പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവുബലി ആചരിച്ച് വിശ്വാസികൾ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കർക്കടക വാവു ദിനത്തിൽ ബലിതർപ്പണം നടക്കുന്നത്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ,...
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ മാറ്റം. ഇന്ന് ട്രയൽ അലോട്ട്മെന്റ് ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി...
ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ കരട് നിർദേശവുമായി പാഠ്യപദ്ധതി പരിഷ്ക്കരണ സമിതി. സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്നാണ് നിർദേശം. ആൺ പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജെന്റർ...
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും എന്നാണ് വിവരം. നാളെത്തെ ചോദ്യം...
നിത്യോപയോഗ സാധനങ്ങള്‍ക്ക് പുതിയതായി കൊണ്ടുവന്ന ജിഎസ്ടി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി വര്‍ധന കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട്...
കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്തമഴ. വനത്തിനുള്ളില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കൂടരഞ്ഞി, തിരുവമ്പാടി, ആനക്കാംപൊയില്‍, മഞ്ഞക്കടവ് ഭാഗങ്ങളിലാണ് പുഴയില്‍ മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്....
സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ വികസനം...
സംസ്ഥാനത്ത് ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 14 ഇനങ്ങള്‍ ഉള്ള ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവാണ് ഉണ്ടാവുകയെന്നും...
സംസ്ഥാനത്ത് വ്യവസായ രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 7,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം...
രാജ്യത്തെ വിവിധ ബിസിനസ് സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഐഐഎം ബംഗളൂരു നടത്തുന്ന കോമണ്‍ അഡ്മിഷന് ടെസ്റ്റ് നവംബര്‍ 27ന്. ജൂലൈ 31ന് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കുമെന്ന് ക്യാറ്റ് കണ്‍വീനര്‍ പ്രൊഫ. ആഷിസ് മിശ്ര അറിയിച്ചു. ഓഗസ്റ്റിന് ഒന്ന്...
സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ ഓണ പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്കൂള്‍...
തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഒടിടിയ്ക്ക് നല്കുന്ന സമയപരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകള്‍. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 56 ദിവസം പൂര്‍ത്തിയായ ശേഷമെ ചിത്രം ഒടിടി റിലീസ് ചെയ്യാവൂ. ഇത് സംബന്ധിച്ച് തീയറ്റര്‍ ഉടമകള്‍...
ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ...
പ്രതിഷേധങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു. പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. രണ്ടുവര്‍ഷമായി ആരോഗ്യവകുപ്പിലാണ് വര്‍ക്ക് ചെയ്യുന്നത്. ആലപ്പുഴയിലെ...
ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച. ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. തന്ത്രിയുടേയും ദേവസ്വം കമ്മീഷണറുടേയും സാന്നിധ്യത്തിലാകും നടപടികള്‍. ഒറ്റദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോര്‍ഡ്...
കെ എസ് ആർ ടി സി ഡിപ്പോകളില്‍ ആർ ടി ഒ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനം. പുനരുദ്ധാരണത്തിന്റെ ഭാഗമായി അഡ്മിനിസ്ട്രേഷന് ഓഫീസുകള്‍ പൂട്ടി ജില്ലാ ഓഫീസുകള്‍ തുടങ്ങിയതോടെ ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികളാണ് വാടകയ്ക്ക് നൽകുന്നത്.സാമ്പത്തിക...
മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. ഫസ്നയെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് കൊലപാതത്തെക്കുറിച്ച് അറിവുണ്ടായിരുന്നു....
സംസ്ഥാനത്ത് കര്‍ക്കടക വാവുബലിക്കായി ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ആലുവ മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് 80 ബലിത്തറകള്‍ സജ്ജീകരിക്കും. 75 രൂപയാണ് ബലിതര്‍പ്പണത്തിനുള്ള നിരക്ക്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും ക്ഷേത്രങ്ങളില്‍ വാവുബലി നടന്നില്ല. അതിനാല്‍...
കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കണമെന്ന ഹരജിയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാരിന് ഒക്ടോബറിനു മുമ്ബ് തീരുമാനമെടുക്കേണ്ടി വരും. വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത്...
ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി പാര്‍ലമെന്റില്‍ രേഖാമൂലം നൽകിയ...
രാജ്യത്ത് ആറുലക്ഷം ആധാര്‍ നമ്പറുകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ഇരട്ടിപ്പ്, വ്യാജം എന്നിങ്ങനെ കണ്ടെത്തിയ ആധാര്‍ നമ്പറുകളാണ് റദ്ദാക്കിയതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റിനെ അറിയിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ വ്യാജ ആധാര്‍ നമ്പറുകളെ കുറിച്ചുള്ള...
ലോകത്തിലെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നത് കേരളത്തിലെ അട്ടപ്പാടിയില്‍. ചരിത്രത്തിലാദ്യമായാണ് ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദർശിപ്പിക്കുവാനായി ഒരു മേള സംഘടിപ്പിക്കുന്നത്. നടൻ മമ്മൂട്ടിയാണ് മേളയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചത്. ഓഗസ്റ്റ് 7 മുതല്‍...
ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിന്റെ കരസേന റിക്രൂട്ട്മെന്റ് റാലി കൊല്ലത്തും നടക്കും. കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായി കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റിക്രൂട്ട്മെൻറ് റാലി സംഘടിപ്പിക്കുന്നത്. നവംബർ 15...
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ സമയക്രമം പുതുക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും. സിബിഎസ്ഇ,...
ലോക്സഭയില്‍ നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്പെന്ഷന്. വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്നത് വരെയാണ്...
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ തുടങ്ങിയ പരിശോധന എൻഫോഴ്സ്മെന്റ്...
കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു വിഭാഗം ജീവനക്കാരാണ് ഹർജി നൽകിയത്. ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. വിവിധ തരത്തിൽ നിരവധിപ്പേർക്ക് കെ എസ് ആർ ടിസി കൺസഷൻ...
കൂടുതല്‍ തുകയ്ക്കുള്ള എടിഎം ഇടപാടുകള്‍ക്ക് ഒടിപി സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ബാങ്കുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എസ്ബിഐ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയ്ക്കു മുകളില്‍ എടിഎം വഴി പിന്‍വലിക്കാന്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്. രാജ്യത്ത്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്....
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ. മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി...
പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍...
മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പരസ്യ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്തിന് കലക്ടറേറ്റിനുമുന്നിൽ ഡിസിസിയുടെ നേത്യത്തിൽ കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റ് വളയും....
ഐഎസ്സി 12–ാം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം ക്രൈസ്റ്റ്നഗർ സ്കൂളിലെ ശിവാനി പ്രഭു, ആദിഷ് ജോസഫ് ഷിനു എന്നിവർ ദേശീയതലത്തിൽ രണ്ടാമതും കേരളത്തിൽ ഒന്നാമതുമെത്തി. 400ൽ 398 മാർക്ക് (99.5%) വാങ്ങിയാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്. ദേശീയ...
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. സിബിഎസ്ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അപേക്ഷിക്കാന്‍ സമയം നീട്ടി നല്‍കിയിരുന്നു. സിബിഎസ്ഇ...
ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും....
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്ന ചൊവ്വാഴ്ച സംസ്ഥാനങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാൻ എ.ഐ.സി.സി നിർദേശം. എം.പിമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സി.ഡബ്ല്യു.സി അംഗങ്ങൾ തുടങ്ങിയവർ ഡൽഹിയിൽ സത്യാഗ്രഹമിരിക്കും. സോണിയ ഗാന്ധി ചൊവാഴ്ച...
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്. തീരുമാനം പുനപ്പരിശോധിക്കണമെന്ന് യൂണിയന് ആവശ്യപ്പെട്ടു. കൊലപാതക കേസിൽ...
ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളിൽ വഴി ഫലം ലഭ്യമാകും. 99.38 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ്...
സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടപ്പിലാക്കുന്ന പരിപാടിയായ കൂട്ട് 2022 ഈ മാസം 26 ന് തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനം രാവിലെ 09.30ന് കോട്ടൺഹിൽ സ്കൂളിൽവെച്ച് മുഖ്യമന്ത്രി...
സര്‍ട്ടിഫിക്കറ്റുകളിൽ അച്ഛന്റെ പേര് നൽകണമെന്ന് നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേര് മാത്രം നൽകിയാൽ മതിയെന്നും കേരള ഹൈക്കോടതി. അച്ഛൻ ആരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളിൽ നിലവിൽ നൽകിയിട്ടുള്ള അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ...
രാജ്യത്ത് കൂടുതൽ മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം. ഇന്ന് മൂന്ന് മണിക്കാണ് ദില്ലിയിൽ ഉന്നതതല യോഗം ചേരുക. കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ദില്ലിയിലും...
അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ വില കുറയ്ക്കാൻ കേന്ദ്ര സര്‍ക്കാര്‍. തീരുമാനം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാസം 26-ന്...
കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാർത്ഥികളെ നാളെ സ്കൂളിൽ പൊലീസ് തിരിച്ചറിയൽ...
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ...
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേട്ടം കരസ്ഥമാക്കി. ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ...
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഇന്ന് പൂർത്തിയാകുന്നു. കെ ആർ നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തിയ ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്. അഭിഭാഷകൻ, ദളിത് നേതാവ്, ഹിന്ദുത്വ ആശയങ്ങളുടെ വക്താവ്, ഭാരതീയ...
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ വൈകീട്ട് അഞ്ചുമണി വരെ. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മലപ്പുറം സ്വദേശികളായ...
പേപ്പട്ടി വിഷ ബാധ സ്ഥിരീകരിച്ച കോട്ടയം വൈക്കം മുനിസിപ്പാലിറ്റിയില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് നഗരസഭ. പേവിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവുനായകളെയും പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ച് നിരീക്ഷിക്കും. പേപ്പട്ടിയുടെ കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവര്‍ക്ക് അടക്കം പ്രതിരോധ...
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ്...