Connect with us

Kerala

ഷാറൂഖിന് ആരുടെയോ സഹായം ലഭിച്ചെന്ന് സംശയം; രണ്ട് വർഷത്തെ ഫോൺകോളും ചാറ്റും പരിശോധിക്കുന്നു

Published

on

കോഴിക്കോട് എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് പോയില്ല.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ നൽകിയ സൂചനകൾ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇയാൾ മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ്.

ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോൺകോളുകളും കുറിപ്പും യാത്രാവിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഒപ്പം ഇയാളെതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലർത്തിയോ എന്നും പരിശോധിക്കും. സമീപകാലത്തെ ഏതെങ്കിലും സംഭവവികാസങ്ങളിൽ പ്രതിഷേധിക്കാനാണോ ആക്രമണമെന്നും അന്വേഷിക്കുന്നുണ്ട്.

ആക്രമണം നടന്ന ദിവസം പൂലർച്ചെ സമ്പർക്ക് ക്രാന്തി എക്സ്പ്രസിലാണ് ഷാറുഖ് സെയ്ഫി എത്തിതെന്നാണ് മൊഴി. ഇയാൾക്ക് ഒരു പരിചയവുമില്ലാത്ത സ്റ്റേഷനിൽ എത്തി പെട്രോളടക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദൂരൂഹത നീക്കാനായിട്ടില്ല. കൊലക്കുറ്റം ചുമത്തിയെങ്കിലും യുഎപിഎ ചുമത്തുന്ന കാര്യത്തിൽ പൊലീസ് അന്തിമ തിരുമാനമെടുത്തിട്ടില്ല. യുഎപിഎ ചുമത്തണമെന്നാണ് എടിഎസിന്റെ നിലപാടെങ്കിലും അന്വേഷണസംഘം അക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുന്നുണ്ട്. തെളിവെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷൊർണ്ണൂർ. എലത്തൂർ , കണ്ണൂർ എന്നിവടങ്ങളിലായിരിക്കും കേരളത്തിലെ തെളിവെടുപ്പ്.

Advertisement