കേരളം
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച് 20ഓളം പേർക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം
കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരുക്ക്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.
പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിക്ക് അപ്പ് ഡ്രൈവറായ തൃശൂർ സ്വദേശി ശരൺ (30 വയസ്സ്), എസ്ആർടിസിയിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻ പിള്ള, (52 വയസ്സ് ) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ്കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement