Connect with us

കേരളം

ധീര ജാവാന് ജന്മനാടിന്റെ യാത്രാമൊഴി;വൈശാഖിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു

രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ധീര സൈനികൻ വൈശാഖിന് വീരോചിത യാത്രയയപ്പ് നൽകി ജന്മനാട്. പൂഞ്ചിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിന് അന്ത്യ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ തടിച്ച് കൂടിയത്. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്.

വൈശാഖ് പഠിച്ച കുടവട്ടൂർ എൽപി സ്കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാൽ മുഖരിതമായിരുന്നു അന്തരീക്ഷം.ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ടുള്ള ആൾക്കൂട്ടമാണ് വൈശാഖിന് അന്ത്യോപചാരം അർപ്പിക്കാൻ സ്കൂളിൽ എത്തിയത്. ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സർക്കാരിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു. പൊതുദർശനം അവസാനിപ്പിച്ച് വൈശാഖിന്‍റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റുമ്പോഴും വൻ ജനാവലി അനുഗമിച്ചു.

തുടർന്ന് സൈന്യത്തിലെ സഹപ്രവർത്തകർ ഔദ്യോഗിക യാത്രാമൊഴി നൽകി. പിന്നാലെ ഭൗതികശരീരം സംസ്ക്കരിച്ചു. ഇരുപത്തി നാലാം വയസിൽ നാടിനായി ജീവൻ ബലി നൽകിയ വൈശാഖ് ഇനി ഇന്ത്യൻ സൈനിക സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മ. പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 28 163123 Screenshot 2024 03 28 163123
കേരളം7 mins ago

വിവാദമായതോടെ ഈസ്റ്റര്‍ അവധി റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

Screenshot 2024 03 28 152237 Screenshot 2024 03 28 152237
കേരളം1 hour ago

ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Screenshot 2024 03 28 122427 Screenshot 2024 03 28 122427
കേരളം1 hour ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ; പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടി

20240328 131324.jpg 20240328 131324.jpg
കേരളം4 hours ago

പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു

wayanad elephant wayanad elephant
കേരളം5 hours ago

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണ മരണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

IMG 20240328 WA0004 IMG 20240328 WA0004
കേരളം8 hours ago

സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

IMG 20240328 WA0002 IMG 20240328 WA0002
കേരളം9 hours ago

സംസ്ഥാനത്ത് താപനില ഉയർന്നുതന്നെ; ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട്

Untitled design 11 2 Untitled design 11 2
കേരളം22 hours ago

കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു

Screenshot 2024 03 27 174053 Screenshot 2024 03 27 174053
കേരളം23 hours ago

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; അന്ത്യശാസനവുമായി ഹൈക്കോടതി, റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

Screenshot 2024 03 27 162858 Screenshot 2024 03 27 162858
കേരളം1 day ago

റാഗിങ് പരാതിയിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി

വിനോദം

പ്രവാസി വാർത്തകൾ