Connect with us

Citizen Special

അക്കര ഫൗണ്ടേഷന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ അനുമോദനം

Published

on

IMG 20210328 WA0039

ഭിന്ന ശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള കേരള സർക്കാരിന്റെ 2020 വർഷത്തെ അംഗീകാരം നേടിയ അക്കര ഫൗണ്ടേഷൻ എന്ന സ്ഥാപനത്തെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ ഭാരവാഹികൾ ഉപഹാരം നൽകി അനുമോദിച്ചു.

കുട്ടികൾക്ക്  ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപാഷാണൽ തെറാപ്പി സ്പെഷ്യൽ എജുക്കേഷൻ, മ്യൂസിക് തെറാപ്പി എന്നിവ നൽകി വരുന്ന കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ കോട്ടൂരിലുള്ള സ്ഥാപനത്തിൽ എത്തിയാണ് സി.പി.ടി ഭാരവാഹികൾ അനുമോദനം നൽകിയത്.സി.പി.ടി സംസ്ഥാന പ്രെസിഡൻറ് സി കെ നാസർ ഉപഹാരം കൈമാറി. സേവന മനോഭാവവും അർപ്പണ മനോഭാവവുമുള്ള മാനേജ്മെൻറും ജീവനക്കാരുള്ളതിന്റെ തെളിവാണ് മികച്ച സ്ഥാപനത്തിനുള്ള സർക്കാരിന്റെ അംഗീകാരം എന്ന് ആശംസ അർപ്പിച്ച് സംസാരിച്ച സിപിടി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ അഭിപ്രായപ്പെട്ടു.

സംസ്ഥാന വൈസ് പ്രെസിഡൻറ് ഉമ്മർ പാടലടുക്ക, സ്റ്റേറ്റ് കോർഡിനേറ്റർ സജി ഉസ്മാൻ കായംകുളം,സംസ്ഥാന സമിതി അംഗം നസീർ ചങ്ങനാശ്ശേരി,  കാസറഗോഡ് ജില്ലാ പ്രെസിഡൻറ് മൊയ്‌ദീൻ പൂവടുക്ക, ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം, മറിയകുഞ്ഞി കൊളവയൽ, ഖാദർ പാറപ്പള്ളി എന്നിവർ സംബന്ധിച്ചു.

ഫിസിയോ തെറാപ്പി HOD ജിനിൽ രാജ്, സീനിയർ സൈക്കോളജിസ്റ്റ് റീമ, സ്പെഷ്യൽ എഡുക്കേഷൻ HOD ഷാനിബ, സ്പീച്ച് ആൻറ് ഹിയറിങ്ങ് HOD ദിയ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version