കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല...
കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് തുടങ്ങി. ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇടത് -വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. ഇന്ന് അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനിൽക്കും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോണ്‍...
തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. അഞ്ച് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി...
കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298,...
കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ്...
പെട്രോളിനും ഡീസലിനും മുകളിലുള്ള സംസ്ഥാന നികുതി കുറയ്ക്കേണ്ടെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയുടെ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ജനജീവിതം ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കെ കേന്ദ്ര തീരുമാനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ വില കുറച്ചിരുന്നു....
ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന് ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്...
ഒരു വർഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ശബരിമലയില്‍ മുൻവര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. ഇത് കണക്കിലെടുത്താണ്...
എലിപ്പനി ബാധിച്ച് യുവതി മരിച്ചു. പത്തനംതിട്ട തിരുമൂലപുരം പെമ്പള്ളിക്കാട്ട് മലയിൽ അമ്പിളിയാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ശരിയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും...
കോവിഡ് ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ സിനിമാ മേഖലയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. വിവിധ...
ലോകത്തിന്റെ വാക്സീൻ വിപണിയും ഫാർമസിയുമായി അറിയപ്പെടുന്ന ഇന്ത്യ, സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ‘ആത്മനിർഭർ വാക്സീന്’ ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീൻ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18...
കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331,...
നടന് ജോജു ജോര്‍ജിന് എതിരെ മോട്ടോര്‍വാഹന വകുപ്പില്‍ പരാതി. അനധികൃതമായി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 കെ 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, വാഹന കമ്പനി നല്കിയ നമ്പര്‍പ്ലേറ്റ്...
ആര്യനാട്ട് കെഎസ്ആര്‍ടിസി ബസ്സിടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് വിദ്യാര്‍ത്ഥികൾക്കും പരിക്കേറ്റു. ആര്യനാട് സ്വദേശി സോമൻ നായരാണ് മരിച്ചത്. 65 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ...
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം...
ഡെങ്കിപ്പനി വ്യാപകമാകുന്നത് കണക്കിലെടുത്ത് കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം വരുന്നു. കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് വിദഗ്ധ സംഘങ്ങളെ അയയ്ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നൽകാൻ അവലോകനയോഗത്തില്‍ തീരുമാനിച്ചു. വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്കി. വിവാഹങ്ങള്‍ക്ക് 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളുകളില്‍ 100 പേര്‍ക്കും...
ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരുകോടി രൂപ വരെ പിഴ. ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമലംഘനങ്ങളുടെ നടപടിയ്ക്ക് ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ...
സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്....
കണ്ണൂരിൽ വിശ്വാസത്തിന്റെ മറവിൽ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഇമാമിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് അറസ്റ്റ്...
തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. 5 കുട്ടികൾ അടക്കം ആറുപേർക്കാണ് പരിക്കേറ്റത്. അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് . കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക...
മോൻസൺ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കുടി രജിസ്റ്റർ ചെയ്തു. തൃശൂർ സ്വദേശി ഹനീഷ് ജോർജിൻ്റെ പരാതിയിൽ ആണ് കേസെടുത്തത്. മോൻസൺ 15 ലക്ഷം രൂപ വാങ്ങി തട്ടിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ച് ആണ് കേസെടുത്തിരിക്കുന്നത്. നാല്...
മലയാളം ഒടിടി പ്ലാറ്റ്ഫോം ആയ മെയിന്‍സ്ട്രീം ടിവി ജര്‍മ്മന്‍ കമ്പനിയുമായി കൈ കോര്‍ക്കുന്നു. ഒരു മലയാളം ഒടിടി ആപ്ലിക്കേഷന്‍ ആദ്യമായാണ് ജർമ്മൻ സഹകരണം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ, വെബ് സീരീസുകൾ, കുട്ടികൾക്കുള്ള അനിമേഷൻ സിനിമകൾ, ഷോർട്ട്...
ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ മലയാളി ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന. അത്ലറ്റിക്സിലെ സ്വര്‍ണജേതാവ് നീരജ് ചോപ്ര, പി ആര് ശ്രീജേഷ് ഉള്‍പ്പെടെ...
തിരുവനന്തപുരത്തെ ദത്തുവിവാദത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച അനുപമയുടെ ഹർജി പിൻവലിച്ചു. ഹേബിയസ് കോർപ്പസ് ഹർജിയാണ് പിൻവലിച്ചത്. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. എന്നാൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് ഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു....
കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255,...
തിരുവനന്തപുരത്ത് പരീക്ഷാഭവനില്‍ വിദ്യാഭ്യാസമന്ത്രിയുടെ മിന്നല്‍പരിശോധന. പരീക്ഷാഭവനിൽ വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനിൽ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാഭവനിൽ മിന്നൽ സന്ദർശനം...
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിനു ജാമ്യം. ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിക്കെതിരെ സ്വപ്ന നല്കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. സ്വപ്നയ്ക്കൊപ്പം...
പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. പത്തുകോടി...
പെട്രോള്‍,ഡീസല്‍,പാചകവാതക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി. എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന്...
കൊവിഡിന്റെ ആശങ്കകൾക്കിടയിലും കുട്ടികളെ സ്കൂളിലേയ്ക്കയക്കാൻ രക്ഷിതാക്കൾ തയ്യാറായെന്ന് വ്യക്തമാക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ. 15 ലക്ഷം കുട്ടികളിൽ 12 ലക്ഷം പേരും ആദ്യ ദിനം സ്കൂളുകളിൽ എത്തി. സംസ്ഥാനത്ത് ആകെയുള്ളത് 42 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾ...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമായി. ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല....
കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്.ജോജുവിനൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിക്കും. ഇന്ധനവില...
നീറ്റ് പരീക്ഷാഫലം പുറത്തുവന്നു. 720 മാര്‍ക്ക് നേടി ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. ഇതില്‍ രണ്ട് മലയാളികളും. ഹൈദരാബാദിലെ മൃണാള്‍ കുട്ടേരി, മുംബൈയിലെ കാര്‍ത്തിക ജി നായരുമാണ് ഒന്നാം സ്ഥാനത്തെത്തിയ മലയാളികള്‍. ഡല്‍ഹി സ്വദേശിയായ തന്മയ്...
കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ICMR...
കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255,...
ഇടപ്പള്ളി – വൈറ്റില ദേശീയ പാതയിൽ വച്ച് നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനം തകർത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവർത്തകരെ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് ....
മതസ്പർദ്ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്കിയ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ്...
വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച ആറ്റിങ്ങല്‍ ആലംകോട് പാലാംകോണം സ്വദേശി അന്‍സി കബീറിന്റെ മാതാവ് അന്‍സി കോട്ടേജില്‍ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് കബീര്‍ വിദേശത്താണ്. മുന്‍ മിസ് കേരള...
തനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടന് ജോജു ജോര്‍ജ്. താന്‍ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.വൈദ്യ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മദ്യപിച്ചെത്തിയ നടന് സമരം അലങ്കോലപ്പെടുത്തിയെന്നും സമരം...
കോണ്‍ഗ്രസ് സമരത്തില്‍ നാടകീയ രംഗങ്ങള്‍. നടന് ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. ജോജു മദ്യപിച്ചിട്ടുണ്ടെന്നും...
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം പി വത്സലയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്കാരം പി വത്സലയ്ക്കു സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു. ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി...
കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തി. വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ ഇന്റർസിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും...
എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട്...
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു. കർശനമായ സുരക്ഷാ പാഠങ്ങളുമായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. ഇന്നു രാവിലെ 8.30ന് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം....
ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് 65-ാം പിറന്നാള്‍. കേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷങ്ങള്‍.തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് 1956 ലാണ് കേരളം രൂപീകരിച്ചത്. സ്വതന്ത്രാനന്തര ഇന്ത്യയിൽ ഒരു സംസ്ഥാനമെന്ന നിലയിൽ കേരളം ഭൂപടത്തിൽ...
തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് മാനേജറെ സസ്പെൻഡ് ചെയ്തു.വകുപ്പിൽ നിന്നും ഉത്തരവ് ഇറങ്ങി. റസ്റ്റ് ഹൗസിലെ നിലവിലെ സ്ഥിതിയില്‍ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. നവംബര്‍...
പാലാഴിയില്‍ മധ്യവയസ്കന് ഓടയില്‍ വീണു മരിച്ചു. പാലാഴി കൈപ്പുറത്ത് ശശീന്ദ്രന് ആണ് മരിച്ചത്. പാലാഴിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പുറത്ത് പോയതായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താതിന് തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും...
തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തി പേരൂർക്കട...
സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334,...