു സ്ഥാപനങ്ങളും ഒരേ സമയം പ്രവേശനമുള്ള ഉപഭോക്താക്കളുടെ എണ്ണം പുറത്തു പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ നിര്‍ദേശം. ജീവനക്കാര്‍ വാക്സിന് സ്വീകരിച്ചതിന്റെ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന...
കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ കെ.എം.ബഷീർ അനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ അനുസ്മരണ പ്രഭാഷണം നടത്തി ഐ.എ.എസ് ഉദ്യോഗസ്ഥനും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനമിടിച്ചു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മാധ്യമ പ്രവർത്തകൻ കെ. എം.ബഷീറിന്റെ...
കൊച്ചിയിൽ സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിൽ . നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ...