Connect with us

Covid 19

അഫ്രീദി രോഗത്തിൽനിന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ ; ഗംഭീര്‍

Published

on

ക്രിക്കറ്റ് കളത്തിലും പുറത്തും അകത്തും എപ്പോഴും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീർ ബിജെപിയിൽ ചേർന്ന് ലോക്സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവർക്കുമിടയിലെ അകലം വർധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ ഗംഭീറിന്റെ പ്രതികരണം കാത്തിരിക്കുകയായിരുന്നു ആരാധകർ.


ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ച വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീർ അഫ്രീദി രോഗത്തിൽനിന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ‘സലാം ക്രിക്കറ്റ് 2020’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അഫ്രീദിയുടെ രോഗവിഷയത്തിൽ ഗംഭീർ പ്രതികരിച്ചത്.
‘ഈ വൈറസ് ആർക്കും ബാധിക്കാതിരിക്കട്ടെ. ഷാഹിദ് അഫ്രീദിയുമായി എനിക്ക് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്കിഷ്ടം. ഇന്ത്യയിലും കോവിഡ് ബാധിച്ചവർ എത്രയും വേഗം സുഖപ്പെടട്ടെ’ – ഗംഭീർ വ്യക്തമാക്കി.
‘എനിക്ക് ഈ രാജ്യത്തെ ആളുകളെക്കുറിച്ചും ആശങ്കയുണ്ട്. പാക്കിസ്ഥാൻ ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആദ്യം അവർ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അവർ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതിൽ എനിക്ക് നന്ദിയുമുണ്ട്. പക്ഷേ ആദ്യം അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം’ – ഗംഭീർ പറഞ്ഞു.
നേരത്തെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അഫ്രീദി വെളിപ്പെടുത്തിയത്. ‘വ്യാഴാഴ്ച മുതൽ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടർന്ന് ഞാൻ പരിശോധനയ്ക്ക് വിധേയനായി. നിർഭാഗ്യവശാൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തിൽ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാർഥിക്കണം. ഇൻഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകൾ സഹിതം അഫ്രീദി കുറിച്ചു. ഇതിനു പിന്നാലെ ഒട്ടേറെ കായിക താരങ്ങളാണ് സൗഖ്യം ആശംസിച്ച് രംഗത്തെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം2 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം8 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം9 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം12 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം12 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം13 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version