പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്....
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി 21 ജൂലൈ അർധരാത്രി മുതൽ ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന...
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക...
കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777,...
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഈയാഴ്ച മാറ്റമില്ലാതെ തുടരുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 24നും 25നും (ശനിയും ഞായറും) സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ...
രാജ്യത്തെ മൂന്നു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ജനസംഖ്യയില്‍ മൂന്നിലൊന്ന്...
ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു....
രാജ്യത്ത് രണ്ടു വാക്സിന് ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡിന്റെ രണ്ടു വകഭേദവും പിടിപെട്ടതായി റിപ്പോർട്ട്. അസമിലെ ഒരു വനിതാ ഡോക്ടര്‍ക്കാണ് ഒരേസമയം രണ്ട് വൈറസ് വകഭേദങ്ങളും പിടിപെട്ടത്. കോവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളാണ് ബാധിച്ചത്. ഐസിഎംആറിന്റെ...
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഫോൺവിളി വിവാദത്തിൽ മുഖ്യമന്ത്രിക്കു ശശീന്ദ്രൻ വിശദീകരണം നൽകി. മുഖ്യമന്ത്രി വിളിപ്പിച്ചതല്ലെന്നും താൻ അങ്ങോട്ടു പോയി കണ്ടതാണെന്നും...
രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നതിനാൽ ആദ്യം പ്രൈമറി ക്ലാസികൾ തുറക്കാമെന്ന്...
ആലപ്പുഴയില്‍ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് നടത്തി മുങ്ങിയ യുവതിക്കെതിരെ അന്വേഷണം ശക്തമാക്കി പോലീസ്. ബാര്‍ അസോസിയേഷന് ഭാരവാഹികൂടിയായ കുട്ടനാട് രാമങ്കരി സ്വദേശി സെസി സേവ്യറാണ് ഒളിവില്‍ പോയത്. നിയമപഠനം പൂര്‍ത്തിയാക്കാതെയും എന്റോള്‍ ചെയ്യാതെയും യുവതി അഭിഭാഷക...
കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി കെ എ അനൂപിന് ആറ് വര്‍ഷം കഠിന തടവും, 1.6ലക്ഷം രൂപ പിഴയും. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഒളിവിലായിരുന്ന വടക്കന്‍ പറവൂര്‍ സ്വദേശിയായ അനൂപിനെ...
ട്രാന്‍സ്ജെൻഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളിയിലെ സ്വകാര്യ മാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെൻഡര്‍ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍...
ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ മലയാളി ജീവനക്കാര്‍ക്ക് സ്വന്തം സംസ്ഥാനത്തേക്കു സ്ഥലംമാറ്റം നല്‍കാതെ മാനേജ്മെന്റ് പീഡിപ്പിക്കുന്നതായി പരാതി. തമിഴ്നാട്ടിലും കര്‍ണാടകയിലും എട്ടും അതിലധികവും വര്‍ഷങ്ങളായി ജോലിചെയ്യുന്ന ഓഫിസര്‍മാരാണ് മാനേജ്മെന്റിെന്റ പിടിവാശിക്കു മുന്നില്‍ ബലിയാടാകുന്നത്....
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറന്മുള ഉത്രട്ടാതി വള്ളം കളി മത്സരമായി നടത്തേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ഉത്രട്ടാതി വള്ളം കളിയുടെ ദിനമായ ഓഗസ്റ്റ് 25 ന് മൂന്ന് പള്ളിയോടങ്ങൾ പങ്കെടുത്തു കൊണ്ട് ജല ഘോഷയാത്രയായി നടത്താനും തീരുമാനമായി....
വീടുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അകത്തളങ്ങളിൽ ഉപയോഗിക്കാൻ ’യൂസ് ആൻഡ് ത്രോ’ കടലാസ് ചെരുപ്പുകളുമായി ഖാദി. ലബോറട്ടറികൾ, ശസ്ത്രക്രിയാമുറികൾ തുടങ്ങിയ ഇടങ്ങളിലും ഇവ ഉപയോഗിക്കാം. നൂറു ശതമാനം പ്രകൃതിസൗഹൃദ ഉത്പന്നമായാണ് കടലാസിൽ തയ്യാറാക്കിയ സ്ലിപ്പറുകളെ...
ആഗോള വ്യാപകമായി ഐടി സേവനമേഖലയിൽ ഡിമാൻഡ് കുത്തനെ വർധിച്ചതിനാൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ഒരുവർഷത്തിനുള്ളിൽ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് ഇത്രയുംപേരെ നിയമിക്കുക. 150...
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികനെ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തു. കൊറ്റംകുളങ്ങര സ്വദേശി ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹന്‍ (32) ആണ് അറസ്റ്റിലായത്. ലഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്....
ഫോണ്‍ ചോര്‍ത്തല്‍ പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയിലും രാജ്യസഭയിലും വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോക്സഭ രണ്ടു മണി വരെയും രാജ്യസഭ ഒരു മണി...
രാജ്യത്ത് ഇന്നലെ 30,093 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 45,254 പേർ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ്...
സംസ്ഥാനത്ത് ഒന്നിലധികം പെൻഷൻ വാങ്ങുന്നവർക്ക് നൽകുന്ന മറ്റ് അലവൻസുകൾ ഒരു പെൻഷന് മാത്രമായി പരിമിതപ്പെടുത്തി. പെൻഷൻകാർ 80 കഴിഞ്ഞവർക്കുള്ള സപെഷൽ കെയർ അലവൻസ്, മെഡിക്കൽ അലവൻസ്, ഉത്സവ ബത്ത എന്നിവ ഒന്നിലധികം കൈപ്പറ്റുന്നില്ലെന്ന് പെൻഷൻ ഡിസ്ബേഴ്സിങ്...
കോഴിക്കോട് കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളുമായി എത്തിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 256 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന്...
കഴിഞ്ഞ കുറച്ച് ദിവസങ്ങായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് പെഗാസസ് വിവാദം. പാർലമെൻറിൽ പോലും വലിയ ചർച്ചയായി മാറിയ വിഷയമാണ് ഇത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ശക്തമായ പ്രതിരോധം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അനധികൃതമായ...
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്. കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613,...
കോവിഡ് രോഗമുക്തി നേടിയ ശേഷം ഉടന്‍ തന്നെ രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനറിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ കുറഞ്ഞത് ഒന്‍പത് മാസം വരെ വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വൈറസ്...
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് എണ്പതു ശതമാനത്തിലേറെയും പേരെ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് കോവിഡ് ജെനോമിക് കണ്‍സോര്‍ഷ്യം മേധാവി ഡോ. എന്‍കെ അറോറ. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയൊരു വകഭേദമുണ്ടായാല്‍ ഇനിയും രോഗികളുടെ എണ്ണം ഉയരുമെന്ന് അദ്ദേഹം...
തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് വ്യാപനം രൂക്ഷം. 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ വാക്സിന് സ്വീകരിച്ചവരാണ് എന്നാണ് റിപ്പോര്‍്ട്ടുകള്‍. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന...
സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാററുടെ കണ്ടെത്തല്‍. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 46 പേരുടെ...
കോവിഡ് മൂന്നാം തരംഗം ആസന്നമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ബഹളം വെച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ മന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വനിതകള്‍,...
ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗൺ ഇളവ് നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ബക്രീദ് പ്രമാണിച്ച്...
സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്കു മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. നാളെയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് അവധി മറ്റന്നാളത്തേക്ക് മാറ്റിയത്. 21ന് ആണ് സംസ്ഥാനത്ത് വലിയ പെരുന്നാള്‍. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി ഡി...
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേരള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന് ഇന്ന് തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്കിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്...
ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ല കളക്ടർ. പള്ളിയിലെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കണം. ആരാധനാലയങ്ങളിലെ ആളുകളുടെ എണ്ണം സംബന്ധിച്ച് വരുന്ന തെറ്റായ വാർത്തകൾക്കെതിരെ...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, കോവിഡ് വാക്സീന് ക്ഷാമം, പ്രക്ഷോഭത്തിന് ഇടയാക്കിയ കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ആയുധമാക്കി...
കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670,...
കേരളത്തില്‍ നല്കിയ ലോക്ഡൗണ്‍ ഇളവുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഇളവുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റിയുടെ വിമര്‍ശനം. സര്‍ക്കാര്‍ തീരുമാനം അനവസരത്തിലുള്ളതെന്നും ഐ.എം.എ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ...
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റന് മുന്നില്‍ നടത്തുന്ന സമരത്തില്‍ മാറ്റമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റ് സമ്മേളനം തീരുന്നതുവരെ 200 കര്‍ഷകര്‍ വീതം ഓരോദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം ഐഡന്റിറ്റി...
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു (ജൂലൈ 18) മുതല്‍ 22 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ...
എസ് ഐ ആനിശിവക്കെതിരെ അധിക്ഷേപപരമായ സമൂഹമാധ്യമത്തിലൂടെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അഡ്വ സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി.പരാമര്‍ശത്തിന്റെ പേരില്‍ സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാര്‍ കൗണ്‍സില്‍.ദുഷ്പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷന്‍ 35 പ്രകാരമാണ്...
അസമിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഒൻപത് പെൺകുട്ടികളെ രക്ഷപ്പെടുത്തി. അസം പൊലീസാണ് പെൺകുട്ടികളെ രക്ഷിച്ചത്. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ തിരുവനന്തപുരത്താണ് എത്തിച്ചത്. അസമിലെ വിവിധ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തെ...
കുതിരാന്‍ തുരങ്കം തുറക്കാനിരിക്കെ സുരക്ഷ പോരെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തുരങ്കം നിര്‍മ്മിച്ച കമ്പനി പ്രഗതി . വെള്ളം ഒഴുകി പോകാന്‍ സംവിധാനമില്ല. മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനവും കാര്യക്ഷമമല്ല. തുരങ്കത്തിന്റെ നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഇന്ന് കാസർകോട് ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്,...
വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍...
20ാമത് ടോംയാസ് പുരസ്കാരം എംടി വാസുദേവൻ നായർക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന വിഎ കേശവൻ നായരുടെ സ്മരണയ്ക്കായി നൽകുന്നതാണ് ടോംയാസ് പുരസ്കാരം ഓഗസ്റ്റ് രണ്ടിന് എംടിയുടെ...
നവമാധ്യമങ്ങളിൽ തരംഗമായ കേരള പോലീസ് മറ്റൊരു സുപ്രധാന നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. . ലോകത്ത് ഏറ്റവുമധികം ഫോള്ലോവേർസ് ഉള്ള സ്റ്റേറ്റ് പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം ഇപ്പോൾ വൺ മില്യൺ (പത്തു ലക്ഷം)...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിനുള്ള സാധനങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതും പരിഗണനയിലുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ്...
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സാ സൗകര്യം പുനരാരംഭിച്ചു. കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കെത്തുന്നവർക്കു പ്രത്യേക പ്രവേശനം കവാടം ക്രമീകരിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ജനറൽ ആശുപത്രിയുടെ പടിഞ്ഞാറു...
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866,...