സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ...
പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന് പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്. വരിക്കാശ്ശേരി മനയിലാണ് ഇന്ന് രാവിലെയോടെ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു....
കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി ഷെറിൻ സെലിൻ മാത്യുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷെറിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം...
യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി. അനിത കുമാരിയെ വയനാട്ടിലേക്കാണ് മാറ്റിയത്. വയനാട് ഡെപ്യൂട്ടി കളക്ടർ നിർമൽ കുമാറിനാണ് പുതിയ ചുമതല. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ്...
കോഴിക്കോട് നിർമ്മാണത്തിലിരിക്കേ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്ന് വീണതിന്റെ...
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഈ മാസം 30 മുതല്‍ വീണ്ടും ഓടിത്തുടങ്ങും. എക്സ്പ്രസ് തീവണ്ടിയായാണ് സര്‍വീസ് നടത്തുക. 16 കോച്ചുള്ള വണ്ടിയാണ് ഓടിക്കുക. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി...
തിരുവനന്തപുരത്ത് പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയില്‍. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലറയിലാണ് സംഭവം. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്...
അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 5600 എണ്ണമാണ്. ഭൂരിഭാഗവും തെളിയിക്കപ്പെടാതെ പോയി എന്നാണ് പൊലീസിന്റെ പക്കലുള്ള കണക്ക്. സൈബര്‍ സെല്ലോ ക്രൈംബ്രാഞ്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിച്ച് ഒരു...
ബെവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. 68 പുതിയ മദ്യശാലകളാണ് തുറക്കുക. പൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബെവ്കോ...
കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല....
തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനം...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും മാറ്റമില്ല. 37000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 4625 രൂപ നല്‍കണം. ഈ മാസത്തിന്റെ...
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. 49 ഡിഗ്രി സെല്‍ഷ്യസാണ് ഈ രണ്ടു സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പരമാവധി ചൂട്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുകയാണ്. എന്നാല്‍ ഉത്തരേന്ത്യ കടുത്ത...
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടു. ഇതിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ്...
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ്...
കാസര്‍കോട് ഹോട്ടലിലെ ഭക്ഷണസാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്സിയിലെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയും രണ്ടു ജീവനക്കാരും...
മലപ്പുറത്ത് അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരിന്തൽമണ്ണ മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. ഇവിടേനിന്ന് രണ്ടുകിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു...
വിദ്വേഷപ്രസംഗ കേസില്‍ പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ...
കനത്തമഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്...
തിരുവനന്തപുരം കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഗുണ്ടാ ആക്രമണം. ഒരാള്‍ക്ക് കുത്തേറ്റു. കണിയാപുരം സ്വദേശി വിഷ്ണു (28)വിനാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസിം ഖാന് എന്നയാളാണ് വിഷ്ണുവിനെ കുത്തിയത്. മംഗലപുരത്ത് സ്വര്‍ണ വ്യാപാരിയെ...
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കത്തിലാണ് സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ അടക്കം രംഗത്തെത്തിച്ച് അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്തു നിന്നാണ് എൻഡിആർഎഫ് സംഘം കേരളത്തിലെത്തുക. 100 പേർ...
ഉഷ്ണതരംഗത്തില്‍ വിയര്‍ത്ത് രാജ്യതലസ്ഥാനം. റെക്കോര്‍ഡ് ചൂടാണ് ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ചിലഭാഗങ്ങളില്‍ ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മുന്‍ഗേഷ് പുരിയിലും നജഫ്ഗഡിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്...
ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്....
സംസ്ഥാനം നേരിടുന്ന വായ്പപ്രതിസന്ധി മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ . കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചിത്രീകരിക്കാൻ...
പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജ്ജാദ് അറസ്റ്റിൽ. അത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം....
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിൻ്റെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ്...
പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാനയുടെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടക്കും. അതേസമയം ഷഹാനയുടെ ശരീരത്തില്‍ ചെറിയമുറിവുകളുണ്ടെന്ന് പൊലീസ്...
ആഭ്യന്തര കലാപം തുടരുന്ന ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു. പതിനഞ്ചംഗ മന്ത്രിസഭ നാളെ നിലവില്‍ വരും. 73കാരനായ വിക്രമസിംഗെ ആറാം തവണയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. സമവായ നീക്കത്തിന്റെ ഭാഗമായാണ് സിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയത്....
ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ വാഹനമായ ഥാർ പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂൺ 6ന് ലേലം നടക്കും. ലേല തീയതിയും വിശദാംശങ്ങളും പത്രത്തിൽ പരസ്യം ചെയ്യും. മഹീന്ദ്ര കമ്പനി 2021ഡിസംബർ...
വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തിനകത്തെ ജോലികൾക്കായി ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് നൽകാനേ പൊലീസിന് ഇനി കഴിയൂ. വിദേശത്തെ ജോലികൾക്ക്...
രാജ്യസഭയില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളില്‍ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും....
മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തി. യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വലിയ മാനങ്ങളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എൽഡിഎഫിന് അസുലഭ അവസരമാണ് ഇതെന്നും യുഡിഎഫിന് അതിന്റെ വേവലാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു. ശമ്പളം കൊടുക്കുന്നതിൽ തടസം ഉണ്ടാവില്ലെന്നും അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും...
സംസ്ഥാനത്ത് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.സാധാരണ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത...
പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് ഫീസ് കുത്തനെ ഉയര്‍ത്തിയ കേന്ദ്ര വിജ്ഞാപനം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനു നോട്ടീസ് അയക്കാന്‍ കോടതി...
സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാർശ. സ്പിരിറ്റിന്റെ വില കൂടി പശ്ചാത്തലത്തിലാണ് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. സർക്കാർ ഉടമസ്ഥതയിലുളള മദ്യമാണ് ജവാൻ. ജവാൻ റമ്മിന്റെ വില 10 %...
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തില്‍. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയെ സ്വാധീനിച്ചത്. ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു. വിനിമയത്തിന്റെ...
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസായി തന്നെ തുടരുമെന്ന് വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സിൽ എന്നത് ആശങ്ക...
പരുമല മാന്നാറില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് സമീപവാസികള്‍...
അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച വരെ...
ആലപ്പുഴ എആര്‍ ക്യാംപിനു സമീപം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ പൊലീസുകാരന് അറസ്റ്റില്‍. വണ്ടാനം മെഡിക്കല്‍ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്. ഇന്നലെയാണ് റെനീസിന്റെ ഭാര്യ നെജ്ല മക്കളായ...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിപി രാമചന്ദ്രന് അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കാക്കനാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യക്കകത്തും പുറത്തുമായി അരനൂറ്റാണ്ടുകാലം മാധ്യമപ്രവര്‍ത്തനം നടത്തിയ വിപിആര്‍ എന്നറിയപ്പെടുന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന് പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ്,...
സംസ്ഥാനത്തെ ജ്യൂസ് കടകളിലും പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. പരിശോധനയോടൊപ്പം ബോധവത്ക്കരണം...
ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇവ നിലവിൽ റിസർവ് ബാങ്ക് നിയന്ത്രണത്തിലായതിനാലാണ് സുപ്രീം കോടതി ഇത്തരത്തിൽ നിലപാട് എടുത്തത്. ഇതോടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്...
പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്. വിദ്യാര്‍ഥിനിയെ പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ്...
കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എട്ടാം തീയതിയാണ് വിവാഹം നടന്നത്. വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,680 രൂപയായി.ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന്...
ലോ അക്കാദമി ലോ കോളജിൽ എൽഎൽബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് നാല് പേരെ സർവകലാശാലാ സ്ക്വാഡ് പിടികൂടി. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെയാണ് കോപ്പിയടിക്ക് പിടിച്ചത്. പിടിയിലായ മറ്റു 3 പേരുടെ വിവരങ്ങൾ സർവകലാശാലയോ കോളജ് അധികൃതരോ...
മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സർക്കാരിന് നിർണായകമാകും. മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്ത കാര്യം സർക്കാർ കോടതിയെ അറിയിക്കും....