അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസ് (30) നെയാണ് നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്....
ചുവന്ന ഗ്രഹത്തിന്റെ പുര്വ്വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ ബഹിരാകാശപേടകമായ പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയ അഭിമാന നിമിഷം പ്രഖ്യാപിച്ചത് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹനനാണ്. കുട്ടിക്കാലത്ത് സ്റ്റാര്‍ ടെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തണമെന്ന് സ്വപ്നം...
ജസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന്സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്തി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇ.സി. ബാബുക്കുട്ടിയുടെ (60) കുടുംബത്തിന് 50 ലക്ഷം...
ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് സൂചന. നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍,...
കൊറോണ വൈറസിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിൽ കാണപ്പെടുന്നതായി ശാസ്ത്രജ്ഞർ. വൈറസിന്റെ സ്വഭാവം നിരീക്ഷിച്ചുവരികയാണെന്നും ആളുകളെ എത്ര വേഗം അവ ബാധിക്കും എന്നറിയാൻ കൂടുതൽ സൂക്ഷമനിരീക്ഷണം ആവശ്യമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടി പി ലഹാനെ പറഞ്ഞു....
ദീർഘദൂര ട്രെയിൻ സർവീസുകളിലെ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മേയ് 31 വരെയാക്കി നിജപ്പെടുത്തി. ജൂൺ ഒന്നു മുതൽ...
ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. റിലീസിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍...
നാസയുടെ ചൊവ്വാ ദൗത്യം പെഴ്സെവറന്‍സ് റോവര്‍ ലക്ഷ്യത്തിലെത്തി. ചൊവ്വയില്‍ ജീവന് നിലനിന്നിരുന്നോയെന്ന് പഠനം നടത്തുകയാണ് പേടകത്തിന്റെലക്ഷ്യം. ഏഴു മാസത്തെ യാത്രയ്ക്കുശേഷമാണ് പെഴ്സെവറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. 2020 ജൂലൈ...
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍ നിലവില്‍ വരും. ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും വാട്സ്ആപ്പ് രംഗത്തെത്തി. ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്...
തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും,...
സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സ്വാഹം, ഭവം, സഞ്ചാരം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട അടക്കം നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ...
കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍...
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ അഞ്ചു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വെള്ളക്കരം കൂട്ടണമെന്ന്...
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്തവരില്‍...
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്,...
ജനിതക മാറ്റംവന്ന വൈറസ് വഴിയുള്ള രോഗബാധ തടയുന്നതിന് ബ്രിട്ടനില്‍ നിന്നും വരുന്നവരുടെ ക്വാറന്റയിനും ചികിത്സാ വ്യവസ്ഥകളും കര്‍ശനമാക്കി. ഇവരുടെ ക്വാറന്റയിന്‍ കാലയളവ് 14 ദിവസമായിരിക്കും. തുടര്‍ന്ന് ആര് ടി പി സി ആര് പരിശോധന നടത്തി...
ഡമ്മി പ്രിന്റ് സൃഷ്ടിക്കാന്‍ ആരെങ്കിലും സ്പര്‍ശിച്ച ഉപരിതലത്തില്‍ നിന്ന് വിരലടയാളം ശേഖരിക്കാം. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെയും മറികടക്കാന്‍ കഴിയും. കൂടാതെ ഐറിസ് അധിഷ്ഠിത സംവിധാനങ്ങളെ തകര്‍ക്കാന്‍ കോണ്ടാക്റ്റ്...
നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. കെ...
തൊഴിലാളികളുടെ ക്ഷേമനിധി വിഹിതമടയ്ക്കാതെ കള്ളു വ്യവസായികൾ വരുത്തിയ 3 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളിയ സർക്കാർ ഉത്തരവ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ചു. എഐടിയുസി, ഐഎൻടിയുസി പ്രതിനിധികളുടെയും തൊഴിലുടമകളുടെ 3 പ്രതിനിധികളുടെയും വിയോജനക്കുറിപ്പോടെയാണ്,...
റേഷന്‍ കാര്‍ഡ് എടുക്കാന്‍ എന്തൊക്കെ വേണമെന്ന് പലര്‍ക്കും അറിയില്ല. ഏറ്റവും എളുപ്പമായ രീതിയാണ് അക്ഷയ കേന്ദ്രം ചെയ്യുന്നത്. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒക്കെ അക്ഷയ...
പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. ഇരയായ പെൺകുട്ടി കൂറുമാറിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരി ജില്ലക്കാരനായ രാജനെ (39)...
കൊല്ലത്തെ ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലം അല്ലെന്ന് പാമ്പുപിിത്തക്കാരന്‍ വാവ സുരേഷ്. വീടിനുള്ളില്‍ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും, ഉത്ര വധക്കേസ് വിചാരണയ്ക്കിടെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം...
ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍...
കുട്ടികളുടെ ലൈംഗിക വൈകൃതങ്ങളും ലൈംഗികച്ചുവയുള്ള വിഡിയോകളും ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ബംഗാള്‍ സ്വദേശി ഹാസറുദ്ദീന് സര്‍ക്കാര്‍ ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്...
കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന് ഉള്‍പ്പടെയുള്ള പ്രതികളാണ് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ബിജെപി നേതാവ് വിലങ്ങോട്ടില്‍ മണിയെ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്താന്‍...
മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില്‍ ഇ ശ്രീധരന് പങ്കെടുക്കുമെന്ന് സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്ബകള്‍ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരില്‍ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും...
രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം നിർദേശിച്ചു. യുകെ, ഗൾഫ്, യൂറോപ്പ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ തല്ക്കാലം മല്‍സരിക്കാനില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. ഇത് വ്യക്തിപരമായ തീരുമാനമാണ്. ബാക്കി പാര്‍ട്ടി പറയുമെന്നും കോടിയേരി വ്യക്തമാക്കി. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു തവണ...
വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് നാലു വയസ്സുകാരന് മരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരത്താണ് സംഭവം. നാലു വയസ്സുകാരന് അദ്വൈതാണ് മരിച്ചത്. ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേര്‍ത്ത ഐസ്ക്രീം കുട്ടി യാദൃച്ഛികമായി...
ഈടു നല്കിയ ഭൂമിയുടെ രേഖകളില്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനു ഹൈക്കോടതിയുടെ വിമര്‍ശനം. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം തുക നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി ശ്രുതി...
കര്‍ണാടകയില്‍ സമ്ബൂര്‍ണ ഗോവധ നിരോധന – കന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍ വന്നു .പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഒപ്പുവെച്ചതോടെയാണ് നിയമമായത്. ഇതനുസരിച്ച് സംസ്ഥാനത്തെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ...
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുക. വൈറസിന്റെ...
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതി നാളെ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക് ഉദ്ഘാടന ദിവസം ലാപ്ടോപ്...
ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷ്വറൻസ് കന്പനിയായ യുണൈറ്റഡ് ഇൻഷ്വറൻസ്...
കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ തപനില ക്രമതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാകുന്നതിന് തൊഴിലാളികളുടെ സമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30...
രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ദിനം പ്രതി അയ്യായിരത്തോളം വൈറസ് കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു പിന്നാലെ കേരളത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍...
മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവം പശ്ചാത്തലമാക്കി ഒരുക്കിയ “മരട് 357′ എന്ന സിനിമയുടെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി...
ഒരു വീട് വെക്കുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. മൊത്തം തുകയും ഒറ്റയടിക്ക് ചിലവഴിച്ച് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷം ആളുകളുടേയം രക്ഷാമാര്‍ഗ്ഗം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന ഭവന വായ്പകളാണ്. എന്നാല്‍ ഉയര്‍ന്ന പലിശയും...
തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍...
പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനിമുതല്‍ വാഹനവുമായി ആര്‍ടി ഓഫിസില്‍ പോകേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. വാഹന രജിസ്ട്രേഷന് നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത...
ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാര്‍. ലൈഫ് മിഷന് വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കന്പനി രൂപീകരിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. ലൈഫ്...
കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339,...
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ, പതിനഞ്ചാം വയസ്സിൽ അറിയാതെ വിഴുങ്ങിയ വിസിൽ 25 വർഷമായി ശ്വാസനാളിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നറിഞ്ഞ നാൽപതുകാരി ഞെട്ടി! ഡോക്ടർമാരും അമ്പരന്നു. വർഷങ്ങളായി ബുദ്ധിമുട്ടിക്കുന്ന ചുമയ്ക്കു പരിഹാരം തേടിയാണു മട്ടന്നൂർ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞദിവസം തളിപ്പറമ്പ് താലൂക്ക്...
രാജ്യത്ത് 5ജി പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിക്കാനുള്ള റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ സേവന ദാതാക്കളുടെ അപേക്ഷകളില്‍ ടെലികോം വകുപ്പ് രണ്ടാഴ്ച്ചയ്ക്കകം നടപടി സ്വീകരിക്കും. ഐടി പാര്‍ലമെന്ററി കമ്മറ്റിയുടെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ്...
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി...
എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയില്‍ ഐ.എന്‍.എല്‍ നേതാവിന്റെ അബദ്ധം നിറഞ്ഞ പ്രസംഗം സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി. ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പ്രസംഗത്തില്‍ പറഞ്ഞ പല വസ്തുതകളിലും കണക്കുകളിലും വൈരുദ്ധ്യമുണ്ട്. ഇറ്റലിയില്‍ നിന്നുളള ഒരു മാദ്ധ്യമ പ്രവര്‍ത്തകയോട്...
രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുതെന്ന് അഭ്യര്‍ഥനയുമായി ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ധരാളം വെള്ളിക്കട്ടികള്‍ സംഭാവന ചെയ്തതിനെ തുടര്‍ന്ന് ഇവ സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറില്‍ സ്ഥലം തികയാതെ വന്നതോടെയാണഅ ഇത്തരമൊരു അഭ്യര്‍ഥനയുമായി...
‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു…’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്. ‘താൻ...