Connect with us

ദേശീയം

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും വർധനവ്

money

ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായാണ് വർധിപ്പിച്ചത്. ഇത് 47 ലക്ഷത്തിലേറെ വരുന്ന സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തിലേറെ വരുന്ന പെൻഷൻകാർക്കും നേരിട്ട് ഉപകാരപ്പെടും.

2021 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളവർദ്ധനവ് നടപ്പിലാക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാജ് താക്കൂർ വ്യക്തമാക്കി. ഡിഎക്ക് പുറമേ ഡിആറിലും വർധനവുണ്ട്. 9488.7 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ കേന്ദ്രസർക്കാരിനുണ്ടാവുക.

ഇതിനുമുമ്പ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ചത്. 17 ശതമാനമായിരുന്ന ഡിഎ 28 ശതമാനമായാണ് വർധിപ്പിച്ചത്. ഇപ്പോഴിത് 31 ശതമാനമായതോടെ ജീവനക്കാർക്കും സന്തോഷമാണ്. കോവിഡ് വാക്‌സിനേഷൻ ശേഷം 100 കോടി പിന്നിട്ടതിൽ രാജ്യത്തെ പൗരന്മാരെ അഭിനന്ദിക്കാനും കേന്ദ്ര സഹമന്ത്രി അനുരാജ് താക്കൂർ മറന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version