സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്. 48 വയസായിരുന്നു. ഇന്നലെ...
ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം ഇന്ന് മാറ്റും. ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇവയെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും മന്ത്രി...
തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പറവൂര്‍ സ്വദേശികളായ പത്മനാഭന് (80), ഭാര്യ പാറുക്കുട്ടി (78) എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുംവഴിയാണ് അപകടം. എട്ടംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ആറുപേർക്ക്...
കൊച്ചി ഇടപ്പള്ളിയിൽ നവജാത ശിശുവിന് വാക്സിൻ മാറി നൽകിയതായി പരാതി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞിന് വാക്സിൻ മാറി നൽകിയത്.ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ...
കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ പതിമൂന്ന് പ്രാദേശിക ഭാഷകളിൽ കൂടി നടത്താൻ തീരുമാനം. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉൾപ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷ മലയാളമുൾപ്പടെ പതിമൂന്ന് ഭാഷകളിൽ നടത്തും. സിഎഎസ്എഫ് പരീക്ഷകൾ...
തൃശൂർ പൂരം വെടിക്കെട്ട് ആസ്വദിക്കാൻ സ്വരാജ് റൗണ്ടിൽ കൂടുതൽ സുരക്ഷിത ഇടങ്ങൾ ഒരുക്കുമെന്ന് സർക്കാർ. ഇത്തവണ സ്ത്രീ സൗഹൃദത്തിനൊപ്പം ഭിന്നശേഷി സൗഹൃദം കൂടി ആയിരിക്കും പൂരം. ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, ദേവസ്വം പ്രതിനിധികൾ, പൊലീസ് അടക്കമുള്ളവർ...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ താപനില ഉയരാൻ സാധ്യത ഇല്ല. പക്ഷെ ജാഗ്രത തുടരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 324 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് ഈ റൂട്ടുകളിൽ നിലവിൽ ഉള്ള പെർമിറ്റുകൾ തുടരാം. സ്വകാര്യ ബസുകൾക്ക് 140...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം ചെയര്മാന്. മലര് നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി ) പുറത്തു ക്യൂ നില്ക്കുന്ന ഭക്തരെ കൊടിമരം വഴി...
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര് റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട്...
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം. തിങ്കളാഴ്ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും. കേസ് രേഖകൾ സുപ്രീംകോടതിയിലെ സ്റ്റാന്റിംഗ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. പകരം സ്ഥലമുണ്ടെങ്കിൽ അത് സംസ്ഥാനം തന്നെ കണ്ടെത്തണം എന്ന്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിന്റെ വേരുകൾ തേടി ദില്ലിക്ക് പുറത്തും പരിശോധന. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഷാറൂഖ്...
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. 71.38 ദശലക്ഷം...
കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നൽകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചോടെ ഒരു വിഭാഗം ആളുകൾക്ക് ഇത്തവണ ക്ഷേമപെൻഷൻ തികച്ച് കിട്ടില്ല. നിലവിൽ സര്‍ക്കാര്‍ നൽകുന്ന 1600 രൂപയിൽ പല വിഭാഗങ്ങളിലായി 200 മുതൽ 500...
രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിൽ10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വർധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ദില്ലിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന്...
തിരുവനന്തപുരം തമ്പാനൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ നാല് പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് പിടിയിലായത്. യുവാവിനെ അക്രമിച്ചതിന് പുറമെ, ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ മഴ ദുർബലമാകും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും...
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രിൽ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്. അതിനിടെ അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള കോടതി തീരുമാനത്തിൽ പ്രതികരണവുമായി...
സംസ്ഥാനത്ത് ചൊവ്വയും ബുധനും കഠിനമായ ചൂട് അനുഭവപ്പെടും. താപസൂചിക 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ്....
തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളിൽ 5 ഇടത്ത് വേതന വർധന 50%...
സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല. മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ഡോസ് വാക്സിനാണ് കാലാവധി തീർന്ന് മാറ്റേണ്ടി വന്നത്....
ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ...
കോഴിക്കോട് താമരശ്ശേരി പരപ്പനയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ ഷാഫിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പരപ്പൻപൊയിൽ സ്വദേശി അബ്ദുൾ നിസാർ, ഉണ്ണി കുളം സ്വദേശി അജ്നാസ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ...
അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ. എറണാകുളം ആലുവയ്ക്കടുത്ത് പുറയാറിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപത്തായി കണ്ടെത്തിയത്. ചൊവ്വര എടനാട് നെടുമ്പിള്ളി വീട്ടിൽ ബാലകൃഷ്ണന്റെ മകൾ ഷീജ (36),...
കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ...
എലത്തൂർ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നൽകേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകൾ ഉണ്ടെന്ന് ഷാറൂഖ് ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് വൈദ്യ സഹായം നൽകേണ്ടി വരുമെന്ന പൊലീസിന്റെ വെളിപ്പെടുത്തൽ. ആവശ്യമെങ്കിൽ ഇന്ന് മെഡിക്കൽ സംഘത്തെ...
കോഴിക്കോട് എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും...
സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ വൻവർദ്ധന. ഇന്ന് 1801 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. അഡ്മിഷൻ കേസുകൾ ചെറുതായി...
എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിയ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻസിഇആർടി പുനസംഘടിപ്പിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട്...
എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിലെ ആസൂത്രണം വ്യക്തമാകുന്നു. പ്രതി ഷാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കൊളപ്പുള്ളി റോഡിലെ പെട്രോൾ പമ്പിൽ നിന്നെന്ന് അന്വേഷണസംഘം. പമ്പിലെത്തി...
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ്...
ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച കൊച്ചി കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള സംസ്കരണ പരിപാടികൾ നടത്തുകയാണ്. മുൻ ടെണ്ടർ...
രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. ജില്ലാ തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം...
എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. കേരളം കാത്തിരിക്കുന്ന നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം ഷാറൂഖിൽ...
ഷാരുഖ് സൈഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡൽഹി പൊലീസ്. സമ്പർകാന്തി എക്സ്പ്രെസ്സിൽ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാൻ ശ്രമിച്ചെന്നുമായ വിഷയങ്ങൾ പരിശോധിച്ചാണ് ഡൽഹി പൊലീസ് ഈ നിലപാടിൽ എത്തിയത്. ഇയാൾ ഒരു ഘട്ടത്തിലും മുൻപ്...
ബ്രഹ്മപുരത്ത് ഇൻഫ്രാടെക് മാലിന്യ സംസ്കരണ കരാർ നേടിയതിൽ ദുരൂഹത പുറത്തുകൊണ്ടുവന്ന് ശബ്ദ സന്ദേശം. അൻപത് കോടി രൂപ തലപ്പത്തുള്ളവർക്ക് നൽകിയതായി ഇടനിലക്കാരൻ മോഹൻ വെട്ടത്ത് അറിയിച്ചെന്ന് മറ്റൊരു ഇടനിലക്കാരൻ പറയുന്ന ഓഡിയോ ആണ് ഇപ്പോൾ പുറത്ത്...
അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...
കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രിൽ 20 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ...
മൂന്നാർ ചിന്നക്കനാൽ മേഖലയുടെ സ്വൈര്യം കെടുത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മുതലമട പഞ്ചായത്ത്. ഒരു കാരണവശാലുംഅരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. മുതലമടയിൽ...
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്കാൻ ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍.ധനവകുപ്പ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.കോര്പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത...
വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക്...
സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിനെതിരെ ഓൾ...
സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില...
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്...
വിമാനയാത്രാ നിരക്ക് വർധനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിയന്ത്രിത നിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നുവെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക്...
തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ ദഹിയെന്ന് എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. ദഹി...
അപൂർവ രോഗങ്ങളുടെ മരുന്നുകൾക്കും ചികിത്സാ ആവശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ. ദേശീയ അപൂർവരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകൾക്കാണ് ധനമന്ത്രാലയം നികുതി പൂർണമായും ഒഴിവാക്കിയത്. ഇതുവഴി വർഷത്തിൽ പത്ത്...