മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്ത് സുരേഷ് വീട്ടിലേക്ക് മടങ്ങുന്നത്. സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ...
എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഫെബ്രുവരി 7 മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കോവിഡ് വ്യാപനം...
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കും. 10,11,12 ക്ലാസുകളും കോളജുകളുമാണ് ഇന്ന് വീണ്ടും തുറക്കുക. വൈകിട്ടു വരെയാണ് ക്ലാസ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. സ്കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍...
സംഗീത ഇതിഹാസം ലതാ മങ്കേഷ്കറിന്റെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6.30ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം 12 മണിയോടെ ദക്ഷിണ മുംബൈയിലെ പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തിക്കും. അവിടുത്തെ...
സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതല്‍ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖയും നാളെ...
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമയുടെ നേതൃത്വത്തില്‍ ഹിജാബിന് വേണ്ടി പ്രതിഷേധ പ്രകടനം നടന്നു. ‘ യൂണിഫോമിന് ചേരുന്ന തരത്തില്‍ ഹിജാബിന്റെ നിറം മാറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്....
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ...
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 92 വയസായിരുന്നു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 127952 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 230814 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 40247902 ആയി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി...
ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം...
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും...
കോവിഡ് മരണ സംഖ്യ അഞ്ച് ലക്ഷം പിന്നിടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുൻപ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്. കഴിഞ്ഞ വർഷം ജൂലായ് ഒന്നിന് ഇന്ത്യയിലെ മരണസംഖ്യ നാല്...
മനുഷ്യരിൽ എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവി യുടെ പുതിയ വകഭേദത്തെ കണ്ടെത്തി. നെതർലാൻഡിൽ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും. വൈറസ് ശരീരത്തിൽ എത്തിയ വ്യക്തിയിൽ...
തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ...
പുതിയ മാറ്റങ്ങളോടെ ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ട മുല്യനിര്‍ണയത്തിന് വിധേയമാക്കും.പ്രായോഗിക പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ നിരീക്ഷണ സ്ക്വാഡ് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2005ല്‍ തയ്യാറാക്കിയ...
കണ്ണൂർ വിസി പുനർനിയമനം സംബന്ധിച്ച പരാതിയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരായ പരാതി ലോകായുക്ത തള്ളി. കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ല. മന്ത്രിയുടെ കത്തിൽ പ്രൊപ്പോസൽ മാത്രമാണുള്ളത്....
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്ര റയില്‍വേ മന്ത്രിയെ കാണും. ഉച്ചക്ക് ഒരു മണിക്ക് മന്ത്രി അശ്വിനി വൈഷ്ണവിനെ പാര്‍ലമെന്റില്‍ കാണുന്ന സംഘം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനം കൈമാറും. കേന്ദ്രസഹമന്ത്രി വി...
പൊലീസ് ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരത്തെത്തുടര്‍ന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടിയുമായി പൊലീസ് വകുപ്പ്. പൊലീസുകാര്‍ക്ക് വീട്ടിലെ വിശേഷദിവസങ്ങളില്‍ ഇനി അവധി അനുവദിക്കും. മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മനുഷ്യത്വത്തോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍...
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി. തലച്ചോറിന്റെ പ്രവർത്തനം നിലവിൽ സാധാരണനിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. കാര്യങ്ങളും ഓർമ്മിച്ച് പറയുന്നുണ്ട്. ഇന്നുമുതൽ ലഘുഭക്ഷണങ്ങൾ നൽകിത്തുടങ്ങും....
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിലെത്തി നിൽക്കുമ്പോൾ ആകെ അഞ്ച് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് കവർന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വാക്സീൻ മരണ സംഖ്യയിൽ കാര്യമായ...
പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ ഡിപിആറിൽ പൂർണ്ണ വിവരം ഇല്ലെന്നും അതിനാൽ ഇപ്പോൾ അനുമതി നൽകാനാകില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാടിനെ ചെറുക്കാൻ സിപിഎം. വിഷയം സിപിഎം പാർലമെന്റിൽ ഉയർത്തി. സിപിഎം എംപി എളമരം കരീമാണ്...
മൂര്‍ഖൻ പാമ്പിന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും വാവ സുരേഷ് സംസാരിച്ചു. സ്വന്തമായി...
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം,...
മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുന്നു. തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തുന്നതായി ഡോക്ടർമാർ അറിയിച്ചു. നില മെച്ചപ്പെടുന്നതോടെ അധികം താമസിയാതെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട്...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയെത്തി. ഇന്നലെ 1,67,059 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ആശങ്കയേറ്റി മരണനിരക്ക് ഉയര്‍ന്നു. ഇന്നലെ 1192 പേരാണ് കോവിഡ് ബാധിച്ച്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകൾക്കായി എത്തണം. ട്രഷറിയിൽ നേരിട്ട് എത്തി...
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാവിലെ 9.15 ന് സെൻസെക്സ് 662.75 പോയിന്റ് നേട്ടത്തിലായിരുന്നു. 1.16 ശതമാനം നേട്ടത്തോടെ 57862.98 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. അതേസമയം നിഫ്റ്റി 199.50 പോയിന്റ്...
രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വില 36,000 രൂപയില്‍ താഴെ എത്തി. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വിലയില്‍ 10...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അഭിസംബോധന ചെയ്യും. അരമണിക്കൂറിനുശേഷം ലോക്സഭ ചേരുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക സര്‍വേ സഭയില്‍ വെക്കും. കേന്ദ്ര ബജറ്റ് ധനമന്ത്രി...
സംസ്ഥാനത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9 30നും ഉച്ചക്ക് രണ്ടിനുമാണ് പരീക്ഷ. 1955 കേന്ദ്രങ്ങളിലായി മൊത്തം 3,20,067 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമുണ്ടാകും.ഗൾഫിൽ 41 കുട്ടികളും...
തുടർച്ചയായ മൂന്ന് ദിവസം സ്വർണ വില കുറഞ്ഞതിന് ശേഷം ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 15 രൂപയാണ് ഒരു ഗ്രാം സ്വർണവിലയിൽ കുറവുണ്ടായത്. 4500 രൂപയായിരുന്നു ഇന്നലത്തെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില....
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2,34,281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 2,35,000ന് മുകളിലായിരുന്നു കോവിഡ് ബാധിതര്‍. ടിപിആര്‍ 14.50 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 893 പേരാണ്...
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനം ഇന്ന്. ചൈനയിലെ വുഹാനിൽ നിന്നെത്തി, കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർഥിനിക്ക് 2020 ജനുവരി 30ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്....
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. സംസ്ഥാനത്തുടനീളം ഇന്ന് കർശന പരിശോധനയുണ്ടാകുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ കയ്യിൽ കരുതണം....
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് 15 രൂപയാണ് ഒരു ഗ്രാം സ്വർണവിലയിൽ കുറവുണ്ടായത്. 4500 രൂപയാണ് ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില. ജനുവരി 27 ന്...
യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസ് നാളെ (ജനുവരി 30) രാവിലെ ഏഴുമണി മുതൽ ആരംഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നതിനാണ്...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന നല്കി രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ്. ഇന്നലെ പരിശോധിച്ചവരില്‍ 13.39 ശതമാനം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 871...
എറണാകുളം ജില്ലയിലെ കോവിഡ് മരണങ്ങളില്‍ 87.13 ശതമാനവും വാക്സിന് എടുക്കാത്തവരിലെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ജില്ലയില്‍ ഇതുവരെ 6212 കോവിഡ് മരണങ്ങളാണു സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 87.13 ശതമാനവും വാക്സിന് എടുക്കത്തവരാണ്. ആദ്യ ഡോസ് വാക്സിന് ഇനിയും...
അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ദുബായിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും. അതിനുശേഷം വിവിധ എമിറേറ്റുകള്‍...
നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിൽ യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അനുമതി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കസ്റ്റംസിന് അനുമതി നൽകിയത്. നയതന്ത്ര...
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ പതിനൊന്നു ട്രെയിനുകൾ റദ്ദാക്കി. ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാനുള്ള നടപടികൾ തുടർന്നുവരികയാണെന്ന് റെയിൽവേ അറിയിച്ചു. ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, പാലക്കാട്- എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു,...
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആർ) 10 ന് മുകളിലാണ്. സ്ഥിതി വിലയിരുത്താനായി തെക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി...
രാജ്യത്ത് ഇന്നലെ 2,51,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 21,05,611 രോഗികളാണ് ചികിത്സയിലുള്ളത്....
സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നതിനാൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ...
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹർജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദമായിരിക്കെ ഈ കേസുകളിൽ ലോകായുക്തയുടെ നിരീക്ഷണങ്ങൾ...
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷൻ. ഇതിനുള്ള സമയമായെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയിൽ അന്തിമ വാദം...
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാനത്തെ ബോഗികളാണ് പാളത്തിൽ നിന്നും തെന്നിമാറിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇതേത്തുടർന്ന്...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി....
സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലായതോടെയൊണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇവിടെ പൊതുപരിപാടികൾ...