കലൂരില്‍ കെട്ടിടത്തിന്റെ മതിലിടിഞ്ഞു വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ചത്. മതിലിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. ചിറ്റൂര്‍ സ്വദേശി ധന്പാതാണ് മരിച്ചത്. ഓട വൃത്തിയാക്കാനെത്തിയ തൊഴിലാളികളുടെ...
കോവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ജനം പൊറുതി മുട്ടിയെങ്കിലും സർക്കാർ ഖജനാവിലേക്ക് എത്തിയത് കോടികളാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ പിഴ ഈടാക്കിയത് 116.5 കോടിയാണ്. എറണാകുളം ജില്ലയില്‍ നിന്നാണ്...
കലൂരില്‍ മതിലിടിഞ്ഞു വീണു രണ്ടുപേര്‍ കുടുങ്ങി. കലൂര്‍-കതൃക്കടവ് റോഡില്‍ ഷേണായീസ് ക്രോസ് റോഡിലെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. മതില് ഇടിഞ്ഞ് കാനയിലേക്ക് വീഴുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങിയത്. ഒരാള്‍ കോണ്‍ക്രീറ്റ് പാളിക്ക് അടിയിലാണ് കുടുങ്ങിയത്...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,833 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,38,71,881 ആയി. 278 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....
സംഗീത സംവിധായകനും ഗായകനുമായ വി കെ ശശിധരൻ (വികെഎസ്) അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് കൊല്ലത്ത് നടക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ...
പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 15 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മാറ്റമില്ല. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറന്...
ഇന്ധന വില ഇന്നും കൂടി. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ...
കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. പുലര്‍ച്ചെ 3.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ രചയിതാവായ അദ്ദേഹം മലയാളത്തിൽ കാർട്ടൂണുകളെ ജനപ്രീയമാക്കി.കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനാണ്....
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെൻറും ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് കിട്ടുന്നവർ വ്യാഴാഴ്ച മുതൽ പ്രവേശനം നേടണം. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. www.admission.dge.kerala.gov.in...
ദേശീയ റോഡ് സുരക്ഷാ ബോർഡ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ബോർഡിന്റെ ഘടന, ചെയർമാനും അംഗങ്ങൾക്കുള്ള യോഗ്യത, തെരഞ്ഞെടുക്കൽ പ്രക്രിയ, ഓഫീസ് കാലാവധി, രാജി, നീക്കം ചെയ്യലിനുള്ള നടപടിക്രമങ്ങൾ, ബോർഡിന്റെ അധികാരങ്ങളും...
സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽഅറിയിച്ചു. ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 42.2 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകി കഴിഞ്ഞു. ആദ്യഡോസ്...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി സമ്മതിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്. മേഖലാ ഓഫീസില്‍ ലഭിച്ച കരം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. നേമം മേഖലാ ഓഫീസില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നത്. ശ്രീകാര്യത്ത് അഞ്ചു ലക്ഷവും,...
പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിന്റെ അടുത്ത് പോയി, തങ്ങി, ചികില്‍സ തേടി എന്നൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മോന്സന് മാവുങ്കലിന്റെ തട്ടിപ്പ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി...
സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് വര്‍ധിച്ചു. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്....
രാജ്യത്ത് ഇന്നലെ 18,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.93 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,52,902 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രൊളിന് 25 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.91 രൂപയായും ഡീസൽ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോൾ വില...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്കി. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളില്‍...
ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്സ് ആപ്പ് (WhatsApp), ഫേസ്ബുക്ക് (Facebook), ഇന്‍സ്റ്റാഗ്രാം (Instagram) എന്നീ സാമൂഹിക മാധ്യമങ്ങളാണ് പ്രവർത്തനരഹിതമായത്. രാത്രി ഒമ്പത് മണിയോടെയാണ് ഗുലുമാലുകളുടെ തുടക്കം. വാട്സാപ്പും...
വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദ്ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്. കേരള ബാങ്ക് അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷ്ക്രിയ ആസ്തി കുറച്ചു കൊണ്ടു വരുന്നതിന് ഓഗസ്റ്റ് മാസം തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍...
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസിൽ പ്രതികരിച്ച് സംവിധായകന് ആലപ്പി അഷറഫ്. ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് ആലപ്പി അഷറഫ്. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന് ഷാരുഖ് ഖാന്റെ മകന് ആര്യന്...
ഉത്രക്കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം പതിനൊന്നിന് കേസിൽ വിധി പ്രസ്താവം നടത്തും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020...
ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദാക്കി. നടപടി പുനപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതിയ നിരക്ക് തീരുമാനിക്കണം. സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ...
സംസ്ഥാനത്ത് അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ക്ലാസ്സുകൾ തുടങ്ങും. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ,...
വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മ മരിച്ചു. കണ്ണൂരിലാണ് ദാരുണ സംഭവം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സീലിങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക...
തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കൽ സ്വദേശിയായി 62 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നിനാണു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പരണിയം പ്രൈമറി ഹെൽത്ത്...
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായി അഞ്ചാം ദിവസമാണ് വില വർധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 102.57 ആയി ഉയർന്നു. ഡീസലിന് 95.72....
കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും താൻ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയോജക മണ്ഡലമായ ഹരിപ്പാട്...
കൊവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ 22 വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ലോക്ഡൗൺ...
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കാൻ തീരുമാനിച്ച് സർക്കാർ ഡോക്ടർമാർ . നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിൽപ്പ് സമരം നടത്താനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം. നവംബർ 16ന്...
കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639,...
ഓഗസ്റ്റ് മാസത്തിൽ, ഐ.ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തെന്ന് ഫേസ്ബുക്ക്. 20.7 ലക്ഷം അക്കൗണ്ടുകൾ പൂട്ടിക്കെട്ടിയതായി വാട്സാപ്പ് വ്യക്തമാക്കി. 22 ലക്ഷം പോസ്റ്റുകൾക്കെതിരെ ഇൻസ്റ്റാഗ്രാമും നടപടിയെടുത്തു. പുതിയ ഐ.ടി ചട്ടപ്രകാരമാണ് സാമൂഹ്യമാധ്യമ ഭീമന്മാർ...
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളം കയറി. തമിഴ്നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ...
ആധാറിന് അപേക്ഷിക്കുന്നതും അപ്ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ സുഗമമാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നല്കി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യുഐഡിഎഐ തീരുമാനിച്ചത്. നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ ആധാറിന് അപേക്ഷിക്കുന്നതും പരിഷ്കരിക്കുന്നതും...
രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു. ഇന്നലെ 22,842 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,70,557 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. 199 ദിവസത്തിനിടയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലെ...
രാജ്യത്ത് കുട്ടികളിൽ കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കണം എന്ന് എയിംസ് മേധാവി. എട്ട് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നടപടികളുടെ വേഗം കൂട്ടണം എന്നാണ് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ...
മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോൻസൻ മാവുങ്കലിനുള്ള ബന്ധം ചർച്ചയാകുന്നതിനിടയിലാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ...
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയില്‍ പെട്രോൾ വില...
കറുത്ത ഗൌണും തൊപ്പിയും പുറത്ത്, പകരം തൂവെള്ള മുണ്ടും ജുബ്ബയും കേരള സാരിയുമായി മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങ്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വേഷം മാറ്റി നിശ്ചയിച്ച് കേരള ആരോഗ്യ സർവകലാശാല. നേരത്തേ,...
മുൻ കല്ലൂപ്പാറ എംഎൽഎ സി.എ മാത്യു (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1987 ൽ പത്തനംതിട്ട കല്ലൂപ്പാറ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് (എസ്) സ്ഥാനാർഥിയായി മത്സരിച്ചാണ് എംഎൽഎയായത്. 22 വർഷം കൊറ്റനാട് പഞ്ചായത്ത് അംഗമായിരുന്നു....
നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകാൻ ആലോചനയുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ അദ്ദേഹം പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി. ഈ മാസം 20...
പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോയുടെ പുതിയ എംഡി. ബെവ്കോ...
പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിഥിന മോളുടെ കൊലപാതകം പ്രതി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും...
ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കിൽ ബൈക്കും യാത്രികനും ഒലിച്ചു പോയി. പാലക്കാട് പെരുമാട്ടിയിലാണ് അപകടമുണ്ടായത്. അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലൂടെ ബൈക്കിൽ പോകവേ...
കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി അഭിഷേക് ആണ് മരിച്ചത്. രാവിലെ കുട്ടി എഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മരിച്ച...
സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുടെ വർധനവുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 34,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,350 രൂപയുമായി. ഇന്നലെ ഒരു...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത(rain alert). ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ...
സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘കേരള ഗസറ്റ്’ ഇനി ഓൺലൈനിലും. സെപ്റ്റംബർ 28ന്റെ ഗസറ്റാണ് ആദ്യമായി ഇ–ഗസറ്റായി പ്രസിദ്ധീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. എൻഐസി തയ്യാറാക്കിയ കംപോസ് (കോംപ്രഹെൻസീവ് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ്...
നിഥിനയെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം...
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണിച്ചേക്കും. ഡബ്ലിയുഐപിആര്‍ പരിധിയില്‍ മാറ്റം വരുത്തിയേക്കും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ...