കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422,...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ്, റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സമിതി റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കാന്‍ കേരളം സമയം തേടിയതിനെത്തുടര്‍ന്ന് കേസ് നാളത്തേക്കു മാറ്റി. മുല്ലപ്പെരിയാര്‍...
കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന് പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി. ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി. എല്ലാ ചുമതലകളില്‍ നിന്നും ജയചന്ദ്രനെ ഒഴിവാക്കിയതായി സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അറിയിച്ചു....
പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം. 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി...
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക്...
അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവിധ മുന്നൊരുക്കളോടെയുമാണ് സ്കൂളുകള്‍ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി...
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ആര് വി രവീന്ദ്രന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്....
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ, കണ്ണൂർ,...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍....
ദക്ഷിണ റെയില്‍വേയ്ക്കു കീഴിലുള്ള 23 സ്പെഷല്‍ ട്രെയിനുകളില്‍ നവംബര്‍ ഒന്നുമുതല്‍ സെക്കന്‍ഡ് ക്ലാസില്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്. നവംബര്‍ 10...
പ്ലസ് വണ്‍ പ്രവേശനത്തിന് മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി...
കോഴിക്കോട് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരിൽ ഏഴുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി. ഒരു മണിക്കൂർ കൊണ്ട് 0.10 അടിയാണ് ഉയർന്നത്. അതിനിടെ, മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത...
കെ.എസ്.ആര്.ടി.സിയിലെ ശമ്ബള പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം 27 നാണ്. ശമ്ബള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും പണിമുടക്ക്...
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.ആശങ്കയുടെ സാഹചര്യത്തില്‍ തമിഴ്നാട്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഈ പൊതുതാല്പര്യ ഹര്‍ജികള്‍. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും ഹര്‍ജി പറയുന്നു....
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ്...
വടക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ തുടരുന്നതായി റിപ്പോർട്ട്. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു....
തിരുവനന്തപുരത്ത് കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസില്‍ ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ മാതാപിതാക്കള്‍ അടക്കം ആറുപേരാണ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. നിലപാടറിയിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ച കോടതി...
കുടുംബ മേളയ്ക്കായി മോൻസൻ മാവുങ്കലിൽ നിന്ന് സ്പോൺസർഷിപ്പ് വാങ്ങിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് എറണാകുളം പ്രസ് ക്ലബ്. മോൻസസനുമായി ബന്ധപ്പെട്ടു ഉയർന്ന ആരോപണങ്ങളുടെ സാഹചര്യത്തിൽ ചേർന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തൽ. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രസ് ക്ലബ്...
മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ തോട്ടുമുഖം മഹിളാലയത്തിനു സമീപം താമസിക്കുന്ന പള്ളിക്കുന്നത്ത് വീട്ടില്‍ സിദ്ദിഖ് (52) ആണ് പിടിയിലായത്.മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാല്‍ ‘മെഡിക്കല്‍...
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിലെ മുഖ്യപ്രതി എസ് ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നേമം സോണൽ ഓഫീസിലെ സൂപ്രണ്ടാണ് എസ് ശാന്തി. 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണൽ...
കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നവംബര്‍ പതിനൊന്നിനകം നിലപാടറിയിക്കാന്‍ ഇഡിക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. നിലപാടറിയിക്കാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും ജസ്റ്റിസ് കെ.ഹരിപാല്‍ വ്യക്തമാക്കി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ എഎസ്ജിയ്ക്ക് ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍...
സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങള്‍ നടത്തുന്നതും ട്യൂഷനെടുക്കുന്നതും നിയമലംഘനമാണെന്നും സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്പിക്കാന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാരോട് നിര്‍ദേശിച്ചു....
ശബരിമലയിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയ വിഷയത്തിൽ സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഹൈക്കോടതി. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സർക്കാരിന് എന്തധികാരമെണെന്ന് കോടതി ചോദിച്ചു. ക്ഷേത്ര കാര്യങ്ങളിൽ സർക്കാരിന്റെ പങ്ക് എന്താണെന്ന് ചോദിച്ച കോടതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ദേവസ്വം...
ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായാണ് വർധിപ്പിച്ചത്. ഇത് 47 ലക്ഷത്തിലേറെ വരുന്ന സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തിലേറെ വരുന്ന പെൻഷൻകാർക്കും...
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്സിനേഷന് ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത...
കേരളത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ചുഴലിക്കാറ്റ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഒക്ടോബര്‍...
വിവാദ വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് മോട്ടോര്‍വാഹന വകുപ്പിന് എതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയ നടപടിയെ ചോദ്യം ചെയതാണ് ഇ ബുള്‍ ജെറ്റ് ഹര്‍ജി നല്‍കിയത്. വാഹനം...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയും കാറ്റും കടല്‍ക്ഷോഭവും കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് കെ.എസ്.ആര്.ടി.സിയുടെ ജാഗ്രതാനിര്‍ദേശം. ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുത്. റോഡില്‍...
തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ ഞായറാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തമിഴ്നാട് തീരത്ത് നിന്ന്...
ഇന്ന് നിയമസഭാ സമ്മേളനം ചേരും. പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രസംഗിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെയുള്ള സഭാ നടപടികൾ മാറ്റി വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്നുളള...
കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിക്കല്‍, തലനാട്, തീക്കോയ് വില്ലേജുകളിലാണ്. കൂട്ടിക്കലില്‍ പതിനൊന്നിടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്കി....
ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്....
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400,...
കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ഗോപിയെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് സുമതി മൊഴി നല്കി. കൊല്ലപ്പെട്ട ഗോപി പത്ത് വര്‍ഷത്തിലധികമായി കിടപ്പിലായിരുന്നു. വീട് പുതുക്കിപണിയുന്നതിനാല്‍...
പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് റിപ്പോർട്ട്. ജയദീപ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിട്ടു. നേരത്തെ, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ഇയാളെ കെഎസ്ആര്‍ടിസി സസ്പെന്റ് ചെയ്തിരുന്നു.യാത്രക്കാരുടെ ജീവന്...
പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളിൽ കാര്യമായി ജലനിരപ്പുയർന്നിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ തുടരണമെന്നാണ് നിർദേശം. മഴ മാറിയതോടെ പ്രളയഭയം...
തിരുവനന്തപുരത്ത് പൊലീസിന് നേരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം. കിള്ളിപ്പാലത്താണ് സംഭവം നടന്നത്. പൊലീസിന് നേരെ സംഘം ബോംബെറിഞ്ഞു. കിള്ളി ടവേഴ്സ് ലോഡ്ജില്‍ പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെയാണ് ആക്രമണം നടത്തിയത്. രണ്ടുപേരെ പൊലീസ് പിടികൂടി. രണ്ടുപേര്‍...
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കാൻ തീരുമാനം. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍...
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇടുക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് വീണ്ടും ഉയരാനിടയുണ്ടെന്ന് കോട്ടയം കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ആളുകൾ...
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നു തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും പാലക്കാട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും തീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം,...
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. മൂന്നും നാലും ഷട്ടറുകളാണ് 35 സെന്റിമീറ്റർ വീതം ഉയർത്തിയത്. രാവിലെ 11നാണ് മൂന്നാമത്തെ ഷട്ടർ തുറന്നത്. വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12...
കഴിഞ്ഞ കുറച്ച് കാലമായി പ്രകൃതി ദുരന്തങ്ങൾ കേരളത്തെ വിറപ്പിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നത് എന്നത് തെറ്റിദ്ധാരണയാണെന്ന് വ്യക്തമാക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമ ഘട്ട വിദഗ്ധ സമിതി തലവനുമായ മാധവ് ഗാഡ്ഗില്‍. മഹാരാഷ്ട്രയിലും ഗോവയിലുമെല്ലാം...
മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് തുറന്നത്. അഞ്ചു...
ആദ്യകാല ചലച്ചിത്ര നടി രാജലക്ഷ്മി അന്തരിച്ചു. 82 വയസ്സായിരുന്നു. ആറ്റിങ്ങല്‍ നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം നേതാവുമായിരുന്ന പരേതനായ ഡി ജയറാമിന്റെ ഭാര്യയാണ്. പ്രേംനസീര്‍ നായകനായി 1965 ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന സിനിമയില്‍...
വരും ദിവസങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ കേരള, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ശനിയാഴ്ച വരെ നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞദിവസം സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍...
ഇന്ന് രാവിലെ 11മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ...
സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22...
കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രാത്രി പത്തിനാണ് ഉയര്‍ത്തുക. ഡാമിന്റെ ഒന്നും നാലും ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതവും രണ്ടും മൂന്നും ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തും. നാളെ രാവിലെ...
പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ പുലര്‍ച്ചെ തുറക്കും. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്ടോബര്‍ 19ന് ചൊവാഴ്ച പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ...