കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വഖഫ് നിയമനം പിഎസ് സിക്ക് വിട്ട് പാസാക്കിയ നിയമം പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിയമം റദ്ദാക്കുന്നതിനുള്ള ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായാണ് ബില്‍ അവതരിപ്പിക്കുക. വഖഫ് നിയമനം...
ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക്. നാളെ മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ...
രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ദ്ധന. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 13. 5 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാദ വളര്‍ച്ചാ നിരക്കാണ്...
കരുതല്‍ ഡോസ് കോവിഡ് വാക്സിനായി ഇനിമുതല്‍ കോര്‍ബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്സിനോ അല്ലെങ്കില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടുബന്ധിച്ച് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് നിയന്ത്രണം. ഒന്നാം തീയതി വൈകുന്നേരം 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്...
ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളില്‍ ഇന്നു കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഉച്ചക്ക് 2.30 ന് പ്രചരണ പരിപാടികള്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഹരിശ്രീ...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത...
തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ ഇന്ന് അവധി. അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വർണക്കാഴ്ചകളുമായി നഗരം ചുറ്റുന്ന പ്രസിദ്ധമായ അത്തം ഘോഷയാത്രയുടെ...
പ്രമുഖ സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ ജോൺ പി വർക്കി (51) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. നെയ്ത്തുകാരന്, ഫ്രോസൺ, കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട, പെണ്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ സംഗീത സംവിധായകനാണ്. നിരവധി...
ഇന്ന് അത്തം. പ്രളയവും കോവിഡ് കവർന്നെടുത്ത ഓണക്കാലത്തെ ഇക്കുറി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. വീടുകൾക്കുമുന്നിൽ ഇന്നുമുതൽ പൂക്കളങ്ങളൊരുങ്ങും. ഇനി പത്താം നാൾ തിരുവോണം. സംസ്ഥാനതല ഓണാഘോഷം സെപ്തംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി സർക്കുലർ. തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഡയറക്ടറാണ് സർക്കുലറിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നാണ് നിർദേശം....
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണ്ണിനടിയിൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ചിറ്റടിച്ചാലിൽ സോമനും കുടുംബവുമാണ് മരിച്ചത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്....
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണം മൂന്നായി. പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. നാല് വയസ്സുകാരൻ ദേവാനന്ദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നേരത്തെ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു...
ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെയും ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാണ് കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വെള്ളിയാഴ്ച...
കറുകച്ചാൽ പുലിയളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയില് വീടുകളില്‍ വെള്ളം കയറി. നെടുമണ്ണി– കോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി....
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ . ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ മണ്ണിനടിയിൽ...
ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്ന് റിട്ട. സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 200 രൂപയാണ് ഇന്നലെയും ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38000 രൂപയാണ്....
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്‍ജിയും സുപ്രീംകോടതി...
പെഗസസ് ഫോൺ ചോർത്തൽ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ്...
കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്മൂര്‍ കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടുകൂടിയാണ്...
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച് പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച്...
ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറുടെ പ്രതികരണം. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ടെന്നും സര്‍വകലാശാല നിയമഭേദഗതി ബില്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന്...
തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ബാങ്കിന് മേല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതല്‍ ആറുമാസ കാലയളവില്‍...
ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐയുടെ ബദല്‍ നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി. ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്താന്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ഉത്തരവുകളില്‍ നിയമസഭ തീരുമാനമെടുക്കും. മന്ത്രിമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. എംഎല്‍എമാര്‍ക്ക് എതിരെയുള്ള ഉത്തരവുകളില്‍...
യുഎപിഎ കേസിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മുഹമ്മദ് ആലം തീവ്രവാദ പ്രവർത്തനത്തിൽ ഏർപെട്ടതിനോ...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമം ആസൂത്രിതമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത് 2019...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു മണിയുടെ മഴ മുന്നറിയിപ്പില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്....
മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ആഭ്യന്തരവകുപ്പ് പരാജമാണ്. പിണറായി വിജയന് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായി. വലതുപക്ഷ വ്യതിയാനം...
കോഴിക്കോട് ഫറോക്കില്‍ പെയിന്റ് കെമിക്കല്‍ ഗോഡൗണിൽ വന്‍തീപിടുത്തം. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗോഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി...
പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി ബാലാജി (34) ആണ് മരിച്ചത്. ലോറി ജീവനക്കാരനായ ബാലാജി പെറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് കഴിക്കുന്നതിനിടെ അന്നനാളത്തിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മരിച്ചത്. കട്ടപ്പനയിലെയും പരിസര...
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്റേയും ആശയസംവാദങ്ങളുടെയും...
കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു മൂന്നാം വട്ടം നടത്തിയ ചര്‍ച്ചയും പരാജയം. സിംഗിള്‍ ഡ്യൂട്ടിയുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിലനില്‍ക്കുന്നത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒരുമണിയുടെ മഴ മുന്നറിയിപ്പില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നതായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാലുമണിയുടെ മഴ പ്രവചനം അനുസരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടി...
ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് പ്രധാന ബില്ലുകള്‍ ഒരുദിവസം കൊണ്ടുവരുന്നത് പ്രതിപക്ഷം എതിര്‍ത്തിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി...
സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക നിയമനത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യുജിസി. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്ന വിധം അധ്യാപക നിയമനത്തില്‍ മാറ്റം വരുത്താനാണ് യുജിസി ഉദ്ദേശിക്കുന്നത്. നിലവില്‍ നിശ്ചിത യോഗ്യതയുള്ളവരെയാണ്...
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയും എഎപിയും മാത്രമല്ല, മറ്റു പലര്‍ക്കും തന്നോട് താത്പര്യമുണ്ടെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ...
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെ, പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരാണ് ചര്‍ച്ചയില്‍...
ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി പൗരസമൂഹവുമായി രാഹുല്‍ ഗാന്ധി ഇന്ന് സംവദിക്കും. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് സംവാദം. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ നിലപാട് ആരായും. ഭാരത് ജോഡോ യാത്രയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ട...
കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടൽ മാർഗം തുറമുഖം വളയും. കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് ഇന്ന് കടൽ...
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി. ജി.ആര്. അനില്‍ അധ്യക്ഷനാവും. മന്ത്രിമാരായ...
സംസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കും. രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തുമെന്നാണ് തിരുവനന്തപുരം കളക്ടർ അറിയിച്ചത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും...
15ാം നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ...
അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി എറണാകുളം ജനറല്‍ ആശുപത്രി. ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാണ് ഇക്കുറി എറണാകുളം ജനറല്‍ ആശുപത്രി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയത് മൂലം മരണാസന്നനായ പെരുമ്പാവൂര്‍...
സർക്കാരും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ പോര് രൂക്ഷമായിരിക്കെ നാളെ മുതൽ നിയമസഭാ സമ്മേളനം തുടങ്ങും. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം...
മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവിനെ മർദിച്ച് കൊന്നു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ആലങ്ങാട് നീറിക്കോടാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം....
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള മദ്യശാലകളും പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിരോധിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21,22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്...
സംസ്ഥാനത്ത് അരി വില കുതിക്കുന്നു. പൊന്നി ഒഴിച്ചുള്ള എല്ലാ ഇനങ്ങൾക്കും വില കൂടി. രണ്ട് മാസത്തിനിടെ അരി വിലയിൽ 10 രൂപയുടെ വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആവശ്യക്കാരേറെ ഉള്ള ജയ അരിക്കും ജ്യോതി അരിക്കും 10...
മെഡിക്കൽ കോളജിലെ ലാബ് പരിശോധനാ ഫലങ്ങൾ ഇനി മൊബൈൽ ഫോണിലും ലഭിക്കും. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായാണ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്നത്. മെഡിക്കൽ കോളജിൽ നടപ്പിലാക്കി വരുന്ന ക്വാളിറ്റി...