ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്. നാഷണൽ എക്സപേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് തയ്യാറാക്കിയ പട്ടികയിൽ പ്രഥമ പരിഗണന നൽകിയിരുന്നത് 30 ദശലക്ഷം വരുന്ന...
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17 ന് തന്നെ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ബുധനാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പരീക്ഷ മാറ്റിവെക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം...
കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടന്‍സ്(93) അന്തരിച്ചു. ഐന്ഹോവന് കമ്പനിയായ ഫിലിപ്സിന്റെ ബെല്‍ജിയന്‍ ഹാസ്സെല്റ്റ് ബ്രാഞ്ചിലെ ഉല്‍പ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടന്‍സാണ് 1960ലാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്. ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഓട്ടന്‍സിന്റെ കണ്ടുപിടുത്തം. 1963...
തനിക്കെതിരെയുള്ള പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന് ശ്രീനിവാസന്. ഒട്ടും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ് എഫ് ഐ ആയിരുന്നെന്നും, കുറച്ച് ബുദ്ധിവച്ചപ്പോള് കെ എസ് യുവിലേക്കും എ ബി വി പിയിലേക്കും മാറിയെന്നും, ഇപ്പോള്‍...
രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പുനലൂര്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം...
സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകൂടി 33,720 രൂപയായി. 4215 രൂപയാണ് ഗ്രാമിന്റെവില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,731.49 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ...
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍...
തട്ടിപ്പ് കേസില്‍ ഫ്ലാറ്റ് നിര്‍മ്മാതാവ് ഹീരാ ബാബുവിനെയും മകനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ബാങ്കിനെ കബളിപ്പിച്ച് 12 കോടി രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എസ്.ബി.ഐ റീജിയണല്‍ മാനേജരാണ് പരാതി നല്‍കിയത്. ഇരുവരെയും മാര്‍ച്ച് 15...
കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123,...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ ഒന്ന് മുതല്‍...
മരട് ഫ്ളാറ്റുടമകളുടെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വത്തുവകകളുടെ മൂല്യം കണക്കാക്കി ജസ്റ്റിസ് ബാലകൃഷ്ണന് സമിതിയെ അറിയിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം. നാലാഴ്ചയ്ക്കകം നിര്‍ദേശം നടപ്പാക്കണമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു....
സർവകലാശാല അനധ്യാപക തസ്തികകൾ ഉൾപ്പെടെ 46 തസ്തികയിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. മാർച്ച് പകുതിയോടെ വിജ്ഞാപനം പുറത്തിറക്കും. ജനറൽ റിക്രൂട്മെൻറ്റിന് പുറമേ സ്പെഷൽ റിക്രൂട്മെൻറ്റ് , എൻ.സി.എ വിജ്ഞാപനങ്ങളുമുണ്ട്. ജനറൽ സംസ്ഥാനതലം മെഡിക്കൽ...
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ 239 ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് https://www.hindustanpetroleum.com/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പിക്കാം. എഞ്ചിനിയറിങ് തസ്തികയില്‍ 200 ഒഴിവുകളാണുള്ളത്. എന്‍ജിനിയറിങ്, പ്രൊഫഷണല്‍ തസ്തികയിലേക്ക് ഏപ്രില്‍ 15നകം അപേക്ഷ...
പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാകണമെന്നും പകിട്ട് കുറയാതെ നടത്താൻ ചീഫ്...
ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വൈദ്യുതി ബോർഡ് ഇക്കാര്യം...
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി suvidha.eci.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും വാഹന പ്രചാരണം നടത്തുന്നതിനും താത്ക്കാലികമായി പാര്‍ട്ടി ഓഫീസ് തുറക്കുന്നതിനും വാഹനങ്ങളില്‍ മൈക്ക് അനൗണ്സ്മെന്്റ് നടത്തുന്നതിനും...
കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയായ മാതാവ് പിടിയിലായി. കുണ്ടറ ചിറ്റുമലയില്‍ ആയുര്‍വേദ ക്ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പിടിയിലായത്. ബബൂല്‍ - ദിവ്യ ദമ്ബതികളുടെ ഏകമകള്‍...
നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിനായുള്ള സ്ഥാര്‍നാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും ആവേശം പകരാന്‍ കൊടിതോരണങ്ങളുമായി വിപണി സജീവമായി. കൊവിഡിനൊപ്പം വേനലിനും സാക്ഷ്യം വഹിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ പാര്‍ട്ടി ചിഹ്നങ്ങളുള്ള മാസ്കിനും തൊപ്പിക്കുമാണ് ആവശ്യക്കാരേറെയും. നേതാക്കളുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്...
കൊച്ചി : കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്നാണ് രാജി. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 1,09,20,046 പേര് രോഗമുക്തരായി. നിലവില്‍ 1,84,598 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍...
അതിർത്തിയായ വാളയാർ വഴി തമിഴ്നാട്ടിലേക്ക് പോകുന്നവർക്ക് ഇന്നുമുതൽ ഇ-പാസ് നിർബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ രാവിലെ മുതൽ തമിഴ്നാട് സർക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു തമിഴ്നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന...
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക. 11 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണിത്. കഴിഞ്ഞ തവണ പട്ടികയില്‍...
രാജസ്താനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉദയ്പുരിലേക്ക് വരുന്നവർക്കായി പുതിയ നിബന്ധനകളുമായി അധികൃതർ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കേരളം, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ ആർ.ടി-പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. 72 മണിക്കൂറിനുള്ളിൽ എടുത്ത...
കൊവിഡ്-19 വാക്സിന് സ്വീകരിച്ച് മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നുമാണ് മോഹന്‍ലാല്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. നാം കൊവിഡ് വാക്സിന് എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരും...
ഡ്രൈവിംഗ് ലൈസന്‍സ്,വാഹനങ്ങളുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഒഴിവാകും എന്നതാണ് വലിയൊരു പ്രത്യേകത. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഡ്രൈവിംഗ്...
എക്സൈസിനും പൊലീസിനും തലവേദനയായി മാറിയ . മേച്ചാല്‍ തൊട്ടിയില്‍ പോള്‍ ജോര്‍ജ്ജ് (43) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 16 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. യു-ട്യൂബ് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ്...
കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തിവിടുകയുള്ളൂ എന്ന വാർത്തയെ തുടർന്ന് ഗതാഗത സെക്രട്ടറി കെ.ആർ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ...
ചെന്നൈ: കേരളത്തിൽനിന്നു വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട്. ഇതു സംബന്ധിച്ച് കേരള ഗതാഗത സെക്രട്ടറിക്ക് തമിഴ്നാട് സർക്കാർ മറുപടി നൽകി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി...
ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലൻ. ഒരുപാടു കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് നടിയുടെ തുറന്നു പറച്ചിൽ....
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് പൊലീസുദ്യോഗസ്ഥയുടെ മൊഴി. ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്നാണ് സിവിൽ പൊലീസ് ഓഫീസർ റെജിമോൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്....
കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി. വാക്സിന് വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്. ഇതുപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പുമായി...
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിര്‍ദേശങ്ങളുമായി ഗുജറാത്ത് ഹൈകോടതി. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ബാധകമായ നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആരാധനാലങ്ങളിലും വിദ്യാലയങ്ങളിലും ഉള്‍പടെ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിയമം...
പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വന്റി 20 ഉപദേശക സമിതി രൂപീകരിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അധ്യക്ഷനായ ഏഴംഗ ഉപദേശക സമിതിയിൽ നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധിഖും അംഗങ്ങളാവും. ‘നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും’...
ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍, കമ്ബനി ഇതുവരെയും ഇക്കാര്യം...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണെന്ന് തെളിഞ്ഞതായി രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ ഈ വിവരമുളളത്. അടിയന്തര...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ...
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രതികരിച്ചി നടൻ മമ്മൂട്ടി. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെന്നും തന്നാൽ ആരും തന്നോട് മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തൽക്കാലം മത്സര രംഗത്തേക്ക് ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ പൊന്നാനിയിൽ സിപിഎമ്മിലുണ്ടായ കലാപം തുടരുന്നു. ഇന്നലെ പരസ്യമായി സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടി നേതൃത്വത്തെ...
കോവിഡ് വാക്സി൯ കുത്തിവെച്ചാൽ നോമ്പ് മുറിയില്ലെന്ന് ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്മദ് ബി൯ അബ്ദുൽ അസീസ് അൽ ഹദ്ദാദ്. റമദാനിന് ആഴ്ച്ചകൾ മാത്രം അവശേഷിക്കെയാണ് നിർണ്ണായകമായ ഫത്വ (മതവിധി) യുമായി പ്രദേശത്തെ മതകാര്യ...
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. പക്ഷേ, ചീറ്റിപ്പോയി. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്ബില്‍ അന്വേഷണ ഏജന്‍സിയും അതിനെ...
കേരളം കൊറോണയെ കൈകാര്യം ചെയ്ത രീതികളെക്കുറിച്ചും മറ്റും വിശദമായിതന്നെ നിരീക്ഷിച്ചാണ് അദ്ദേഹം ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ...
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. രാത്രി 12 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നുവരെ അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തി അനുബന്ധ പട്ടിക 20ന്...
ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12-ാം ക്ലാസ്) പരീക്ഷാ തീയതികളില്‍ മാറ്റം. മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15, ജൂണ്‍ 12 തീയതികളിലെ 12-ാം ക്ലാസ് പരീക്ഷയുമാണ് മാറ്റിയത്....
സാമൂഹികമായും സാമ്ബത്തികമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക്, വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കും 50 ശതമാനം സംവരണം നല്കുന്ന വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി. 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ 50 ശതമാനം ഉറപ്പു നല്കുന്ന കോടതി വിധിന്യായം...
പുത്തന്‍വേലിക്കരയില്‍ പാലാട്ടി പരേതനായ ഡേവീസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ. 26 കാരനായ ആസാം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമല്‍ സാഹുവിനാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ...
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതിയും പരീക്ഷകളും അടുത്തടുത്ത് വന്നതാണ് കാരണം. മാര്‍ച്ച് 17-നാണ് പരീക്ഷകള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനകളും...
സംസ്ഥാനത്ത് ഇതുവരെ ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 1019525 പേര്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 1019525 പേര്. 365942 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിനും ഇതില്‍ 186421 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട്...
സംസ്ഥാനത്ത് തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി. പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 വരെയാക്കിയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനാല്‍ തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ അറിയിച്ചിരുന്നു. സെക്കന്‍ഡ്...
കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79,...