തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ വനം വകുപ്പ് പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്. തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിൽ പാമ്പ് ശല്യം രൂക്ഷമായി വരികയാണ്. നെയ്യാറിലും കരമനയാറിലും മലവെള്ളം...
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജമ്പ് മത്സരത്തിനിടെ പരിക്കേറ്റത്....
പത്തനംതിട്ട തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 44,500 ന് മുകളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 44,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25...
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. ആനയിറങ്കല്‍ -ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ആദ്യം ഒഴിപ്പിച്ചത്. ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. അടിമാലി സ്വദേശി റ്റിജു...
പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മൂവരും ഓട്ടോയാത്രക്കാരാണ്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം....
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 20 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും...
ഡോ. വന്ദനയുടെ കൊലപാതകത്തില്‍ വിചാരണക്കോടതിയില്‍ പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് നടപടി. വന്ദനാദാസിന്റെ കൊലപാതകം നടന്ന് 83-ാം ദിവസമാണ് പൊലീസ് കുറ്റപത്രം...
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി...
ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന...
ദീപാവലി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറികള്‍ എന്നിവയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തിലെയും സായുധ സേനയിലെയും...
തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. കഴിഞ്ഞ ശനി, സ്വർണവില 1120 രൂപയുടെ ഏകദിന കുതിപ്പ് നടത്തിയതിന് ശേഷം നേരിയ തോതിൽ ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360 രൂപയാണ് കുറഞ്ഞത്. ഇന്ന് 400 രൂപയാണ്...
ശബരിമല മാളികപ്പുറം മേൽശാന്തിയായി മുരളി പിജിയെ തെരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മുരളിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ബാലിക നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം മേൽശാന്തിയെ...
പുതിയ ശബരിമല മേല്‍ശാന്തിയായി ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ.മഹേഷിനെ തിരഞ്ഞെടുത്തു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി.എൻ.മഹേഷ്. പി.ജി.മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശിയാണ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് വർമ(ശബരിമല),...
ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അടുത്തടുത്ത ദിവസങ്ങളിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് തെക്കുകിഴക്കൻ അറബിക്കടലിനും...
ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍. കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ എ ഗീതയെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടറായിരുന്ന എച്ച് ദിനേശനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി...
അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര...
സ്വവർഗ വിവാഹങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുതയില്ല. സ്പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി. ചീഫ് ജസ്റ്റിസ് ഡി...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുത്തനെയുള്ള കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ 240 രൂപയും കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...
അരൂര്‍- തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എന്‍ എച്ച് 66ല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി,...
കരാര്‍ ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് 6,130 രൂപയുടെ ശമ്പളവര്‍ധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വര്‍ധിക്കും. സംസ്ഥാനത്തെ 1,200 പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. മറ്റു കരാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന...
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക. ജസ്റ്റിസുമാരായ എസ്കെ കൗള്‍, എസ്ആര്‍ ഭട്ട്,...
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,...
വയനാട്ടില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന് അമല്‍ദാസാണ് മരിച്ചത്. 22 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ പ്രദേശവാസികളാണ് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്....
കനത്തമഴയെ തുടര്‍ന്ന് വെള്ളം കയറി ദുരിതം നേരിട്ട തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാര്‍ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും...
മഹാരാഷ്ട്രയിൽ നിന്ന് പാൽ കൊണ്ടുവന്നതിൽ ക്രമക്കേട് എന്ന മിൽമ ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി. ക്രമക്കേട് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്നത് ഗുരുതരവിഷയമാണെങ്കിൽ അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി...
ശബരിമല തുലാമാസപൂജ പ്രമാണിച്ച് സ്പെഷ്യൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. ഈ മാസം 18 മുതൽ 22-ാം തീയതി വരെയാണ് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേയ്ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും...
കുത്തനെ വില ഉയരുന്നതിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. നേരിയ ശമനമാണ് വില വർധനയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ശനിയാഴ്ച സ്വർണവില റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം...
നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിൽ ഇടിച്ചുകയറി. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലാണ് സംഭവം. പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ജീപ്പിൽ ഉണ്ടായിരുന്നത്....
ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴ. ഇക്കാലയളവിൽ തെക്കൻ കേരളത്തിലെ 5 ജില്ലകളിലും സാധാരണയിലധികമുള്ള മഴ ലഭിച്ചു. പത്തനംതിട്ടയിൽ 101 ശതമാനം അധികം മഴയാണ് ഇക്കാലയളവിനുള്ളിൽ ലഭിച്ചത്....
തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന് നമ്പൂതിരി നട തുറക്കും. 18 മുതല്‍ 22 വരെ വിശേഷാല്‍ പൂജകളുണ്ടാകും. ദിവസവും...
തലസ്ഥാനത്ത് മഴയ്ക്ക് ശമനം. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു. 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. ആയിരത്തോളം...
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24...
കനത്തമഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലര്‍ട്ടും...
നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും...
സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരായ കെ രാജന്, വി ശിവന്‍കുട്ടി, ജി ആര് ഇനില്‍, ആന്റണി രാജു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നലെ മുതല്‍...
തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴുകെ കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ...
തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്ട്രോള് റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരം...
സംസ്ഥാനത്ത് കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍...
24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍; കടലാക്രമണ സാധ്യതകഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍. 185 മില്ലിമീറ്റര്‍ മഴയാണ് നെയ്യാറ്റിന്‍കരയില്‍ ലഭിച്ചത്. വര്‍ക്കലയില്‍ 160 മില്ലി മീറ്റര്‍,...
ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള മൂന്നാമത്തെ വിമാനം പുലര്‍ച്ചെ 1.15 ന് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്തില്‍ എത്തി. 197 പേരടങ്ങിയ സംഘത്തിൽ 18 മലയാളികൾ ആണ് ഉള്ളത്. ഓപ്പറേഷന് അജയ്...
തിരുവനന്തപുരത്ത് തോരാതെ കനത്ത മഴ തുടരുന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. മലയോരമേഖലയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. തലസ്ഥാന നഗരത്തില്‍ പലയിടത്തും...
വികസനക്കുതിപ്പില്‍ നാഴികക്കല്ലായി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. വിഴിഞ്ഞത്ത് എത്തിച്ചേര്‍ന്ന ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15 ഇന്ന് വൈകീട്ട് തുറമുഖ ബെര്‍ത്തില്‍ അണയും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് രാത്രിയിലും ശക്തമായ മഴ തുടരുകയാണ്. കൊച്ചിയില്‍ മഴയെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കലൂര്‍, എംജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. സംസ്ഥാനത്ത് അഞ്ചു ദിവസം...
കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ റെയിൽവേ. വമ്പൻ പദ്ധതിയാണ് ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്റ്റേഷൻ പണിയും. റെയിൽവേയുടെ പ്ലാറ്റിനം...
ഹൈക്കോടതിയിലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശന പാസ് നൽകുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത് കക്ഷികളോടൊപ്പം വരുന്നവർക്ക്...
ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 16 മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക്...