രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ സംസ്ഥാന – കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തിയേക്കും. മേയര്‍ ആര്യാ രാജേന്ദ്രേന്റെ കാര്‍ മുന്നറിയിപ്പില്ലാതെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയതും പൂജപ്പുരയില്‍ നടന്ന പി.എന്‍. പണിക്കര്‍ പ്രതിമാ അനാവരണച്ചടങ്ങിലുണ്ടായ പിഴവുകളിലുമാണ് അന്വേഷണം...
സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് കഴിഞ്ഞ ആറു ദിവസങ്ങളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ്. 14 കേസുകളാണ് ഇവിടെ...
തിരുവനന്തപുരത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം. കോട്ടൂർ കൊമ്പിടി തടതരികത്തു വീട്ടിൽ ശിവകുമാറിൻ്റെ ഭാര്യ സുനിത (25) ആണ് പെൺ കുഞ്ഞിന് ജന്മം നല്‍കിയത്. വെളിയാഴ്ച വൈകിട്ട്...
ജനുവരി ഒന്നുമുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയോഗിച്ച് നടത്താന്‍ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആണ് അധിക തുക ഈടാക്കുക. അനുവദനീയമായ...
ഒളിംപ്യന്‍ പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട അത്ലറ്റ് ജെമ്മ ജോസഫ് . ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു എന്നാണ് ആരോപണം....
ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ കൊലക്കേസിൽ കൊലയാളി സംഘത്തിലെ അഞ്ച് പേർ പൊലീസ് പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കേരളാ പൊലീസിന്റെ കസ്റ്റഡിയിലായത്. ഈ...
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്ക്കുന്നതില് ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേരളവും മിസോറാമുമാണ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. രാജ്യത്തെ 20 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിനും...
കെ റെയിൽ പദ്ധതിയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് വിലക്കി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളമുളള തൂണുകൾ സ്ഥാപിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. കോട്ടയം...
മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഒരു സിഐ അടക്കം നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. കളമശ്ശേരി പ്രീമിയർ ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ വാണിങ് പൈലറ്റ് വാഹനമാണ്...
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിൽ എതിർപ്പില്ലെന്ന് ഓർത്തഡോക്സ് സഭ. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് എതിർപ്പില്ലെന്ന് സഭാ പരമാധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. പുരുഷൻമാരുടെ വിവാഹപ്രായം 21 വയസണ്. പെൺകുട്ടികൾക്കും 21 ആക്കി ഏകീകരിക്കുന്നതിൽ...
നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ)...
ആയിരങ്ങളുടെ കണ്ണീരും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, പ്രകൃതിയുടെ പോരാളിയായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് അഗ്നിയിൽ ലയിച്ചു. പിടിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം മുഴങ്ങിനിന്ന രവിപുരം ശ്മശാനത്തിൽ മക്കളായ വിവേകും വിഷ്ണുവും ചേർന്ന്...
ക്രിസ്മസ് കരോളിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് കേരള പൊലീസ്. പൊലീസ് അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കി. കരോളിന്...
ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചെന്നു കാട്ടി പരാതി നല്കി ഒരു മാസം പിന്നിട്ടിട്ടും പരവൂര്‍ പൊലീസ് നടപടി എടുക്കാത്തതില്‍ മനം നൊന്ത യുവതി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പരവൂര്‍ കുറുമണ്ടല്‍ ചരുവിള...
കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് രംഗത്ത്.സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികള്‍ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുത്. സില്‍വര്‍ലൈന്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷണ് കണ്ണൂര്‍ പ്രസ്...
അന്തരിച്ച എംഎല്‍എ പി ടി തോമസിനോടുള്ള ആദരസഹൂചകമായി തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ നാളെ ഉച്ചതിരിഞ്ഞ് അവധി. എറണാകുളം ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പി ടി തോമസിന്റെ മൃതദേഹം തൃക്കാക്കര നഗരസഭ...
ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്. 23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണ്‍ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫുകളുടെ...
സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്...
ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ അടുത്തിരിക്കവേ, ആഘോഷങ്ങള്‍ക്ക് ആളുകള്‍ കൂട്ടം കൂടുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ഓൺലൈനായി ചേരും. രാവിലെ ഒൻപതരക്കാണ് യോഗം. ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള സാഹചര്യങ്ങൾ മന്ത്രിസഭായോഗം വിലയിരുത്തും. പൊലീസ് നടപടികൾ, സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഇൻറലിജൻസിനും...
ശബരിമലയിൽ മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുളയിൽ നിന്നു പുറപ്പെട്ടു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ ഏഴു മണിക്കാണ് തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥം പുറപ്പെട്ടത്. ശനിയാഴ്ച വൈകിട്ട്...
ബൈ പാസ് നിർമാണം പൂർത്തിയാകുന്നതിനു മുൻപേ ടോൾ പിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും ദേശീയ പാത അതോറിറ്റിയ്ക്കും കേരളാ ഹൈ കോടതി നോട്ടീസ് അയച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് നൽകിയ...
സംസ്ഥാനത്ത് കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രോഗികളെ പരിശോധന ഫലം നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്ത് ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും...
പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യ വിരുദ്ധതയും തെറ്റായ...
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകൻ സഞ്ജിത്തിനെ കൊല്ലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹര്‍ജി നൽകി. സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും കുടുംബം ഹര്‍ജിയിൽ പറയുന്നു. ആര്‍എസ്എസ് പ്രവര്ത്തകൻ...
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30നു കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ എന്നിവർ ചേർന്നു സ്വീകരിക്കും. സംസ്ഥാനത്ത് വിവിധ...
സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ വേണം. മന്ത്രി വി ശിവൻകുട്ടിയുടെ...
വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. മിനുട്ടുകൾ കൊണ്ടാണ് സുപ്രധാന ബില്ല് ലോകസഭയിൽ...
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുവാനായി, കോവിഡ് വാക്സിന് ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വാക്സിന്...
കൊവിഡ് കാലത്ത് പെട്രോൾ നികുതിയുടെ പേരിൽ നടത്തിയ കൊള്ള സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കൊവിഡ് കാലത്ത് പെട്രോളിയം ഉൽപന്നങ്ങളിലൂടെ ഒന്നരലക്ഷം കോടി രൂപയുടെ എക്സൈസ് നികുതി കൂടുതൽ പിരിച്ചതായി സർക്കാർ പാർലമെന്റിൽ വച്ച കണക്കുകൾ പറയുന്നു. ഈ...
സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ നടപടി. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ധാരണാപത്രത്തിൽ ഹോർട്ടികോർപ്പ് ഒപ്പുവച്ചു. തമിഴ്നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടികോർപ്പ്...
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം തുടര്‍ക്കഥയാകുന്നു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടിയതായി റിപ്പോർട്ട്. പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തു. പ്രതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് അറസ്റ്റിലായത്. മിഥുന് ലഹരി...
എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്സ് / പാർട്ട് ടൈം ടീച്ചേഴ്സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്‍കുന്നതിനുള്ള അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ നേരത്തെ...
കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80,...
രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട്...
ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്...
കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ. ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽനിന്ന് പിന്മാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർഥിച്ചു. ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ...
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. തീർത്ഥാടകര്‍ക്ക് സന്നിധാനത്ത് നേരിട്ട് നെയ്യ് അഭിഷേകം നടത്താം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി. പരമ്പരാഗത കരിമല കാനനപാത ഉടന്‍ തുറക്കും. കഴിഞ്ഞ...
പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് വൈകിട്ടോടെ...
തൃശൂരിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. തൃശൂർ പെരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച്ച മുമ്പാണ് കൊലപാതകം നടന്നത്. മറ്റൊരാളുടെ...
ഗവർണർക്ക് അയച്ച കത്തിനെ വീണ്ടും ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു . കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം നടത്തിയത് പൂർണമായും ഗവർണറുടെ ഉത്തരവാദിത്തതിലാണെന്ന് ബിന്ദു വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. നിയമനകാര്യത്തിൽ ഗവർണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ്...
ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കൊവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്. നിലവില്‍ 54...
എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ...
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും അന്വേഷിച്ചത് ജസ്റ്റിസ്...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്മാന് പ്രതികരിച്ചു. ഭരണ സമിതിയിൽ...
കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വർക്കല പൊലീസാണ് കേസെടുത്തത്. വർക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ ചുമതല. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തേടിയുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്....
കുറുക്കൻമൂലയെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. കടുവ ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്ഒ എ ഷജ്ന അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഒ പറഞ്ഞു. വൈകാതെ കടുവയ്ക്ക്...
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ ഒമൈക്രോൺ കേസുകൾ പതിനൊന്നായി. കെനിയയിൽ നിന്നെത്തിയ 49കാരിക്കാണ് തൃശൂരിൽ ഒമൈക്രോൺ കണ്ടെത്തിയത്. ട്യുണീഷ്യയിൽ നിന്നും...
സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. 36കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 14 ന് ഷാർജയിൽ നിന്നെത്തിയ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ...
കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 12–17 പ്രായപരിധിയിലുള്ളവർക്കുള്ള വാക്സീനാണ് അംഗീകാരം ലഭിച്ചത്. പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സീനാണിത്. വെള്ളിയാഴ്ചയാണ് വാക്സീൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഇതു...