ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കോട്ടയം സ്വദേശിയായ സിവി വിഷ്ണു നാരായണനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം...
കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) വർധിപ്പിച്ചു. 1– 3% കൂട്ടി. എക്സ്, വൈ, സെഡ് നഗരങ്ങളിൽ എച്ച്ആർഎ യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 27, 18, 9 ശതമാനം വീതമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ 24,16,...
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ഇളവ് അനുവദിച്ചതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വ്യാപാരികളുമായുള്ള ചര്‍ച്ച കഴിഞ്ഞതോടെ ലോക്ക്ഡൗണിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകയോഗത്തില്‍ തീരുമാനമെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകനയോഗം. ബ്രക്രീദ്...
കൊച്ചി മെട്രോ സമയക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുമെന്ന് റിപ്പോർട്ട്. രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ മെട്രോ സര്‍വ്വീസ് നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല. 15 ദിവസങ്ങളിലെ യാത്രക്കാരുടെ...
2020-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷകൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2020 -ൽ...
കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726,...
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ തീരുമാനം വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും സംഘടന നേതാക്കള്‍ വ്യക്തമാക്കി. ലോക്ക്ഡൗണിലെ അശാസ്ത്രീയത കാരണം വ്യാപാരികള്‍...
രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് വിതരണം മതിയായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മാത്രം മതിയെന്ന് നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. ദ്രുതഗതിയിലുള്ള സമീപനം ദുരന്തം ക്ഷണിച്ച് വരുത്തരുതെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്കി. 12 മുതല്‍...
സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. കനത്ത മഴയില്‍ കൊച്ചി കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. തൊട്ടടുത്ത വീടിനു മുകളിലേക്ക് വീട് ചെരിഞ്ഞിരിക്കുകയാണ്. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂര്‍ണമായും ചെരിഞ്ഞത്....
സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ജീനൊടുക്കേണ്ടി വരുന്ന ഇന്നത്തെ കാലത്ത് മാതൃകയാകുകയാണ് ഒരു യുവാവ്. വിവാഹത്തിന് പിന്നാലെ വധുവിന്റെ താലി ഒഴികെ മറ്റ് എല്ലാ ആഭരണങ്ങളും വധുവിന്റെ വീട്ടുകാർക്ക് തന്നെ മടക്കി നൽകി. ‘ഞങ്ങൾക്ക് താലി മാത്രം...
ഡൽഹിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ 126 അനധ്യാപക ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. ലോവർ ഡിവിഷൻ ക്ലാർക്ക്-35:യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക് വേഗം ഉണ്ടായിരിക്കണം....
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർന്ന് വരുന്ന വാര്യന്ത്യ ലോക്ഡൗണിൽ ഇളവ് നൽകാൻ സാധ്യതയെന്ന് റിപ്പോർട്ട്. പെരുന്നാൾ അടുത്തതും വ്യാപാരികളുടെ ആവശ്യവും പരിഗണിച്ച് ശനിയും ഞായറും കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...
മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി വീണ്ടും ചർച്ച നടത്തും. കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച. വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. എന്നാൽ...
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനം സംഭവിച്ചേക്കുമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രണ്ടാം കോവിഡ് തരംഗത്തേക്കാള്‍ തീവ്രത കുറവാകാനാണ് സാധ്യതയെന്നും ഐസിഎംആറിലെ എപ്പിഡമോളജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസ് തലവന്‍ ഡോ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്തജനങ്ങള്‍ക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അതേസമയം, ഒരു ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ...
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ക്രിസ്ത്യന്‍...
ഭക്ഷ്യധാന്യങ്ങള്‍ക്കായി ഇനി റേഷന്‍ കടകളില്‍ പോയി ക്യൂ നില്‍ക്കേണ്ട. കിട്ടിയ ധാന്യത്തിന്റെ അളവില്‍ തൂക്കക്കുറവ് ഉണ്ടെന്ന പരാതിയും വേണ്ട. രാജ്യത്ത് ധാന്യ എടിഎം തുടങ്ങി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഇന്ത്യയിലെ ആദ്യ ധാന്യ എടിഎമ്മിന് തുടക്കമായത്. ഗുരുഗ്രാമിലെ...
രാജ്യത്ത് നിരന്തരമായി ഡ്രോണ്‍ ഭീഷണി നിലനില്ക്കുമ്പോള് ഡ്രോണ്‍ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരിലടക്കം തുടര്‍ച്ചയായി ഡ്രോണ്‍ ഭീഷണി ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര ഡ്രോണ്‍ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം രംഗത്തെത്തുന്നത്....
നിയമസഭ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശം തിരുത്തി സര്‍ക്കാര്‍. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടയില്‍ സര്‍ക്കാരിന്റെ നിലപാടു മാറ്റം. അഴിമതിക്കാരനായ മന്ത്രി എന്ന പരാമര്‍ശമാണ് തിരുത്തിയത്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍...
സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നയപരമായ തീരുമാനം സ്വീകരിക്കണം. സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കുന്നതും കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുണിക്കടകള്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും...
ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 103.5 രൂപയിലേക്ക് എത്തി. 96.4 രൂപ ആണ് തലസ്ഥാനത്തെ ഡീസല്‍ വില. കൊച്ചിയില്‍ 101.76 ആണ്...
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. അറബിക്കടലില്‍ മണ്‍സൂണ്‍ കാറ്റ് ശക്തമാണെങ്കിലും, കൊങ്കണ്‍ തീരത്താണ് ഇതിന്റെ സ്വാധീനം ഇപ്പോഴുള്ളതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ മധ്യ...
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഔട്ട് ബോര്‍ഡ് മോട്ടോര്‍ എന്‍ജിനുകളുടെ ജി എസ് ടി യില്‍ ഇളവ് അനുവദിച്ചു. മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയ ജി എസ് ടിയില്‍ ഇളവ് അനുവദിച്ചത്. എഞ്ചിന്റെ അടിസ്ഥാന വിലയ്ക്ക്...
സംസ്ഥാനത്ത് കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴം, വെള്ളി (ജൂലൈ 15, 16) ദിവസങ്ങളിലായി 3.75...
ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍ മാസ്റ്റര്‍ കാര്‍ഡിനെതിരെ റിസര്‍വ് ബാങ്ക് നടപടി. പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നതിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ജൂലായ് 22 മുതല്‍ വിലക്ക് നിലവില്‍ വരും. നിലവിലുള്ള...
ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് പണവും ഭൂമിയും നല്കി സി.ബി.ഐ , ഐ.ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഹര്‍ജി. ഗൂഢാലോചനക്കേസില്‍ പ്രതി എസ്. വിജയനാണ് നമ്പി നാരായണനെതിരെ തിരിുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വാധീനത്തിന്റെ...
കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804,...
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫീസ് മടക്കി നല്കുന്ന കാര്യത്തില്‍ എട്ട് ആഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സിബിഎസ്ഇക്കു ഡല്‍ഹി ഹൈക്കോടതിനിര്‍ദേശം. കോവിഡ് മഹാമാരി മൂലം ഇത്തവണ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പരീക്ഷ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍...
എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് വിദ്യാർത്ഥികൾക്ക് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി 23 ആണ്. സേ പരീക്ഷ തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് എസ്എസ്എല്‍സി ഫലം പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി...
സന്തോഷ് ജോർജ് കുളങ്ങരയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരുകാലത്ത് കേരളത്തിന്റെ തീരമണഞ്ഞ്, ഇവിടുത്തെ പ്രകൃതി മനോഹാരിതയും പച്ചപ്പും ആസ്വദിക്കാനും വേണ്ടി വിമാനമിറങ്ങുന്ന വിദേശികൾ നമ്മുടെ അഭിമാനമായിരുന്നു. കണ്ണിനും മനസ്സിനും കുളിർമ്മ തേടി...
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ നടപ്പാക്കി വരുന്ന എ, ബി, സി, ഡി എന്നീ വിഭാഗീകരണത്തില്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചില്‍ താഴെ ടി പി...
കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826,...
രാജ്യത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 16 ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേരളം അടക്കം കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ...
കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക...
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന ദുരന്തമാണ് ശക്തമായ കാറ്റ്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ള പശ്ചാത്തലത്തിൽ പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും...
കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഗുണത്തേക്കാള്‍ ഏറെ ദോഷകരമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും ശമിച്ചിട്ടില്ലാത്ത അവസ്ഥയിലാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയമായ നിലപാടുകള്‍ ഈയിടെയായി കണ്ടുവരുന്നു. ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന ലോക്ക് ഡൗണ്‍...
സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശം. ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ കോടതി സ്വമേധയ എടുത്ത കേസിലാണ് നിരീക്ഷണം. തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ വന്‍...
സെക്രട്ടറിയേറ്റ് റോഡ് ബ്യൂട്ടി പാർലറാക്കി പ്രതിഷേധം. ബ്യൂട്ടി പാർലറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതീകാത്മക പ്രതിഷേധം. തൊഴിൽ സ്ഥാപനങ്ങൾ ഇനിയും അടച്ചിടേണ്ടി വന്നാൽ തെരുവിൽ തൊഴിൽ ചെയ്യേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി...
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ ഉപവസിക്കും. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവസിക്കുന്നത്. കേരള ഗാന്ധി സ്മാരക നിധിയും ഇതര...
ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. വുഹാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഈ പെൺകുട്ടിക്കായിരുന്നു രാജ്യത്ത് ആദ്യമായി...
കോവിഡിനും സികയ്ക്കും പിന്നാലെ കേരളത്തില്‍ ആന്ത്രാക്സും. പാലക്കാട്- കോയമ്പത്തൂര്‍ വന അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആന്ത്രാക്സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. അതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു...
നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,840 രൂപ. ഗ്രാമിന് 15 രൂപ കൂടി 4480ല്‍ എത്തി....
സംസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടം. എറണാകുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകുകയും ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു....
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവിൽ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ ശക്തമാവുന്നതിന് ഇടയിലാണ് യോഗം....
ആകാശത്ത് കാഴ്ച വിരുന്നൊരുക്കി ചൊവ്വയും ശുക്രനും ചന്ദ്രനും ‘ഒത്തുചേര്‍ന്നു’. ഇന്ന് സൂര്യന് അസ്തമിച്ചപ്പോഴാണ് അപൂര്‍വ്വ കാഴ്ച ആയിരങ്ങള്‍ക്ക് വിസ്മയമായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍പ് ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായാണ് ചൊവ്വയും ശുക്രനും ചന്ദ്രനും...
എസ്എസ്എല്‍സി പരീക്ഷാഫലം ജൂലായ് 14 ബുധനാഴ്ച. മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം. നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇക്കുറി ഫലം കാത്തിരിക്കുന്നത്. keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in,
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശത്തിനായി രൂപീകരിച്ച മക്കൾ മൻട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. അതേസമയം രാഷ്ട്രീയ കൂട്ടായ്മയിൽ നിന്ന് മാറി ആരാധക കൂട്ടായ്മയായി മക്കൾ മൻട്രം തുടരുമെന്നും ചെന്നൈയിൽ വിളിച്ചുചേർത്ത...
കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522,...
ഇന്നു മുതൽ ജൂലൈ 16 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇന്നു(ജൂലൈ 12) മുതൽ...
കര്‍ക്കിടക മാസ പൂജക്കായി നടതുറക്കുന്ന ശബരിമലയില്‍ ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് ഇന്ന് വൈകുന്നേരം അഞ്ചുമുതല്‍ ഓപ്പണ്‍ ആകും. Sabarimala online.com എന്ന സൈറ്റാണ് ഓപ്പണ്‍ ആകുന്നത്. പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക. രണ്ട്...