പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ബാങ്ക് അറിയിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. സേവിങ്സ്...
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കാന്‍ അധികാരം നല്കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. മാസ്ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ...
വയനാട് പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി. സ്റ്റേഷന് ചുമതലയില്‍ നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം വയനാട്ടില്‍ നിന്ന് പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ എലിസബത്തിനെ കാണാതായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ വനിതാ...
എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്കര്‍ഷിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം....
ലൈംഗികാരോപണക്കേസില്‍പ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതിയുമായി ഡിവൈഎഫ്എ. ഡിവൈഎഫ്ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്ത സമരവുമായി രംഗത്തെത്തിയത്. കാണാനില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് പിഎ അഷ്കറാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയ്ക്ക്...
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോകള്‍ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ഇവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ച വ്ളോഗര്‍മാര്‍ ഉണ്ട്. ഈ വ്ളോഗര്മാര്ക്ക് എതിരെ നടപടി...
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന്...
മതം ചൂണ്ടിക്കാട്ടി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. വധൂ വരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന നിര്‍ദേശം...
മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രവാദചികിത്സ നടത്തിയിരുന്ന വാസന്തിമഠം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു.മന്ത്രവാദ ചികിത്സയ്ക്കിടെ കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതിഷേധക്കാര്‍ മഠം...
ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ യെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ബന്ധുക്കളുടേത് അടക്കം ഡിഎൻഎ സാംമ്പിളുകൾ ശേഖരിച്ചു. സാംമ്പിളുകൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. സാങ്കേതിക നടപടികൾ കൂടി...
വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധന സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്ക്ക് സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട്...
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ടി തോമസ്...
വിദ്യാഭ്യാസ വായ്പയുടെ ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഏഴര ലക്ഷമാണ് ഗ്യാരണ്ടി പരിധി. ഇത് പത്തുലക്ഷമാക്കി ഉയര്‍ത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഏഴര ലക്ഷം...
പത്തനംതിട്ട ഇലന്തരൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യും. കേസില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു....
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. 200 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ...
ഇലന്തൂരില്‍ നടന്ന നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ കറിവെച്ച് തിന്നെന്ന് വെളിപ്പെടുത്തല്‍. സിദ്ധന്റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ആയുരാരോഗ്യത്തിനുവേണ്ടിയാണ് മാംസം...
ഇലന്തൂർ നരബലിയിൽ രണ്ട് സ്ത്രീകളുടേയും കഴുത്തറുത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയെന്ന് പൊലീസ് നിഗമനം. മൃതദേഹത്തിന്റെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി. ചോര വീണതോടെ വീടിന്റെ സകല ദോഷങ്ങളും പോയതായി ദമ്പതികളെ...
കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി അസാധാരണമുഴക്കം. ഭൂചലനമാണെന്നാണ് സംശയം. പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി 10.15-നാണ് ആദ്യമുഴക്കം അനുഭവപ്പെട്ടത്. പിന്നീട് ഒരു ഇരുപത് മിനിറ്റിനുശേഷവും ഇതാവർത്തിച്ചു. മുഴക്കങ്ങൾക്കുശേഷം...
ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുടുംബ ഐശ്വര്യത്തിനായി നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും...
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി...
എൽദോസ് കുന്നപ്പള്ളിൽ എംഎൽഎക്കെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്ഐആർ റിപ്പോർട്ട്. വീട്ടിൽ നിന്ന് യുവതിയെ തട്ടികൊണ്ട് പോയി കോവളത്ത് എത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചു. എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയുടെ...
സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് നരബലി നടത്തിയതെന്ന് പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകൾ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ...
വയനാട് പനമരം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു. അവസാനമായി ഫോണിൽ സംസാരിച്ച...
രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് വർഷം മുമ്പ്, 2020...
മെട്രോ ട്രെയിനുകളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി കൊച്ചി മെട്രോ. സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ...
വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. അപകടത്തിൽ മരിച്ച പിരപ്പൻകോട് സ്വദേശി ഷിബുവിന്റെ മകൾ അലംകൃത (4) ആണ് മരിച്ചത്. ഗോകുലം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. തലയ്ക്ക്...
മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധനകൾക്കെതിരെ ബസുടമകളുടെ സംഘടന രംഗത്ത്. ഉദ്യോഗസ്ഥര്‍ ബസുടമകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവും...
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. വിഷയത്തിൽ 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്....
നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദേശം നല്കി. ഇത്തരം നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങള്‍ കൂടുതലായും...
ആസൂത്രിതമായ നഗരവികസനം യഥാര്‍ഥ്യമാക്കണമെങ്കില്‍ ആ രംഗത്തെ പുതിയ പ്രവണതകള്‍ സ്വീകരിച്ച് ഭാവിയിലെ നമ്മുടെ നഗരങ്ങള്‍ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബോള്‍ഗാട്ടി പാലസില്‍ ജിസിഡിഎയും അസോസിയേഷന് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റീസും (എഎംഡിഎ) സംഘടിപ്പിക്കുന്ന...
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് ആശുപത്രി അധൃകതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്...
കോഴിക്കോട് പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്ഥത്ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ്...
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗം ചൊവ്വാഴ്ച ചേരും. പതിനൊന്നിന് മുമ്പ് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മാത്രാമാണ് രാവിലെ പത്തുമണിക്ക് വിളിച്ച...
ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ. തോമസ് ചാഴികാടൻ, ഡോ. എൻ.ജയരാജ്, ടി.കെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. കോട്ടയത്ത്...
വിനോദ യാത്രയ്ക്കു പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടികൂടി. എറണാകുളം എടത്തല എംഇഎസ് കോളജില്‍ നിന്നു യാത്ര പുറപ്പെട്ട ‘എക്സ്പോഡ്’ എന്ന ബസാണ് ആലുവ ജോയിന്റ് ആര്‍ടിഒ പിടികൂടിയത്. ബസില്‍ ഒട്ടേറെ നിയമ...
വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്പോർട് കമ്മീഷണർക്ക് സമര്‍പ്പിച്ചു. എൻഫോഴ്സ്മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാറാണ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വിശദ...
തൃശൂര്‍ മാള പൂപ്പത്തിയില്‍ അമ്മയും മകളും കുളത്തില്‍ മുങ്ങിമരിച്ചു. മാള പള്ളിപ്പുറം സ്വദേശി മേരി അനു (37), മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്. മകളുടെ ചെരുപ്പ് കുളത്തില്‍ വീണത് എടുക്കാനായി ഇറങ്ങിയപ്പോള്‍ മേരി അനു...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി...
അമിത വേഗത്തില്‍പ്പോയ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറും ബസും പൊലീസ് കസ്റ്റഡിയില്‍. കൈനടി സ്വദേശി മനീഷിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവങ്ങിലൂടെ അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോട്ടയം...
പാലക്കാട് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്. ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന് പറഞ്ഞത്. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന് പറയുന്നു. താന്‍ ഉള്‍പ്പെടെയുള്ളവര്‍...
എൽഡിഎഫിൽ മുസ്ലീം ലീഗിനെ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.ലീഗ് യുഡിഎഫ് വിട്ടുവന്നതിന് ശേഷം ഇക്കാര്യം ആലോചിക്കാം. പാർട്ടി അംഗസംഖ്യ കൂടുന്നതിന് അനുസരിച്ച് മുന്നണി സംവിധാനതതിൽ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും,...
സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നത്....
തിരുപ്പുരിലെ ശിശുഭവനില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. 11 പേരെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എട്ടിനും 13നും ഇടയില്‍...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടാൻ സാധ്യത. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. മധ്യ, വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പില്ല....
പി എഫ് ഐ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ ഐ എ. 45 പേരെ മാത്രമാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. കേരള പൊലീസില്‍ ഉള്ളവര്‍ക്ക് പി എഫ് ഐ ബന്ധമെന്ന്...
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാഫലം. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, വിചാരണ കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍...
ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ നാളെ ചോദ്യം ചെയ്യും. രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിന് സിബിഐ നോട്ടീസ് നല്കി. ലൈഫ് മിഷന്...
ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പൊലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്. ആന്ധ്രയില്‍നിന്നാണ് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും...
പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍.ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന്...
ഇത്തവണത്തെ രസതന്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. കരോളിന് ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങളാണ് മൂവെരും പുരസ്കാരത്തിന് അര്‍ഹരാക്കിയത്. ഇതിന് പുറമേ ബയോഓര്ത്തോഗോണല് കെമിസ്ട്രിയിലെ സംഭാവനങ്ങളും...