Connect with us

കേരളം

അരൂര്‍- തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും  

IMG 20231017 WA0309

അരൂര്‍- തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എന്‍ എച്ച് 66ല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി, ബിഒടി പാലം വഴി കുണ്ടന്നൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അങ്കമാലി ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും തിരിച്ചുമുള്ള കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്ക് എംസി റോഡിലൂടെ മാത്രമേ പോകാന്‍ അനുമതിയുള്ളൂ. ഇത്തരം വാഹനങ്ങള്‍ക്ക് ഗതാഗതം തിരിച്ചു വിടുന്ന വഴിയിലൂടെയും, ദേശീയപാതയിലൂടെയും സഞ്ചരിക്കാന്‍ അനുമതിയില്ല.

വാഹനങ്ങള്‍ തിരിച്ചു വിടുന്ന വഴികളില്‍ ഇരുവശവുമുള്ള ഇലക്ട്രിക് കേബിളുകള്‍ ഉയര്‍ത്തുന്നതിനും ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡിന് ഇരുവശമുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടി ഒതുക്കാന്‍ പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കി. ബിഎസ്എന്‍എല്‍ കേബിളുകളും പോസ്റ്റുകളും സ്വകാര്യ കേബിളുകളും മാറ്റുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ഹൈവേ ഏജന്‍സിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന നിലയിലാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടി കാട്ടിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ ചുമതലപ്പെടുത്തി. ബിഒടി പാലം, യുപി പാലം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Also Read:  പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധന; ഇനി ലഭിക്കുക 24,520 രൂപ

 സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കണം. സ്‌കൂളുകളുടെയും പ്രധാന ഇടങ്ങളുടെയും സമീപം റോഡില്‍ ഹംമ്പുകള്‍, സീബ്ര ക്രോസ് ലൈനുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടപ്പിലാക്കി വഴികള്‍ക്ക് ഇരുവശവുമുള്ള തടസ്സങ്ങള്‍ ഒഴിവാക്കിയതിനു ശേഷം ഒക്ടോബര്‍ 25ന് ട്രയല്‍ റണ്‍ നടത്തും. ഇതിനു മുന്നോടിയായി ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ഈ വിഷയം സംബന്ധിച്ച് സംയുക്ത യോഗം ചേരാനും തീരുമാനമായി.

Also Read:  സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത ; സുപ്രീംകോടതി ഇന്ന് വിധിപറയും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kseb kseb
കേരളം4 hours ago

കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

ganesh kumar ganesh kumar
കേരളം6 hours ago

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

kochi kochi
കേരളം8 hours ago

വെള്ളത്തില്‍ മുങ്ങി കൊച്ചി

20240527 165311.jpg 20240527 165311.jpg
കേരളം1 day ago

പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

driving test vehicle .jpeg driving test vehicle .jpeg
കേരളം1 day ago

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

kuzhimanthi.jpeg kuzhimanthi.jpeg
കേരളം1 day ago

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍

tvm flood.jpeg tvm flood.jpeg
കേരളം2 days ago

തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

IMG 20240525 WA0001.jpg IMG 20240525 WA0001.jpg
കേരളം4 days ago

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

Ganesh SIgnal.jpg Ganesh SIgnal.jpg
കേരളം4 days ago

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

train delayed .jpeg train delayed .jpeg
കേരളം4 days ago

മോശം കാലാവസ്ഥ: പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

വിനോദം

പ്രവാസി വാർത്തകൾ