Connect with us

ദേശീയം

വാടക നിയമത്തിന് അംഗീകാരം; അഡ്വാൻസ് രണ്ട് മാസത്തെ വാടക മാത്രം

Published

on

for rent e1622642185971
പ്രതീകാത്മക ചിത്രം

മാതൃക വാടക നിയമത്തിൻ്റെ കരട് ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബിൽ ഇനി പാർലമെൻ്റിൽ അവതരിപ്പിക്കും. വീട്ടുവാടക നിയന്ത്രണത്തിനും കെട്ടിട ഉടമസ്ഥൻ്റേയും വാടകക്കാരന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാനും അതോറിറ്റി രൂപീകരിക്കും എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അതോറിറ്റിയെ സമീപിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി രണ്ടു മാസത്തെ വാടക മാത്രമേ വാങ്ങിക്കാനാകൂ എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. വ്യാപാര ആവശ്യത്തിനായി കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ പരമാവധി ആറുമാസത്തെ വാടക മാത്രമേ അഡ്വാൻസായി വാങ്ങാനാകൂ. പുതിയ നിയമം കൂടുതൽ വീടുകൾ വാടകയ്ക്ക് നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വാടക കരാർ രജിസ്ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അതോറിറ്റിയെ നിയമിക്കണം. ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതികളും സ്ഥാപിക്കണം. താമസം, വിദ്യാഭ്യാസപരം, വാണിജ്യപരം ആയ ഉപയോഗത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിലും നിയമം ബാധകമാകും. വ്യവസായപരമായുള്ള ആവശ്യങ്ങളിൽ നിയമം ബാധകമായിരിക്കില്ല.

വാടകയ്ക്ക് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ ഉടമയ്ക്ക് 24 മണിക്കൂർ മുൻപ് അറിയിക്കാതെ പ്രവേശിക്കാൻ ആവില്ല എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വാടകക്കാരനുമായി തർക്കം ഉണ്ടെങ്കിലും വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ ഉടമയ്ക്ക് അവകാശമുണ്ടാവില്ല. കരാർ അവസാനിച്ച ശേഷവും സ്ഥലത്തു നിന്ന് മാറാൻ വാടകക്കാരന് സാധിച്ചിട്ടില്ലെങ്കിൽ രണ്ട് മാസത്തേക്ക് ഇരട്ടി വാടക വാങ്ങാൻ ഉടമയെ പുതിയ ബിൽ അധികാരപ്പെടുത്തുന്നു. അതിന് ശേഷം നാലിരട്ടി വാടകയും ഈടാക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം50 mins ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം19 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version