കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്. രാത്രിയില്‍ ജലനിരപ്പ് ഉയരും. ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പാണ്ടനാട്ടും തിരുവന്‍വണ്ടൂരും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും...
യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്, കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ ഫ്ലെക്സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. ഫ്ലെക്സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു മണി...
സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴയുടെ...
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316,...
കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം. പമ്പ, റാന്നി, ആറൻമുള, ചെങ്ങന്നൂർ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്പയിൽ 10 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ...
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുുമണിക്ക് രണ്ടു ഷട്ടറുകള്‍ 80...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. 21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു. ഇന്നും നാളെയും...
കൊല്ലം കൊട്ടാരക്കരയില്‍ വെള്ളക്കെട്ടില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന് – ചിങ്കു ദമ്പതികളുടെ മകന് മുന്ന് വയസ്സുകാരന് രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മൈസൂരില്‍ നിന്നുള്ള നാടോടി സംഘത്തില്‍പ്പെട്ട മൂന്ന്...
സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി റിപ്പോർട്ട്. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു....
കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365,...
സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ഇടുക്കിയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ട്. അതേസമയം, കോട്ടയം കൂട്ടിക്കലില്‍ തെരച്ചില്‍ അവസാനിപ്പിച്ചു. ഇവിടെ കാണാതായ എല്ലാവരുടെയും മൃതേേദഹങ്ങള്‍...
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,...
കോഴിക്കോട് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള രേഖകള്‍ നല്‍കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായി വ്യാപക പരാതി. അപേക്ഷ നല്കി രണ്ടുമാസം കഴിഞ്ഞിട്ടും പലര്‍ക്കും രേഖകള്‍ നല്കാന് അധികൃതര്‍ തയാറായിട്ടില്ല. വ്യക്തമായ കാരണം...
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി. ഇന്നു മുതല്‍ അതി തീവ്രമഴക്കുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിയതും ശരാശരിയുമായ മഴയ്ക്കുള്ള സാഹചര്യമേയുള്ളൂ. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍...
സംസ്ഥാനത്ത് അതിതീവ്ര മഴയിലും കാറ്റിലും വൈദ്യുത മേഖലക്ക് കനത്ത നാശനഷ്ടങ്ങള്‍. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശൂര്‍,...
കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ ഏഴ് പേർ മണ്ണിനടിയിൽ പെട്ടു. ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. പതിനേഴ് പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. അഞ്ച് വീടുകള്‍ ഒലിച്ചുപോയതായാണ് വിവരം. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത്...
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറിൽ കാർ വെള്ളത്തിൽ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ആറ് പേരുമാണ് മരിച്ചത്. കൂട്ടിക്കലിൽ രണ്ടിടത്തായി നടന്ന ഉരുൾപൊട്ടലിൽ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി...
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 114.10 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. രണ്ടരയോടെയാണ് ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തിയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയുമാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഡാമിന്റെ താഴ്ഭാഗത്തുള്ള ഭാരതപ്പുഴയുടെ...
51ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചു. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം. അന്ന ബെന്നിന് മികച്ച നടിയായി തെരഞ്ഞെടുത്തു. കപ്പേളയിലെ അഭിനയത്തിനാണ് അംഗീകാരം. എന്നിവര്‍ എന്ന...
സംസ്ഥാനത്ത് കലി തുള്ളി പെരുമഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍. പ്ലാപ്പള്ളി ഭാഗത്ത് മൂന്നു വീടുകള്‍ ഒലിച്ചുപോയി. 13 പേരെ കാണാതായി. ഇതില്‍ ഒരു വീട്ടിലെ ആറുപേരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. മുണ്ടക്കയം ഇളംകാടിന് സമീപം...
കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട്...
കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും കുത്തനെ വില ഉയരാന്‍ കാരണം തമിഴ്നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്ബത്തേതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍...
പിഎസ്സി ഹാള്‍ടിക്കറ്റ് എടുക്കാൻ മറന്ന പെൺകുട്ടിക്ക് സഹായവുമായി ട്രാഫിക്ക് പൊലീസിന്റെ ഇടപെടൽ. തൃശ്ശൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.30-നായിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസർ സിപി സുധീഷ് ആണ് സമയോചിത ഇടപെടലിലൂടെ പെൺകുട്ടിയെ...
കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ കുഞ്ഞ് പുഴയില്‍ വീണു മരിച്ച സംഭവം കൊലപാതകം. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന പറഞ്ഞു. പുഴയില്‍ വീണ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. സോനയുടെ...
തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറക്കും. തുലാമാസം ഒന്നായ നാളെ രാവിലെ ഉഷഃപൂജയ്ക്ക്...
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. രാത്രി തുടങ്ങിയ ശക്തമായ മഴ ജില്ലയില്‍ തുടരുകയാണ്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തീരപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലകളിലും...
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത് ഡീസലിന് അഞ്ചു രൂപ 87 പൈസയും പെട്രോളിന് നാലു രൂപ 07 പൈസയുമാണ്....
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അമേരിക്ക. നവംബര്‍ എട്ടുമുതല്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച വിദേശ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഒരു...
സ്പെയര്‍പാര്‍ട്സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് കെ.എസ്.ആര്.ടി.സിയുടെ 104 ലോഫ്ലോര്‍ ബസുകൾ. ലക്ഷങ്ങള്‍ വിലയുള്ള സ്കാനിയയും വോള്‍വോയും ഇതില്‍ ഉള്‍പ്പെടും. 11 ഡിപ്പോയിലായി 91.96 കോടി രൂപ വിലമതിക്കുന്ന ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്ന് വിവരാവകാശരേഖയില്‍...
ഡൽഹിയിൽ ഈ വർഷം കോവിഡ് പടർന്നുപിടിച്ച സാഹചര്യം പരിശോധിച്ചാൽ മുമ്പ് വൈറസ് ബാധ ഉണ്ടായവരിൽ ഡെൽറ്റ വേരിയന്റ് പിടിമുറുക്കില്ലെന്ന് പറയാനാകില്ല. ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി ആർജ്ജിച്ചെടുക്കാനുള്ള വെല്ലുവിളിയാണ് ഈ സാഹചര്യം അടിവരയിടുന്നതെന്നാണ് ശാസ്ത്രവിദഗ്ധർ വിലയിരുത്തുന്നത്. മുമ്പുണ്ടായിരുന്ന...
കോവിഡ് ബാധിച്ച ചില ആളുകളുടെ കാൽവിരലുകളും ചിലപ്പോൾ കൈവിരലുകളും തടിച്ചുതിണർത്ത് ചിൽബ്ലെയിൻ പോലുള്ള മുറിവുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് പുതിയ പഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാർശ്വഫലമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്....
സംസ്ഥാനത്ത് നാളെ അതിതീവ്രമഴയ്ക്കുളള സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം,...
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. കോവിഡ്- 19 ബാധിച്ച് മരണമടഞ്ഞവരുടെ ഐ.സി.എം.ആര് അംഗീകരിച്ച മരണസര്‍ട്ടിഫിക്കറ്റ് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി/പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് https://covid19.kerala.gov.in/deathinfo പരിശോധിക്കാം. ലഭ്യമല്ലായെങ്കില്‍ ഇതേ...
അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നത്. വിജയദശമി ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണ് അറിവിൻ്റെ ലോകത്തേക്ക്...
കൊച്ചി മെട്രോയുടെ സര്‍വീസ് രാത്രി 10 മണി വരെ നീട്ടി. നേരത്തെ ഒമ്പതു മണിക്ക് സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതാണ് 10 മണി വരെ നീട്ടിയത്. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് തീരുമാനമെന്ന്...
കൊല്ലം ജില്ലയിലെ കടക്കലിൽ എസ്എഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്....
കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490,...
കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ കൊലപാതകത്തില്‍ സുഹൃത്തും മാതാപിതാക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. കോതമംഗലം പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് നിരവത്തു കണ്ടത്തിൽ എൽദോസ് പോളിനെ...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തൽ. ഇന്ന് വിവിധ ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. നാളെ...
ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരീക്ഷണ സെല്ലിലേക്ക് മാറ്റിയത്. നേരത്തെ റിമാന്‍ഡ് തടവുകാരന്...
രാജ്യത്തിൻറെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്കി കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയത്. മൂന്നു സംസ്ഥാനങ്ങളില്‍ രാജ്യാന്തര...
രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ധീര സൈനികൻ വൈശാഖിന് വീരോചിത യാത്രയയപ്പ് നൽകി ജന്മനാട്. പൂഞ്ചിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിന് അന്ത്യ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ...
അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം വളവില്‍ മുന്നോട്ട് പോവാനാവാതെ കുടുങ്ങി. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനങ്ങളാണ് ചുരത്തില്‍...
തലസ്ഥാന നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ബസ് സ്റ്റാൻഡുകളിലേക്ക്...
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി മാറിയത്. ഈ സാഹചര്യത്തില്‍ ഈ മാസം...
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 440 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്....
രാജ്യത്ത് 24 മണിക്കൂറിനിടെ 18,987പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,808 പേര്‍ക്ക് രോഗ മുക്തി. 246 മരണം. 98.07 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,40,20,730 ആയി. ആകെ രോഗ...
ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ...
കുട്ടികളുടെ കോവിഡ് വാക്സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചിക്കുന്നത്. മൂന്നാഴ്ചക്കകം കുട്ടികള്‍ക്ക് വാക്സിന് നല്‍കേണ്ടതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ടു വയസുമുതലുള്ള...